Question:
ഹൈഡ്രജന്റെ ഐസോട്ടോപ്പ് അല്ലാത്തത് ഏത്?
Aകാഡ്മിയം
Bഡ്യൂട്ടീരിയം
Cപ്രോട്ടിയം
Dട്രിഷ്യം
Answer:
A. കാഡ്മിയം
Explanation:
ഐസൊടോപ്പുകൾ - ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള ഒരേ മൂലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങൾ
ഐസൊടോപ്പുകൾ കണ്ടെത്തിയത് - ഫ്രഡറിക് സോഡി
ഏറ്റവും കൂടുതൽ ഐസൊടോപ്പുകൾ ഉള്ള മൂലകം - ടിൻ (10 എണ്ണം )
ഹൈഡ്രജന്റെ ഐസൊടോപ്പുകൾ - പ്രോട്ടിയം ,ഡ്യൂട്ടീരിയം ,ട്രിഷിയം
ഏറ്റവും ലളിതമായ ഹൈഡ്രജന്റെ ഐസൊടോപ്പ് - പ്രോട്ടിയം
ആണവ റിയാക്ടറുകളിൽ മോഡറേറ്റർ ആയി ഉപയോഗിക്കുന്നത് - ഘനജലം
ഘനജലത്തിൽ അടങ്ങിയിരിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ് - ഡ്യൂട്ടീരിയം
ഹൈഡ്രജൻ ബോംബിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പുകൾ - ഡ്യൂട്ടീരിയം ,ട്രിഷിയം
ന്യൂക്ലിയാർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ് - ഡ്യൂട്ടീരിയം
റേഡിയോ ആക്ടീവായ ഹൈഡ്രജന്റെ ഐസൊടോപ്പ് - ട്രിഷിയം
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഹൈഡ്രജന്റെ ഐസൊടോപ്പ് - പ്രോട്ടിയം