വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന വികാസ ഘട്ടം :
Aമധ്യബാല്യം
Bഅന്ത്യ ബാല്യം
Cആദ്യ ബാല്യം
Dകൗമാരം
Answer:
A. മധ്യബാല്യം
Read Explanation:
മധ്യബാല്യം (Middle childhood)
- കായികവും ചാലക ശേഷീകരവുമായ വികസനം - ഇന്ദ്രിയങ്ങളുടെയും പേശികളുടെയും ശക്തവും വൈവിധ്യമുള്ളതുമായി പ്രവർത്തിക്കുന്ന വികസന ഘട്ടം
- കായിക നൈപുണികൾ - മധ്യബാല്യത്തിൽ ദ്രുതഗതിയിലുള്ള പരിപക്വനവും പേശീവികസനവും നടക്കുന്നതിനാൽ കുട്ടി ആർജിക്കുന്നത്.
- വൈകാരിക വികസനം - ശിശു തന്റെ വൈകാരിക വ്യവഹാരം, ലജ്ജ, ഉത്കണ്ഠ, ഈർഷ്യ, പ്രതീക്ഷ, നിരാശ, പ്രിയം എന്നിങ്ങനെ വ്യത്യസ്തരീതികളിൽ പ്രകടിപ്പിക്കുന്ന വികസന ഘട്ടം
- വൈകാരിക വികസനം - വികാരപ്രകടനങ്ങൾ നിയന്ത്രിക്കുന്നതും വിധേയത്വവും അധീശത്വവും മാറിമാറി പ്രത്യക്ഷപ്പെടുന്നതുമായ വികസന ഘട്ടം
- വൈകാരിക വികസനം - വികാരങ്ങൾ, തീവ്ര വികാരങ്ങളായി (Sentiments) രൂപപ്പെടുന്ന വികസനഘട്ടം
- വൈകാരിക വികസന കാലഘട്ടം അറിയപ്പെടുന്നത് - ആത്മരതിയുടെ കാലഘട്ടം (Age of Narcissism)
- ബൗദ്ധിക വികസനം - സമീപസ്ഥ പരിസ്ഥിതിയുടെ നിരവധി അനുഭവങ്ങൾ കുട്ടിക്കുണ്ടാകുന്നതും അതിലൂടെ ഒട്ടേറെ വിജ്ഞാനം ആർജിക്കുന്നതുമായ വികസനഘട്ടം
- ബൗദ്ധിക വികസനം - കളികളിലൂടെ, വായനയുടേയും എഴുത്തിന്റേയും ബാല പാഠങ്ങൾ അഭ്യസിക്കുന്ന വികസന ഘട്ടം
- ബൗദ്ധിക വികസന കാലഘട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രവർത്തനങ്ങൾ - ജിജ്ഞാസ, നിർമാണപരത, ശേഖരണ പ്രവണത, കളിയിലുള്ള ആന്തരിക താൽപര്യം
- അനുകരണങ്ങളിലും യഥാർത്ഥ സങ്കൽപ്പത്തിലും കുട്ടി കൂടുതൽ പ്രാധാന്യം നൽകുന്ന ബൗദ്ധിക വികസനം അറിയപ്പെടുന്നത് - ഭാവനയുടെ കാലം (Age of Fantasy)
- കുട്ടിയുടെ ആദ്യത്തെ സാമൂഹിക വ്യവഹാര മേഖലയാണ് - കുടുംബം
- സാമൂഹികവും സാന്മാർഗ്ഗികവുമായ വികസനം - കൂട്ടി കൂട്ടുകാരെ കണ്ടെത്താനും ചങ്ങാത്തം കൂടാനും തുടങ്ങുന്ന വികസന ഘട്ടം
- സാമൂഹികവും സാന്മാർഗ്ഗികവുമായ വികസനം - കുട്ടി സഹകരണവും അനുകമ്പയും സാമൂഹികാംഗീകാരവും കലഹവും കളിയാക്കലും വഴക്കടിക്കലും ശത്രുതയുമെല്ലാം ഉൾപ്പെടെ സങ്കീർണ്ണമായ സാമൂഹിക വ്യവഹാര ശൈലി ആർജ്ജിക്കുന്ന വികസനഘട്ടം
- കുട്ടിയുടെ പദാവലി വളരെ പെട്ടെന്നു വികസിക്കുന്ന വികസനഘട്ടം - ഭാഷാ വികസനം
- ഭാഷാ വികസനം - അർത്ഥമുള്ള വാചകങ്ങളും വാക്യങ്ങളും നിർമിക്കുകയും ആശയ വിനിമയം വേഗത്തിൽ നടത്താനുള്ള കഴിവ് ആർജിക്കുകയും ചെയ്യുന്ന വികസനഘട്ടം
മധ്യബാല്യത്തിലെ പ്രകൃതവും സവിശേഷതകളും
- യുക്തി പൂർവ്വം ചോദ്യങ്ങൾ ചോദിക്കാൻ, ഈ ഘട്ടത്തിൽ കുട്ടികൾ ഇഷ്ടപ്പെടുന്നു. യുക്തിപരമല്ലാത്ത ഉത്തരങ്ങളെ അവഗണിക്കാനും കുട്ടികൾക്ക് സാധിക്കുന്നു.
- വീര കഥകളും, ജന്തു കഥകളും ഇഷ്ടപ്പെടുന്നതോടൊപ്പം, ഫലിത ബോധമുള്ള സന്ദർഭങ്ങളെ ഇഷ്ടപ്പെടുകയും ചെയ്യുന്നു.
- വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും, പഠിക്കാനും ഇഷ്ടം പ്രകടിപ്പിക്കുന്നു.
- സംഘബോധം കൂടുതൽ തീവ്രമാകുന്നു.
- യാഥാർത്ഥ്യ ബോധത്തോടു കൂടി പെരുമാറാൻ കഴിയുന്നു.
- സങ്കല്പ ലോകത്തു നിന്ന് ഏറെക്കുറെ വിടുതൽ വാങ്ങുന്ന ഘട്ടമാണിത്.