Question:
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
Aഅൾട്രാ സോണിക്
Bസുപ്പർ സോണിക്
Cഇൻഫ്രാ സോണിക്
Dസബ് സോണിക്
Answer:
B. സുപ്പർ സോണിക്
Explanation:
ഇൻഫ്രാസോണിക് ശബ്ദങ്ങൾ (Infrasonic Sounds):
- 20Hz-ൽ താഴെയുള്ള ആവൃത്തിയിലുള്ള ശബ്ദങ്ങളെ ഇൻഫ്രാസോണിക് ശബ്ദങ്ങൾ / സബ്സോണിക് ശബ്ദങ്ങൾ എന്ന് വിളിക്കുന്നു.
- ഇൻഫ്രാസോണിക് ശബ്ദങ്ങൾക്ക് മനുഷ്യന്റെ കേൾവിയുടെ താഴ്ന്ന പരിധിക്ക് താഴെയാണ് ആവൃത്തി
ഉദാഹരണം:
- ഭൂകമ്പങ്ങൾ, ഇടിമുഴക്കം, അഗ്നിപർവ്വതങ്ങൾ എന്നിവയാൽ ഉണ്ടാകുന്ന ശബ്ദം.
- മനുഷ്യന്റെ ചെവിക്ക് ഈ ശബ്ദം കേൾക്കാൻ കഴിയില്ല എന്നാൽ ആനകൾക്കും തിമിംഗലങ്ങൾക്കും ഇത് കേൾക്കാനാകും
അൾട്രാസോണിക് ശബ്ദങ്ങൾ (Ultrasonic Sounds):
- 20,000Hz-ൽ കൂടുതൽ ആവൃത്തിയുള്ള ശബ്ദത്തെ, അൾട്രാസോണിക്സ് ശബ്ദം എന്ന് വിളിക്കുന്നു
- അൾട്രാസോണിക് ശബ്ദങ്ങൾക്ക് മനുഷ്യന്റെ കേൾവിയുടെ ഉയർന്ന പരിധിക്ക് മുകളിലആണ് ആവൃത്തിയുള്ളത്.
ഉദാഹരണം:
- നായ്ക്കൾ, പൂച്ചകൾ, പാറ്റകൾ, എലികൾ എന്നിവയുടെ ശ്രവണ ശക്തി.
- മനുഷ്യർക്ക് കേൾക്കാൻ കഴിയാത്ത ഉയർന്ന ആവൃത്തികൾ അവർക്ക് കേൾക്കാനാകും
സൂപ്പർ സോണിക് ശബ്ദം (Supersonic Sound):
- ശബ്ദത്തിന്റെ വേഗതയേക്കാൾ വേഗതയുള്ള ശബ്ദമാണ്, സൂപ്പർസോണിക് ശബ്ദം.
ഹൈപ്പർസോണിക് ശബ്ദം (Hypersonic Sound):
- ഹൈപ്പർസോണിക് എന്നാൽ ശബ്ദത്തിന്റെ വേഗതയേക്കാൾ അഞ്ചിരട്ടി വേഗതയുള്ള ശബ്ദമാണ്.
- അതിനാൽ, എല്ലാ ഹൈപ്പർസോണിക് ശബ്ദവും, സൂപ്പർസോണിക് ആണ്.
- എന്നാൽ എല്ലാ സൂപ്പർസോണിക് ശബ്ദവും, ഹൈപ്പർസോണിക് ആയിരിക്കണമെന്നില്ല.