Question:
വെടിമരുന്നിനോടൊപ്പം, ജ്വാലയ്ക്ക് മഞ്ഞനിറം ലഭിക്കാന്‍ ചേര്‍ക്കേണ്ട ലോഹ ലവണം :
Aസോഡിയം
Bകാത്സ്യം
Cകോപ്പര്‍
Dപൊട്ടാസ്യം
Answer:
A. സോഡിയം
Explanation:
സോഡിയം ഒരു ആൽക്കലി ലോഹമാണ്
എല്ലാ ആൽക്കലി ലോഹങ്ങളും വെള്ളി നിറമുള്ളതും , മൃദുവും കനം കുറഞ്ഞതുമാണ്
ആൽക്കലി ലോഹങ്ങൾക്ക് ദ്രവണാങ്കവും ,തിളനിലയും കുറവാണ്
ആൽക്കലി ലോഹങ്ങളും അവയുടെ ലവണങ്ങളും ജ്വാലയ്ക്ക് പ്രത്യേക നിറം നൽകുന്നത്തിന്റെ കാരണം
ജ്വാലയിൽ നിന്നുള്ള താപം ബാഹ്യതമ ഓർബിറ്റലിലെ ഇലക്ട്രോൺ സ്വീകരിക്കുകയും ഉയർന്ന ഊർജ നിലയിലേക്ക് മാറുകയും ചെയ്യുന്നു
ഉത്തേജിത ഇലക്ട്രോൺ താഴ്ന്ന നിലയിലേക്ക് തിരികെ വരുമ്പോൾ ഉൽസർജിക്കുന്ന വികിരണം ദൃശ്യപ്രകാശത്തിന്റെ മേഖലയിൽ വ്യത്യസ്ത നിറങ്ങൾ ദൃശ്യമാക്കുന്നു
ആൽക്കലി ലോഹങ്ങൾ ജ്വാലയ്ക്ക് കൊടുക്കുന്ന നിറം
സോഡിയം - മഞ്ഞ
ലിഥിയം - ക്രിംസൺ ചുവപ്പ്
പൊട്ടാസ്യം - വയലറ്റ്
റുബീഡിയം - ചുവപ്പ് കലർന്ന വയലറ്റ്
സീസിയം - നീല