App Logo

No.1 PSC Learning App

1M+ Downloads
ഹൈഡ്രജൻ കണ്ടെത്തിയത് -----എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്

Aജെയിംസ് വൈറ്റ്

Bലിയോൺ ഫുക്കാൾട്ട്

Cഹെൻറി കാവൻഡിഷ്

Dതോമസ് ആൽവാ എഡിസൺ

Answer:

C. ഹെൻറി കാവൻഡിഷ്

Read Explanation:

ആസിഡുകൾ ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന വാതകമാണ് ഹൈഡ്രജൻ . കത്തുന്ന വാതകമാണ് ഹൈഡ്രജൻ. ഹൈഡ്രജൻ കണ്ടെത്തിയത് ഹെൻറി കാവൻഡിഷ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞനാണ്. ഏറ്റവും ഭാരം കുറഞ്ഞ വാതകമാണ് ഹൈഡ്രജൻ. അതിനാൽ ഹൈഡ്രജൻ നിറച്ച ബലൂ ണുകൾ ഉയർന്നുപൊങ്ങും. റോക്കറ്റുകളിൽ ഇന്ധനമായി ഹൈഡ്രജൻ ഉപയോഗിക്കുന്നു. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കു ന്ന മോട്ടോർ വാഹനങ്ങളും ഇന്ന് നിലവിലുണ്ട് 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ പരീക്ഷണാർഥം ഒരു ഹൈഡ്രജൻ ബസ്സ് നിരത്തിലിറക്കിക്കഴിഞ്ഞു. ജലം ഉൽപാദിപ്പിക്കുന്നത് ' എന്നാണ് ഹൈഡ്രജൻ എന്ന പദത്തിന്റെ അർഥം. ഹൈഡ്രജൻ ഓക്സിജനുമായി പ്രവർത്തിച്ചാൽ ജലമുണ്ടാകും. ജലത്തെ വിഘടിപ്പിച്ച് ഹൈഡ്രജനും ഓക്സിജനുമാക്കാം. ഭാവിയുടെ ഊർജവാഗ്ദാനമാണ് ഹൈഡ്രജൻ


Related Questions:

നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
ആസിഡിന്റെ സൂചകങ്ങളായി ഉപയോഗിക്കാവുന്നത്
ഒരേ സമയം ആസിഡിനെയും ബേസിനെയും തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു സൂചകമാണ് ----
എല്ലാ ആസിഡുകൾക്കും ---രുചി ഉണ്ട്
ലബോറട്ടറിയിൽ ഒരു ലായനി തന്നാൽ അത് ആസിഡാണോ ബേസ് ആണോ എന്നറിയാൻ ഉപയോഗിക്കുന്ന പദാർത്ഥം