ഹ്യൂമൻ ജീനോം പദ്ധതി ആരംഭിച്ച വർഷം ?
A1990
B1991
C1992
D1993
Answer:
A. 1990
Read Explanation:
ഹ്യുമൻ ജിനോം പ്രൊജക്റ്റ് (Human Genome Project (HGP)
- മനുഷ്യൻറെ പൂർണജനിതകസാരം കണ്ടെത്താൻ 1990-ൽ അമേരിക്കയുടെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതി
- 300 കോടി ഡോളർ ചെലവ് കണക്കാക്കപ്പെട്ട പദ്ധതി, അമേരിക്ക, ചൈന, ഫ്രാൻസ്, ജെർമനി,ജപ്പാൻ, ബ്രിട്ടൻ എന്നി രാജ്യങ്ങൾ കൂടി ഉൾപെട്ട കൺസോർഷ്യമാണ് പൂർത്തിയാക്കിയത്.
പ്രൊജക്റ്റിന്റെ ആവശ്യകത :
- ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ജനിതകരോഗങ്ങൾ നിയന്ത്ര ണാധീനമാക്കാൻ കഴിഞ്ഞിരുന്നില്ല.
- ഓരോ സവിശേഷതയ്ക്കും അടിസ്ഥാനമായ ജീനുകളും അവയുടെ സ്ഥാനവും കൃത്യമായി കണ്ടെത്താനായില്ല എന്നതായിരുന്നു കാരണം.
- ഈ പരിമിതികൾ മറികടക്കുന്നതിനുള്ള ഇടപെടലായാണ് 1990 കളിൽ മനുഷ്യ ജീനോം പദ്ധതി (Human Genome Project) എന്ന സംരംഭത്തിന് തുടക്കം കുറിച്ചത്.
പ്രൊജക്റ്റിന്റെ ഫലം :
- ലോകത്തിൻ്റെ പല ഭാഗങ്ങളിലായി വിവിധ ലാബുകളിൽ 2003 വരെ നീണ്ടുനിന്ന ഗവേഷണങ്ങളുടെ ഫലമായി മനുഷ്യനിലെ ജനിതക രഹസ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞു.
- ഒരു പ്രത്യേക സ്വഭാവത്തിന് കാരണമായ ജീനിൻന്റെ സ്ഥാനം DNA യിൽ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തുന്ന സാങ്കേതികവിദ്യയായ ജീൻ മാപ്പിങ് (Gene mapping) ആണ് ഇതിന് സഹായിച്ചത്.
- ഒരു ജീവിയിൽ അടങ്ങിയിട്ടുള്ള മൊത്തം ജനിതക വസ്‌തുവിനെ അതിൻ്റെ ജീനോം എന്നു വിളിക്കുന്നു.
- മനുഷ്യ DNA യിൽത്തന്നെ പ്രോട്ടീൻ നിർമാണത്തിന് സഹായിക്കുന്ന ജീനുകളൊഴിച്ച് ഭൂരിഭാഗം ജീനുകളും പ്രവർത്തനക്ഷമമല്ല.
- ഇവയെ ജങ്ക് ജീനുകൾ (Junk genes) എന്നാണ് വിളിക്കുന്നത്.