ലോക ജന്തുജന്യ രോഗ ദിനം ?
Aജൂൺ 16
Bജൂലൈ 16
Cജൂൺ 6
Dജൂലൈ 6
Answer:
D. ജൂലൈ 6
Read Explanation:
ദിനത്തിന്റെ ചരിത്രം
ലൂയി പാസ്ചർ പേവിഷത്തിനെതിരായ വാക്സിൻ ജോസഫ് മീസ്റ്റർ എന്ന ചെറുബാലനിൽ കുത്തിവെച്ച് പേവിഷബാധയിൽ നിന്ന് രക്ഷപ്പെടുത്തിയ ജൂലൈ 6 (1885) ലോക ജന്തുജന്യ രോഗദിനമായ് ആചരിക്കപ്പെടുന്നു.
ജന്തുജന്യ രോഗം
- മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും തിരിച്ചും പകരാവുന്ന പകർച്ചവ്യാധികളെയാണ് ജന്തുജന്യ രോഗങ്ങളെന്ന് പറയുന്നത്.
- H1N1 (പന്നിപ്പനി), H5N1 (പക്ഷിപ്പനി), എലിപ്പനി തുടങ്ങിയ രോഗങ്ങൾ ഈ വിഭാഗത്തിൽ പെട്ടവയാണ്.