കേരളത്തിലെ താപവൈദ്യുത നിലയങ്ങളും അവയിൽ ഉപയോഗിക്കുന്ന ഇന്ധനവുമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുംപടി ചേർക്കുക
1. ബ്രഹ്മപുരം A. നാഫ്‌ത
2. കായംകുളം B. പ്രകൃതിവാതകം
3. ചീമേനി C. ഡീസൽ
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിത ഉല്പാദന ശേഷി 780 മെഗാവാട്ട് ആണ്.
2.ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ നിർമാണത്തിന് ഇന്ത്യയെ സഹായിച്ച രാജ്യം റഷ്യയാണ്.
3.ഇടുക്കി ഡാമിൽ നിന്നും വ്യാവസായിക അടിസ്ഥാനത്തിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ തുടങ്ങിയവർഷം 1976 ആണ്.
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.കേരളത്തിലെ രണ്ടാമത്തെ ജല വൈദ്യുത പദ്ധതിയാണ് ചെങ്കുളം.
2.പള്ളിവാസലിൽ നിന്നും, മുതിരപ്പുഴയിലും എത്തുന്ന അധിക ജലം ശേഖരിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നത് ചെങ്കുളം ജലവൈദ്യുതപദ്ധതിയിലാണ്.
താഴെ തന്നിരിക്കുന്നവയിൽ KSEB യുടെ ഉടമസ്ഥതയിലുള്ള വൈദ്യത പദ്ധതി ഏത് / ഏതെല്ലാം ?
i) ശബരിഗിരി
ii) കുറ്റിയാടി
iii) ഇടമലയാർ
iv) പെരിങ്ങൽകൂത്ത്
പന്നിയാർ ജലവൈദ്യുതപദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.1953 ഡിസംബർ 29 ന് പന്നിയാർ ജലവൈദ്യുതപദ്ധതി പ്രവർത്തനം തുടങ്ങി.
2.ആനയിറങ്കൽ അണക്കെട്ട് , പൊന്മുടി അണകെട്ട് എന്നിവ പന്നിയാർ ജലവൈദ്യുതപദ്ധതിയിൽ ഉൾപെടുന്നു.
3.പ്രതിവർഷം 158 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ജലവൈദ്യുതപദ്ധതിയാണ് പന്നിയാർ ജലവൈദ്യുതപദ്ധതി
കായംകുളത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി നിലയം ഏത് വിഭാഗത്തിൽപ്പെടുന്നു ?
(i) ആണവനിലയം
(ii) ജലവൈദ്യുത നിലയം
(iii) താപവൈദ്യുത നിലയം
(iv) സൗരോർജ്ജ നിലയം