Question:
വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് ഉണ്ടാകുന്ന വ്യത്യാസം എന്താണ് ?
Aകൂടുന്നു
Bകുറയുന്നു
Cവ്യത്യാസപ്പെടുന്നില്ല
Dഇതൊന്നുമല്ല
Answer:
C. വ്യത്യാസപ്പെടുന്നില്ല
Explanation:
ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (Acceleration due to Gravity):
- ഗുരുത്വാകർഷണ ബലം മൂലം ഒരു വസ്തു നേടുന്ന ത്വരണത്തെയാണ് ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) എന്ന് പറയുന്നത്.
- സമുദ്രനിരപ്പിൽ ഭൂമിയുടെ ഉപരിതലത്തിൽ g യുടെ സ്റ്റാൻഡേർഡ് മൂല്യം 9.8 m/s2 ആണ്.
- ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണം (g) യുടെ സൂത്രവാക്യം,
g = GM/ r2
- G = യൂണിവേഴ്സൽ ഗ്രാവിറ്റേഷൻ കോൺസ്റ്റന്റ് (6.67×10-11 Nm2/kg2)
- M = ഭൂമിയുടെ പിണ്ഡം
- r = ഭൂമിയുടെ ആരം
വസ്തുവിന്റെ മാസ്, ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തെ സ്വാധീനിക്കുന്നില്ല. അതിനാൽ, വസ്തുവിന്റെ മാസ് കൂടുമ്പോൾ ഗുരുത്വാകർഷണം മൂലമുണ്ടാകുന്ന ത്വരണത്തിന് മാറ്റം ഒന്നും തന്നെ സംഭവിക്കുന്നില്ല.
- ഒരു വസ്തുവിനുമേൽ ഭൂഗുരുത്വാകർഷണ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത് ഭൂമിയുടെ ഉപരിതലത്തിൽ സ്ഥിതി ചെയ്യുമ്പോഴാണ്.
- ഭൂമി ഒരു ഒത്ത ഗോളമല്ല, അതിനാൽ അതിൻ്റെ ഉപരിതലത്തിൽ എല്ലായിടത്തും ആരം ഒരുപോലെയല്ല. ധ്രുവങ്ങളിൽ ആരം ഏറ്റവും കുറവും, ഭൂമധ്യരേഖയിൽ പരമാവധിയുമാണ്.
- ഗുരുത്വാകർഷണം മൂലമുള്ള ത്വരണം ധ്രുവങ്ങളിൽ പരമാവധി ആയിരിക്കും, കാരണം ഭൂമിയുടെ ഉപരിതലവും, കേന്ദ്രവും തമ്മിലുള്ള ദൂരം എറ്റവൂം കുറവ് ധ്രുവങ്ങളിലാണ്.
- ഭൂകേന്ദ്രത്തിൽ ഒരു വസ്തുവിന്റെ ഭാരം പൂജ്യമാണ്.