വിലയിരുത്തലിൽ മാർക്കിംഗ് സ്കീം ഉറപ്പു വരുത്തുന്നത് ?
Aസമഗ്രത
Bതിരിച്ചറിയാനുള്ള ശക്തി
Cവ്യക്തി നിഷ്ഠത
Dവസ്തു നിഷ്ഠത
Answer:
D. വസ്തു നിഷ്ഠത
Read Explanation:
വിലയിരുത്തൽ
- പഠനബോധന പ്രക്രിയയ്ക്ക് ശേഷം പഠിതാവ് എന്തൊക്കെ പഠന നേട്ടങ്ങൾ കൈവരിച്ചു എന്ന് മനസ്സിലാക്കുന്നതിന് വേണ്ടിയുള്ള മാർഗമാണ് വിലയിരുത്തൽ.
- പഠിതാവിന്റെ കഴിവ്, മികവ്, പഠന നിലവാരം എന്നിവ വിലയിരുത്തുന്നു
- ചോദ്യങ്ങൾക്ക് അനുയോജ്യമായ സൂചകങ്ങൾ വികസിപ്പിക്കുകയും അവ അടിസ്ഥാനമാക്കി വിലയിരുത്തൽ നിർവഹിക്കുകയും വേണം
- പ്രവർത്തനങ്ങളോടൊപ്പം നിരന്തരം നടക്കുന്നു.
- വിലയിരുത്തൽ പരിമാണാത്മകമാണ് (quantitaive)
- പഠനത്തിൽ കുട്ടി അനുഭവിക്കുന്ന പ്രശ്നങ്ങൾ തിരിച്ചറിയുന്നതിന്
- പഠിതാവിന്റെ പഠനപുരോഗതി രേഖപ്പെടുത്തുന്നത് പ്രധാനമായും അധ്യാപികയുടെ ടീച്ചിംഗ് മാന്വലിന്റെ (ടിഎം) പ്രതികരണപ്പേജിലാണ്.
- പ്രക്രിയയ്ക്ക് പ്രാധാന്യം
- സ്വയം മെച്ചപ്പെടലിന് സഹായിക്കുന്നു.
- കുട്ടികളുടെ സ്കോറുമായി ബന്ധപ്പെട്ട സ്കോറുകൾക്കും എണ്ണത്തിനും പ്രാധാന്യം കൊടുക്കുന്ന വിലയിരുത്തൽ രീതി - പരിമാണാത്മക വിലയിരുത്തൽ (Quantitative Assessment)
ഉദാ :
-
- സർവേ
- ഇന്റർവ്യൂ
- ചോദ്യാവലി