സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാകുന്നത് ഏതൊക്കെ നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും ആണ് ?
Aപച്ച, മഞ്ഞ
Bനീല, ചുവപ്പ്
Cചാരനിറം, പിങ്ക്
Dവെളുപ്പ്, കറുപ്പ്
Answer:
B. നീല, ചുവപ്പ്
Read Explanation:
ലിറ്റ്മസ് പേപ്പർ
മരങ്ങളിലും പാറകളിലും മറ്റും പറ്റിപ്പിടിച്ചു വളരുന്ന സസ്യവിഭാഗമായ ചിലയിനം ലൈക്കണുകളുടെ സത്തിൽ നിന്ന് നിർമ്മിക്കുന്ന ചായമാണ് ലിറ്റ്മസ്. ഇത് നിറംമാറ്റം വഴി പദാർഥങ്ങളുടെ സ്വഭാവം തിരിച്ചറിയാൻ സഹായിക്കുന്നു. ലൈക്കണുകളുടെ സത്ത് കടലാസിൽ പുരട്ടി ലിറ്റ്മസ് പേപ്പറും വെള്ളത്തിൽ ലയിപ്പിച്ച് ലിറ്റ്മസ് ലായനിയും ഉണ്ടാക്കുന്നു. നീല, ചുവപ്പ് നിറങ്ങളിലുള്ള ലിറ്റ്മസ് പേപ്പറുകളും ലായനികളും സ്കൂൾ ലബോറട്ടറിയിൽ ലഭ്യമാണ്.