App Logo

No.1 PSC Learning App

1M+ Downloads
സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ ആവർത്തിച്ച് ക്രമീകരിക്കുന്നതാണ്

Aഹസ്വപരിധി ക്രമം

Bദീർഘപരിധി ക്രമം

Cസമഭാവിത ക്രമം

Dഇവയെല്ലാം

Answer:

B. ദീർഘപരിധി ക്രമം

Read Explanation:

അമോർഫസ് ഖരങ്ങളും പരൽ രൂപത്തിലുള്ള ഖരങ്ങളും (Amorphous and Crystalline solids)

  • ഘടകകണങ്ങളുടെ ക്രമീകരണത്തിന്റെ അടിസ്ഥാന ത്തിൽ ഖരങ്ങളെ വർഗീകരിക്കുന്നത്

പരലുകൾ എന്നും അമോർഫസ് എന്നും

  • ഒരു പരൽ രൂപത്തിലുള്ള ഖരം സ്‌ഥിര ജ്യാമിതീയ ഘടനയുള്ള ധാരാളം ചെറു പരലുകളാൽ നിർമിതമാണ്.

  • പരലിൽ ഘടക കണങ്ങൾ (ആറ്റങ്ങൾ, തന്മാത്രകൾ അല്ലെങ്കിൽ അയോണുകൾ) ക്രമത്തിൽ അടുക്കിയിരിക്കു കയും ത്രിമാന തലത്തിൽ ആവർത്തിക്കുകയും ചെയ്യുന്നു.

  • ഒരു പരലിൽ ഒരു മേഖലയിലെ ക്രമരൂപം മനസ്സിലാക്കിയാൽ പരലിലെ മറ്റൊരു മേഖല എത്ര ദൂരെയാണെങ്കിലും കണങ്ങളുടെ യഥാർഥ സ്ഥാനം നമുക്ക് പ്രവചിക്കാൻ കഴിയും.

  • പരൽ ഘടനയിൽ കണികകൾക്കു ദീർഘ പരിധിക്രമം (long range order) ആണുള്ളത്.

  • സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ ആവർത്തിച്ച് ക്രമീകരിക്കുന്നതാണ്

ദീർഘപരിധി ക്രമം

  • പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണങ്ങൾ സോഡിയം ക്ലോറൈഡ്, ക്വാർട്സ്

  • ഗ്ലാസ്, റബർ, പ്ലാസ്‌റ്റിക്കുകൾ എന്നിവ ദ്രാവകാവസ്‌ഥ യിൽ നിന്ന് തണുപ്പിച്ച് ഖരമാക്കുമ്പോൾ പരലുകൾ ലഭിക്കുന്നില്ല. ഇവ അറിയപ്പെടുന്നത് അമോർഫസ് ഖരങ്ങൾ

  • അമോർഫസ് (amorphous) ഒരു ഗ്രീക്ക് പദമാണ്. (ഗ്രീക്കിൽ അമോർഫസ് എന്നാൽ ആകൃതി ഇല്ലാത്തത് എന്നർഥം.)

  • അമോർഫസ് ഖരങ്ങളിൽ കണങ്ങൾക്ക് (ആറ്റം, തന്മാത്ര, അയോൺ) (ഹസ്വപരിധി ക്രമമാണുള്ളത് (short range order).

  • ഈ ക്രമീകരണത്തിൽ സമാനമായ ആവർത്തന ക്രമരൂപ രീതി ചെറിയ ദൈർഘ്യത്തിൽ മാത്രമാണുള്ളത്. ഇത് പല ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്നതിനോടൊപ്പം അവയ്ക്കിടയിലുള്ള കണികകളുടെ ക്രമീകരണവും ക്രമ രഹിതമാണെന്നു കാണാം.

  • പരൽ ഖരങ്ങൾക്കു കൃത്യമായ ദ്രവനില (Melting point) ആണുള്ളത്. ഒരു സവിശേഷ താപനിലയിൽ പെട്ടെന്ന് ഉരുകി ദ്രാവകമാകുന്നു.

  • അമോർഫസ് ഖരങ്ങൾ താപനിലയുടെ ഒരു പ്രത്യേക പരിധിയിൽ മൃദുവാകുകയും ഉരുകി ഒഴുകാൻ തുടങ്ങുകയും ചെയ്യുന്നു. നിശ്ചിത താപപരിധിയിൽ അവയെ വ്യത്യസ്ത ആകൃതിയിൽ രൂപപ്പെടുത്താനും കഴിയും.


Related Questions:

ക്യൂബിക് ലാറ്റിസിന്റെ ഒരു ഉദാഹരണം ഏത്?
Dry ice is :
അമോർഫസ് ഖരങ്ങൾക്ക് ഉദാഹരണങ്ങൾ ഏത് ?
താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?
ഫ്രങ്കെൽ ന്യൂനതയും ഷോട്ക്കി ന്യൂനതയും കാണിക്കാൻ സാധിക്കുന്ന സംയുക്തം ഏത് ?