വിവരാവകാശ നിയമം, 2005 പ്രകാരം സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മീഷണറിനെ നിയമിക്കുന്നത്
Aസംസ്ഥാനത്തിലെ മുഖ്യമന്ത്രി
Bസംസ്ഥാനത്തിലെ ഗവർണർ
Cപ്രധാനമന്ത്രി
Dപ്രസിഡന്റ്
Answer:
B. സംസ്ഥാനത്തിലെ ഗവർണർ
Read Explanation:
കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ
രൂപീകൃതമായത് 2005 ഡിസംബർ 19 സംസ്ഥാന ചീഫ് ഇൻഫർമേഷൻ കമ്മിഷണറും 10-ൽ കൂടാത്ത ഇൻഫർമേഷൻ കമ്മീഷണർമാരും അടങ്ങുന്നതാണ് സംസ്ഥാന വിവരാവകാശ കമ്മീഷൻ.
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെയും കമ്മീഷണർമാരെയും തിരഞ്ഞെടുക്കുന്നത് മുഖ്യമന്ത്രി, സംസ്ഥാന അസംബ്ലിയിലെ പ്രതിപക്ഷനേതാവ്, മുഖ്യമന്ത്രി നാമ നിർദ്ദേശം ചെയ്യുന്ന ഒരു കാബിനറ്റ് മന്ത്രി എന്നിവരടങ്ങിയ മൂന്നംഗസമിതി.
സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണ റെയും കമ്മീഷണർമാരെയും നിയമി ക്കുന്നത് - ഗവർണർ
സത്യപ്രതിജ്ഞ ചെയ്യുന്നത് ഗവർണർ മുമ്പാകെ
രാജിക്കത്ത് സമർപ്പിക്കുന്നത് ഗവർണർക്ക്
നീക്കം ചെയ്യുന്നത് ഗവർണർ (സുപ്രീംകോടതിയുടെ ഉപദേശ പ്രകാരം)
സംസ്ഥാന വിവരാവകാശ കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്
അതാത് സംസ്ഥാന ഗവൺമെൻറുകൾക്ക്
കേരളത്തിലെ പ്രഥമ ചീഫ് ഇൻഫർമേഷൻ കമ്മീഷണർ പാലാട്ട് മോഹൻദാസ്