മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതിയാണ്AചാലനംBസംവഹനംCവികിരണംDഇതൊന്നുമല്ലAnswer: C. വികിരണം Read Explanation: ചാലനം: തന്മാത്രകൾ ചലിക്കാതെ അവയുടെ കമ്പനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി ഉദാ: ഖരപദാർത്ഥങ്ങളിലെ താപപ്രേഷണ രീതി സംവഹനം: തന്മാത്രകളുടെ ചലനം മൂലം താപം പ്രേഷണം ചെയ്യുന്ന രീതി ഉദാ: ദ്രാവകങ്ങളിലും വാതകങ്ങളിലും നടക്കുന്ന താപപ്രേഷണ രീതി വികിരണം: ഒരു മാധ്യമത്തിൻറെയും സഹായമില്ലാതെ താപം പ്രേഷണം ചെയ്യുന്ന രീതി, വൈദ്യുതി കാന്തിക തരംഗങ്ങളുടെ രൂപത്തിലാണ് വികിരണം വഴി താപ പ്രേഷണം സാധ്യമാകുന്നത്. ഉദാ: സൂര്യനിൽ നിന്നും താപം ഭൂമിയിലെത്തുന്ന രീതി Read more in App