App Logo

No.1 PSC Learning App

1M+ Downloads
ഹാഡ്‌ലി സെൽ ഏതു വാതങ്ങളുടെ പരിവൃത്തിയാണ് ?

Aവാണിജ്യവാതങ്ങൾ

Bപശ്ചിമവാതങ്ങൾ

Cധ്രുവീയവാതങ്ങൾ

Dപൂർവവാതങ്ങൾ

Answer:

A. വാണിജ്യവാതങ്ങൾ

Read Explanation:

മധ്യമേഖലയിലേക്കു വീശുന്ന വാണിജ്യവാതങ്ങൾ ഡോൾഡ്രമ്മിലെത്തി മുകളിലേക്ക് ഉയരുകയും തുടർന്ന് ഉയർന്ന വിതാനങ്ങളിലൂടെ ഇരുവശത്തുമുള്ള 30° അക്ഷാംശങ്ങളിലേക്കു ചെന്ന്‌ തണുത്തൂർന്നിറങ്ങുന്നു. അവയിൽ ഒരു വിഭാഗം വീണ്ടും ഭൂമധ്യരേഖയിലേക്കു വാണിജ്യവാതങ്ങളായി വീണ്ടും വീശുകയും ചെയ്യുന്നു. ഇത്തരത്തിൽ വാണിജ്യവാതങ്ങളുടെ പരിവൃത്തിയാണ് ഹാഡ്‌ലി സെൽ എന്നറിയപ്പെടുന്നത്.


Related Questions:

പകൽ സമയം കടലിൽനിന്നും കരയിലേക്ക് വീശുന്ന കാറ്റ്?
ആഗോളവാതങ്ങൾ പ്രധാനമായും എത്ര തരം ?

കരക്കാറ്റുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?

  1. സമുദ്രത്തിനുമുകളിൽ കരയിലുള്ള തിനേക്കാൾ ഉയർന്ന അന്തരീക്ഷമർദ്ദം രൂപപ്പെടുമ്പോഴാണ് കരക്കാറ്റ് ഉണ്ടാവുന്നത്.
  2. രാത്രികാലങ്ങളിലാണ് കരക്കാറ്റ് ഉണ്ടാവുന്നത്.
  3. രാത്രിയിൽ സമുദ്രത്തിനു മുകളിലുള്ള വായുവിന് കരയിലുള്ള വായുവി നേക്കാൾ ചൂട് കൂടുതലായിരിക്കും.
    'ഫൊൺ' എന്ന് പേരുള്ള വരണ്ടകാറ്റ് വീശുന്ന ഭൂഖണ്ഡമേത്?

    പ്രസ്താവന 1 : സമമർദ്ദരേഖകൾ തമ്മിലുള്ള അകലം കൂടുതലാണെങ്കിൽ മർദ്ദ ചെരിവ് , കൂടുതലായിരിക്കും

    പ്രസ്താവന 2 : മദ്ധ്യരേഖാ പ്രദേശങ്ങളിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും കൊറിയോലിസ് ബലം വർദ്ധിക്കുന്നു

    തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന ഏത്?