ഹീറ്റിംഗ് കോയിലിൽ ഉപയോഗിക്കുന്ന ലോഹ പഥാർത്ഥമേത് ?
Aഅലൂമിനിയം
Bചെമ്പ്
Cനിക്രോം
Dസിങ്ക്
Answer:
C. നിക്രോം
Read Explanation:
- വൈദ്യുത താപന ഉപകരണങ്ങൾ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങൾ
- ഹീറ്റിംഗ് കോയിൽ - വൈദ്യുതോർജ്ജത്തെ താപോർജ്ജമാക്കി മാറ്റുന്ന ഭാഗം
- ഹീറ്റിംഗ് കോയിൽ നിർമ്മിച്ചിരിക്കുന്നത് നിക്രോം ഉപയോഗിച്ചാണ്
- നിക്കൽ , ക്രോമിയം ,ഇരുമ്പ് എന്നീ ലോഹങ്ങളുടെ സങ്കരമാണ് നിക്രോം
നിക്രോമിന്റെ സവിശേഷതകൾ
- ഉയർന്ന റസ്സിസ്റ്റിവിറ്റി
- ഉയർന്ന ദ്രവണാങ്കം
- ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സീകരിക്കപ്പെടാതെ ദീർഘനേരം നിലനിൽക്കാനുള്ള കഴിവ്
- ഹീറ്റിംഗ് കോയിൽ ഇല്ലാതെ താപം ഉത്പാദിപ്പിക്കുന്ന ഉപകരണങ്ങൾ - മൈക്രോവേവ് ഓവൻ , ഇൻഡക്ഷൻ കുക്കർ
- മൈക്രോവേവ് ഓവനിൽ താപം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - മൈക്രോവേവ്
- ഇൻഡക്ഷൻ കുക്കറിൽ താപം ഉത്പാദിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ - എഡ്ഡികറന്റ്