വിവിധ ഉൽപ്പന്നങ്ങളുടെയും രാസവസ്തുക്കളുടെയും വിശദവും സമഗ്രവുമായ വിവരങ്ങൾ നൽകുന്ന ഒരു സാങ്കേതിക രേഖയാണ് - MSDS (മെറ്റീരിയൽ സേഫ്റ്റി ഡാറ്റാ ഷീറ്റ്)
ഒരു ഉൽപ്പന്നത്തിൽ അടങ്ങിയിരിക്കുന്ന അപകടകരമായ ഘടകങ്ങൾ, ഭൗതികവും, രാസപരവുമായ സവിശേഷതകൾ പ്രതികൂലമായി പ്രവർത്തിക്കുന്ന രാസവസ്തുക്കൾ, മുൻകരുതലുകൾ, കൈകാര്യം ചെയ്യൽ, ഉപയോഗിക്കാവുന്ന അളവുകൾ, പ്രാഥമിക ശുശ്രൂഷ തുടങ്ങിയ വിവരങ്ങളാണ് മെറ്റീരിയൽ സേഫ്റ്റി ഡാറ്റാ ഷീറ്റിൽ അടങ്ങിയിരിക്കുന്നത്.
ഉൽപ്പന്നത്തിന്റെ ഉൽപാദകനോ വിതരണക്കാരനോ ആണ് MSDS തയ്യാറാക്കുന്നത്