Question:

സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?

Aസ്ത്രീധന നിരോധന നിയമം

Bഗാർഹിക പീഠന സംരക്ഷണ നിയമാ

Cസമഗ്ര നിയമം

Dറാഗിങ് നിരോധന നിയമം

Answer:

B. ഗാർഹിക പീഠന സംരക്ഷണ നിയമാ

Explanation:

ഗാർഹിക പീഡന നിരോധന നിയമം വീടുകളിൽ സ്ത്രീയുടെ ആരോഗ്യം ജീവൻ സമാധാനം എന്നിവയ്ക്ക്‌ ഭീഷണിയാകുന്ന തരത്തിൽ ആ വീട്ടിൽ താമസിക്കുന്ന ഏതെങ്കിലും പുരുഷൻ പ്രവർത്തിക്കുന്നതിനെ ഗാർഹിക പീഡനം എന്നു പറയുന്ന ശാരീരിക ലൈംഗിക പീഡനങ്ങൾക്കുപരി വാക്കുകൊണ്ടോ, പ്രവൃത്തി കൊണ്ടോ, പോലും കളിയാക്കുകയോ മാനസികമായി പീഡിപ്പിക്കയോ ചെയ്യുക, വീട്ടിൽ ചെലവ് തരാതിരിക്കുക, കുടുംബ വസ്തുക്കൾ വിൽക്കുക തുടങ്ങിയവയൊക്കെ ഗാർഹിക പീഡന പരിധിയിൽപ്പെടും. പീഡനത്തിനിരയാകുന്ന സ്ത്രീ ജില്ലാ പ്രൊട്ടക്ഷൻ ഓഫീസറെ അറിയിച്ചാൽ, അതുവഴി നിയമസംരക്ഷണം ജുഡീഷ്യൽ ഫസ്റ്ററ്ക്ലാസ് മജിസ്ട്രേറ്റ് കോടതി വഴി ലഭിക്കും..പരാതിക്കാരിക്ക് നേരിട്ടോ വക്കീൽ മുഖാന്തരമോ പ്രസ്തുത കോടതിയെ സമീപിക്കാവുന്നതും കോടതി വഴി വീട്ടിൽ താമസിക്കുന്നതിന് സംരക്ഷണ ഉത്തരവും, കുട്ടികളുടെകസ്റ്റഡി ഉത്തരവും മറ്റും ലഭിക്കുന്നതുമാണ്.


Related Questions:

ചൈൽഡ് ലേബർ (പ്രൊഹിബിഷൻ & റെഗുലേഷൻ) ആക്‌ട് പാസാക്കിയത് ഏത് വർഷം ?

8 -ാം വകുപ്പിലെ വ്യവസ്ഥകൾക്ക് തടസ്സം വരാതെ , ഒരു കേന്ദ്ര - സംസ്ഥാന പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കുള്ള അപേക്ഷയിൽ പ്രതിപാദിക്കുന്ന വിവരങ്ങൾ രാഷ്ട്രത്തിന്റെതല്ലാത്ത ഒരു വ്യക്തിയുടെ പകർപ്പവകാശ ലംഘനമാണെങ്കിൽ ആ വിവരങ്ങൾ നിരസിക്കാവുന്നതാണ് ' ഇങ്ങനെപറയുന്ന വിവരവകാശത്തിലെ സെക്ഷൻ ഏതാണ് ?

വയോജന സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

1.ഇന്ത്യയിലെ പ്രധാനപ്പെട്ട ലീഗൽമെട്രോളജി ഓഫീസാണ്   ഡയറക്ടറേറ്റ് ഓഫ് ലീഗൽ മെട്രോളജി.  

2.ഇത്‌ ഇന്ത്യയുടെ മിനിസ്ട്രി ഓഫ് ഫുഡ്, സിവിൽ സപ്ലൈസ് ആൻഡ് കൺസ്യൂമർ അഫയേഴ്സ്  ന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. 

പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?