മോക്ഷപ്രദീപം വിഗ്രഹാരാധനഖണ്ഡനം ആരുടെ പുസ്തകമാണ്?
Aബ്രഹ്മാനന്ദ ശിവയോഗി
Bശ്രീനാരായണഗുരു
Cഅയ്യങ്കാളി
Dമന്നത്ത് പത്മനാഭൻ
Answer:
A. ബ്രഹ്മാനന്ദ ശിവയോഗി
Read Explanation:
ബ്രഹ്മാനന്ദ ശിവയോഗി:
- ജനനം : 1852, ഓഗസ്റ്റ് 26
- ജന്മ സ്ഥലം : ചിറ്റൂർ / കൊല്ലങ്കോട്, പാലക്കാട്
- പിതാവ് : കുഞ്ഞി കൃഷ്ണ മേനോൻ
- മാതാവ് : നാണിയമ്മ
- പത്നി : തവുകുട്ടിയമ്മ
- ബാല്യകാല നാമം : ഗോവിന്ദൻകുട്ടി
- യഥാർഥ നാമം : കാരാട്ട് ഗോവിന്ദ മേനോൻ
- അന്തരിച്ച വർഷം : 1929, സെപ്റ്റംബർ 10
ബ്രഹ്മാനന്ദ ശിവയോഗി അറിയപ്പെടുന്ന മറ്റ് പേരുകൾ:
- കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത് : ഗോവിന്ദൻകുട്ടി
- കാരാട്ട് ഗോവിന്ദൻകുട്ടി മേനോന് ബ്രഹ്മാനന്ദ ശിവയോഗി എന്ന പേര് നൽകിയത് : അയ്യത്താൻ ഗോപാലൻ
വിശേഷണങ്ങൾ :
- പുരുഷ സിംഹം
- നിരീശ്വരവാദികളുടെ ഗുരു
- ആലത്തൂർ സ്വാമികൾ
- സിദ്ധ മുനി
- വിഗ്രഹാരാധന എതിർത്ത നവോത്ഥാന നായകൻ
- “മനസ്സാണ് ദൈവം” എന്ന് പ്രഖ്യാപിച്ച സാമൂഹിക പരിഷ്കർത്താവ്.
- സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘു കാവ്യം : വിദ്യാപോഷിണി (1899).
- സ്വവസതിയിൽ ഗുരുകുലം നടത്തിയിരുന്ന സാമൂഹിക പരിഷ്കർത്താവ്
- വിഗ്രഹാരാധന, ജാതിവ്യവസ്ഥ എന്നിവയെ എതിർത്തിരുന്ന സാമൂഹിക പരിഷ്കർത്താവ്.
- മോക്ഷപ്രദീപം, വിഗ്രഹാരാധനഖണ്ഡനം എന്നീ കൃതികൾ രചിച്ചത് ഇദ്ദേഹമാണ്
- വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ “ഉദരനിമിത്തം” എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്
- മതങ്ങളെയും വിഗ്രഹാരാധനയും എതിർത്ത സാമൂഹിക പരിഷ്കർത്താവ്
- മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏകമാർഗ്ഗം രാജയോഗം ആണ് എന്ന് പറഞ്ഞത് ബ്രഹ്മാനന്ദ ശിവയോഗിയാണ്.
ആനന്ദ മഹാസഭ:
- ബ്രഹ്മാനന്ദ ശിവയോഗി “ആനന്ദ മഹാസഭ” സ്ഥാപിച്ച വർഷം : 1918.
- സ്ഥാപിച്ച സ്ഥലം : ആലത്തൂർ.
- ആദ്യ പ്രസിഡന്റ് : ബ്രഹ്മാനന്ദ ശിവയോഗി.
- സഭയുടെ ആദ്യ വൈസ് പ്രസിഡനറ്റ് : യോഗിനിമാതാ.
- സഭയുടെ ആദ്യ സെക്രട്ടറി : ടി രാമപ്പണിക്കർ.
ആനന്ദമതം:
- ബ്രഹ്മാനന്ദ ശിവയോഗി സ്ഥാപിച്ച മതം : ആനന്ദമതം (religion of Bliss)
- ബ്രഹ്മാനന്ദ ശിവയോഗി വിശ്വസിച്ചിരുന്ന മതം : ആനന്ദമതം.
- ആനന്ദ് മതത്തിലെ മുഖ്യധാര : അഹിംസ
പ്രധാന കൃതികൾ:
- സിദ്ധാനുഭൂതി
- ജ്ഞാനക്കുമ്മി
- ആനന്ദ ഗുരു ഗീത
- ആനന്ദ ഗണം
- ആനന്ദ ദർശനം
- ആനന്ദ വിമാനം
- ആനന്ദ കുമ്മി
- ആനന്ദ സൂത്രം
- ആനന്ദ സോപാനം
- ആനന്ദ കല്പദ്രുമം
- ആനന്ദ് മത പരസ്യം
- ആനന്ദ ഗാനം
- ബ്രഹ്മ സങ്കീർത്തനം
- ശിവയോഗ രഹസ്യം
- രാജയോഗ രഹസ്യം
- വിഗ്രഹാരാധന ഖണ്ഡനം