ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
വർഷം സംഭവം
(i) 1730 - (a) മാന്നാർ ഉടമ്പടി
(ii) 1742 - (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം
(iii) 1750 - (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു
(iv) 1746 - (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം
താഴെ പറയുന്നവയിൽ വിശാഖം തിരുനാളുമായി ബന്ധപ്പെട്ട പ്രസ്താവന ഏത് ?
1) തിരുവിതാംകൂറിൽ ഹൈക്കോടതി സ്ഥാപിച്ചു
2) കേരളത്തിലെ ആദ്യ പോസ്റ്റ് ഓഫീസ് സ്ഥാപിതമായത് വിശാഖം തിരുനാളിൻ്റെ കാലത്താണ്
3) മുല്ലപ്പെരിയാർ പാട്ടക്കരാറിനെ "എൻ്റെ ഹൃദയരക്തം കൊണ്ടാണ് ഇത് എഴുതുന്നത്" എന്ന് വിശേഷിപ്പിച്ചു
4) തിരുവിതാംകൂറിൽ ഭൂപണയ ബാങ്ക് സ്ഥാപിച്ചു
തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന സ്വാതി തിരുനാൾ രാമവർമ്മയുമായിബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?
i) "ഗർഭ ശ്രീമാൻ' എന്നറിയപ്പെട്ടു.
ii) തിരുവനന്തപുരത്ത് വാനനിരീക്ഷണ കേന്ദ്രം തുടങ്ങി.
iii) ഒരു സത്യപരീക്ഷയായിരുന്ന "ശുചീന്ദ്രം പ്രത്യയം' അഥവാ "ശുചീന്ദ്രംകൈമുക്കൽ' നിർത്തലാക്കി.
iv) ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായി.
മാർത്താണ്ഡവർമ്മയുമായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?
1.എട്ടുവീട്ടിൽ പിള്ളമാർ, പോറ്റിമാർ എന്നീ ഫ്യൂഡൽ പ്രഭുക്കന്മാർ മാർത്താണ്ഡവർമ്മയാൽ അമർച്ച ചെയ്യപ്പെട്ടു.
2. വേണാട് ഭരിച്ചിരുന്ന വീര രാമവർമ്മയക്ക് ശേഷം 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏറ്റെടുത്തു.
3. രാജ്യ വിസ്തൃതി ഏറ്റവും കൂടുതല്‍ വര്‍ധിപ്പിച്ച തിരുവിതാംകൂര്‍ രാജാവ് മാർത്താണ്ഡവർമയാണ്
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
താഴെ തന്നിരിക്കുന്നവയിൽ കാർത്തികതിരുനാളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.തിരുവിതാംകൂറിൻ്റെ തലസ്ഥാനം പത്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് മാറ്റിയ രാജാവ്
2.ആധുനികതിരുവിതാംകൂറിൻ്റെ സ്ഥാപകനായി അറിയപ്പെടുന്ന അനിഴം തിരുനാൾ വീരമാർത്താണ്ഡവർമ്മയുടെ പിന്തുടർച്ചാവകാശിയായാണ് കാർത്തിക തിരുനാൾ.
3.ടിപ്പുവിൻ്റെ ആക്രമണത്തിൽപെട്ടവർക്ക് തിരുവിതാംകൂറിൽ അഭയം നൽകിയ മഹാരാജാവ്.
4.ആട്ടക്കഥകൾ രചിച്ച തിരുവിതാംകൂർ മഹാരാജാവ്.
രാജാകേശവദാസുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?
1.ധർമ്മരാജയുടെ പ്രശസ്തനായ ദിവാൻ
2.തിരുവിതാംകൂറിൽ 'ദിവാൻ' എന്ന് ഔദ്യോഗിക നാമം സ്വീകരിച്ച ആദ്യ വ്യക്തി.
3.വലിയ ദിവാൻജി എന്നറിയപ്പെടുന്ന തിരുവിതാംകൂർ ദിവാൻ
4.രാജാകേശവദാസിന് 'രാജ' എന്ന പദവി നൽകിയത് മോണിംഗ്ഡൺ പ്രഭു ആണ്.
ഉത്രം തിരുനാൾ മാർത്താണ്ഡ വർമ്മയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?