Question:

വവ്വാലുകൾ രാത്രി സഞ്ചരിക്കാൻ ഉപയോഗിക്കുന്നത്

Aഅൾട്രാ വയലറ്റ് രശ്മികൾ

Bസൂപ്പർസോണിക് ശബ്ദങ്ങൾ

Cഅൾട്രാസോണിക് ശബ്ദങ്ങൾ

Dഇൻഫ്രാറെഡ് രശ്മികൾ

Answer:

C. അൾട്രാസോണിക് ശബ്ദങ്ങൾ

Explanation:

അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ 

  • 20000 ഹെർട്സിൽ കൂടുതൽ ഉള്ള ശബ്ദ തരംഗം - അൾട്രാസോണിക് തരംഗങ്ങൾ 

  • എക്കോലൊക്കേഷൻ - അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് വഴിയിലെ തടസ്സങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന പ്രതിഭാസം 

  • എക്കോലൊക്കേഷൻ പ്രയോജനപ്പെടുത്തുന്ന ജീവി - വവ്വാൽ 

  • ഇരയുടെ സാന്നിധ്യമറിയാനും തടസ്സങ്ങൾ ഒഴിവാക്കി സഞ്ചരിക്കാനും വവ്വാൽ അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നു 

  • സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം - അൾട്രാസോണിക് തരംഗങ്ങൾ 

  • സോണാർ - സമുദ്രത്തിന്റെ ആഴം , മത്സ്യകൂട്ടങ്ങളുടെ സ്ഥാനം എന്നിവ നിർണ്ണയിക്കാനും കടലിലെ അടിതട്ടിന്റെ ചിത്രങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ടി ഉപയോഗിക്കുന്ന ഉപകരണം 

  • ശരീരത്തിലെ മുഴകളും മറ്റും കണ്ടെത്താൻ അൾട്രാസൌണ്ട് സ്കാനിംഗ് ഉപയോഗിക്കുന്നു 

  • വൃക്കയിലെ ചെറിയ കല്ലുകൾ പൊടിച്ച്കളയാൻ ഉപയോഗിക്കുന്ന തരംഗം 

Related Questions:

വൈദ്യുതകാന്തിക സിദ്ധാന്തം ആവിഷ്കരിച്ചത് ആര് ?

ഒരു ദ്രാവകത്തിൽ മുങ്ങിയിരിക്കുന്ന വസ്തുക്കൾക്ക് ഭാരക്കുറവ് തോന്നാനുള്ള കാരണം ?

undefined

താപം അളക്കുന്ന SI യൂണിറ്റ് ?

ഒരു ലെൻസിൻ്റെ ഫോക്കൽ പോയിൻ്റ് ?