കേരളത്തിലെ ഏത് ജില്ലയിലാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകളുള്ളത്?

കേരളത്തിൽ പാമ്പാർ ഒഴുകുന്ന ദൂരം എത്ര ?

അറബിക്കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

കിഴക്കോട്ടൊഴുകുന്നതിൽ കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ് ?

പമ്പാനദി ഏത് കായലിലാണ് ഒഴുകിയെത്തുന്നത് ?

കേരളത്തിലെ നദികളുടെ ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ് ? 

i) കേരളത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ നദിയാണ് - അയിരൂർ പുഴ 

ii) കടലിൽ പതിക്കുന്ന കേരളത്തിലെ ഏറ്റവും ചെറിയ നദി - രാമപുരം പുഴ 

iii) രാമപുരം പുഴയുടെ നീളം - 23 കിലോമീറ്റർ 

iv) കിഴോക്കോട്ടൊഴുകുന്ന കേരളത്തിലെ ഏറ്റവും വലിയ നദി - പാമ്പാർ 

പമ്പ നദിയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ മൂന്നാമത് നീളം കൂടിയ നദി '

ii) പമ്പ നദിയുടെ നീളം - 176 കിലോമീറ്റർ 

iii) പമ്പ നദി ഉത്ഭവിക്കുന്നത് ഇടുക്കി ജില്ലയിലെ - പുളിച്ചിമലയിൽ നിന്നുമാണ് 

iv) പമ്പ നദിയുടെ പതനസ്ഥാനം - വേമ്പനാട്ട് കായൽ 

കേരളത്തിലെ നദികളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ? 

i) കേരളത്തിലെ വ്യവസായത്തിന്റെ 25 % കേന്ദ്രികരിച്ചിരിക്കുന്നത് പെരിയാരിന്റെ തീരത്താണ് 

ii) അഗസ്ത്യമലയിൽ നിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന നെയ്യാറാണ് കേരളത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള നദി 

iii) വയനാട് , മലപ്പുറം , കോഴിക്കോട് , കണ്ണൂർ  എന്നി ജില്ലകളിലൂടെ ചാലിയാർ ഒഴുകുന്നു 

ശരിയായ വസ്തുതകൾ ഏതൊക്കെയാണ് ?

i) ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത് അഞ്ചരക്കണ്ടിപുഴയിലാണ് 

ii) ആറന്മുള വള്ളംകളി നടക്കുന്നത് പമ്പ നദിയിലാണ് 

iii) ചെങ്കുളം പദ്ധതി സ്ഥിതി ചെയ്യുന്നത് മുതിരപ്പുഴയിലാണ് 

iv) ഷോളയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത് ചാലക്കുടിപുഴയിലാണ് 

ശരിയായ പ്രസ്താവന ഏതാണ് ?

i) കേരള സർക്കാരിന്റെ കണക്കനുസരിച്ച് 15 കിലോമീറ്ററിൽ കൂടുതൽ നീളമുള്ള ജലപ്രവാഹങ്ങൾ നദിയായി കണക്കാക്കും 

ii) കേരളത്തിലെ നദികളിൽ 40 എണ്ണം മൈനർ നദികളായാണ് പരിഗണിക്കപ്പെടുന്നത് 

iii) കേരളത്തിൽ ഏറ്റവും കൂടുതൽ ജലസമൃദ്ധമായ നദി ഭാരതപ്പുഴയാണ് 

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. പെരിയാറിലേക്ക് ആദ്യം സംഗമിക്കുന്ന പോഷകനദി മുല്ലയാർ ആണ്.

  2. മുല്ലപ്പെരിയാർ ഡാം പെരിയാറിൻ്റെയും മുല്ലയാറിൻ്റെയും സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.

ഭാരതപ്പുഴയെ പറ്റി താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

  1. കേരളത്തിൻറെ ജീവരേഖ എന്ന് ഭാരതപ്പുഴ അറിയപ്പെടുന്നു.

  2. കേരളത്തിൻറെ നൈൽ എന്ന വിശേഷണം ഉള്ളതും ഭാരതപ്പുഴക്ക് തന്നെയാണ്

  3. പാലക്കാട് , തൃശ്ശൂർ  , മലപ്പുറം എന്നീ ജില്ലകളിലൂടെ ഒഴുകുന്നു

  4. കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദി

ഇവയിൽ ഏതെല്ലാം ജില്ലകളിലൂടെ ആണ് ഭാരതപ്പുഴ ഒഴുകുന്നത് ?

1.മലപ്പുറം

2.പാലക്കാട്

3.തൃശ്ശൂർ

4.എറണാകുളം 

ചിറ്റൂർ പുഴ എന്നറിയപ്പെടുന്നത് ഇവയിൽ ഏത് ?

ഇവയിൽ ഏതെല്ലാം ആണ് ഭാരതപ്പുഴയുടെ പ്രധാന പോഷകനദികൾ ?

1.തൂതപ്പുഴ

2.ഗായത്രിപ്പുഴ

3.കൽ‌പ്പാത്തിപ്പുഴ

4.കണ്ണാ‍ടിപ്പുഴ

ഭാരതപ്പുഴ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

വളപട്ടണം പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. കണ്ണൂർ ജില്ലയിലെ ഏറ്റവും വീതികൂടിയ പുഴയാണിത്.

  2. കർണാടകത്തിലെ കുടക് ജില്ലയിലെ ബ്രഹ്മഗിരി ഘട്ട് റിസേർ‌വ് ഫോറസ്റ്റിലാണ്‌ ഉത്ഭവിക്കുന്നത്.

  3. കേരളത്തിലെ ഏറ്റവും നീളമേറിയ പത്താമത്തെ പുഴയും, വെള്ളത്തിന്റെ അളവിൽ കേരളത്തിലെ നാലാമത്തെ വലിയ പുഴയും വളപട്ടണം പുഴയാണ്.

  4. പ്രശസ്തമായ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം വളപട്ടണം പുഴയുടെ തീരത്താണ്‌ സ്ഥിതി ചെയ്യുന്നത്.

ചീങ്കണ്ണി പുഴയുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത് ?

1.മഞ്ചേശ്വരം പുഴയുടെ പോഷകനദിയാണ് ചീങ്കണ്ണിപ്പുഴ.

2.ആറളം വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചീങ്കണ്ണി പുഴ ഒഴുകുന്നത്.

3.മിസ് കേരള മത്സ്യം ഈ പുഴയിൽ കാണപ്പെടുന്നുണ്ട്.

4.ചീങ്കണ്ണിപ്പുഴയിൽ മീൻമുട്ടി, ചാവിച്ചി എന്നീ രണ്ട് വെള്ളച്ചാട്ടങ്ങളുണ്ട്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

1.തെർലായി,കൊർലായി, പാമ്പുരുത്തി എന്നീ ദീപുകൾ വളപട്ടണം പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

2. ആറളം വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന ചീങ്കണ്ണിപ്പുഴ, ബാവലിപ്പുഴ എന്നിവ വളപട്ടണം പുഴയുടെ പോഷകനദികളാണ്.

3.കേരളത്തിലെ പ്രധാന അണക്കെട്ടുകളിൽ ഒന്നായ പഴശ്ശി അണക്കെട്ട് നിർമ്മിച്ചിരിക്കുന്നത് വളപട്ടണം പുഴയ്ക്കു കുറുകെയാണ്.

ഇവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1.വയനാട്ടിൽ നിന്നും ആരംഭിച്ച് വളപട്ടണം പുഴയിൽ ചെന്നുചേരുന്ന ഒരു നദിയാണ് ബാവലിപ്പുഴ അഥവാ വാവലിപ്പുഴ.

2.കൊട്ടിയൂർ വൈശാഖമഹോത്സവം നടക്കുന്നത് ബാവലിപ്പുഴയുടെ തീരത്താണ്.

3.വാവലി പുഴയുടെ വടക്കേത്തീരത്ത്‌ തിരുവഞ്ചിറ എന്നറിയപ്പെടുന്ന ഒരു ചെറിയ പുഴയുടെ നടുവിൽ ആണ് പ്രശസ്ത ശിവക്ഷേത്രമായ കൊട്ടിയൂർ ക്ഷേത്രം.

ചന്ദ്രഗിരി പുഴയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. തമിഴ്നാട്ടിൽ നിന്നും നിന്നും ഉദ്ഭവിച്ച് കേരളത്തിലേക്കൊഴുകുന്ന നദിയാണ് ചന്ദ്രഗിരിപ്പുഴ.

  2. മൗര്യ സാമ്രാജ്യ സ്ഥാപകനായ ചന്ദ്രഗുപ്തമൗര്യന്റെ പേരിൽ നിന്നാണ് നദിക്ക് ഈ പേര് ലഭിച്ചത്

  3. കാസർഗോഡ് പട്ടണത്തെ 'U' ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി.

  4. 17-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ചന്ദ്രഗിരി കോട്ട ഈ നദിക്കരയിലാണ് സ്ഥിതിചെയ്യുന്നത്.

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

1.പീരുമേടിലെ പുളച്ചിമലയിലാണ്‌ പമ്പാ നദി ഉത്ഭവിക്കുന്നത്.

2.ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ എന്നീ മൂന്നു ജില്ലകളിലൂടെ ആണ് പമ്പാ നദി ഒഴുകുന്നത്.

3.166 കിലോമീറ്റർ ആണ് പമ്പാ നദിയുടെ നീളം.

4.കക്കി അണക്കെട്ട്  പമ്പാനദിയിലാണ് സ്ഥിതി ചെയ്യുന്നത്.

താഴെ തന്നിരിക്കുന്നവയിൽ പമ്പാനദിയിൽ നടത്തപ്പെടുന്ന വള്ളംകളി മത്സരങ്ങൾ ഏതെല്ലാം ആണ് ?

1.ആറന്മുള ഉതൃട്ടാതി വള്ളംകളി

2.ചമ്പക്കുളം മൂലം വള്ളംകളി

3.രാജീവ്ഗാന്ധി ട്രോഫി വള്ളംകളി

4.ഉത്രാടം തിരുനാൾ വള്ളംകളി

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.കേരളത്തിൽ അഞ്ചാമത്തെ ഏറ്റവും വലിയ നദി.

2.ബേപ്പൂർ പുഴ എന്നും അറിയപ്പെടുന്നു.

3.149 കി.മീറ്ററാണ് നീളം.

4.തമിഴ്‌നാട്ടിലെ ഇളമ്പലേരിക്കുന്നുകളിലാണ് ഉത്ഭവം

ചാലിയാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏത്?

1.കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയിട്ടുള്ള നദീതീരമാണ് ചാലിയാർ.

2.കുഞ്ഞാലി മരക്കാർ ട്രോഫി വള്ളംകളി നടത്തുന്ന നദി.

3.ബേപ്പൂരിൽ വച്ച് അറബിക്കടലിൽ പതിക്കുന്ന നദി.

4.കേരളത്തിലെ 4 ജില്ലകളിലൂടെ ഒഴുകുന്ന നദി

മരാമണ്‍ കണ്‍വെന്‍ഷന്‍ നടക്കുന്നത്‌ ഏത്‌ നദിയുടെ തീരത്താണ്‌ ?

താഴെ തന്നിരിക്കുന്നവയിൽ ചാലിയാറിൻ്റെ മറ്റു പേരുകൾ ഏതെല്ലാം ആണ്?

1.കല്ലായിപ്പുഴ

2.ബേപ്പൂർപ്പുഴ

3.ചൂലികാനദി

4.തലപ്പാടിപ്പുഴ

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?

1.ജലമലിനീകരണത്തിനെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത സമരം ചാലിയാർ സമരമാണ്.

2.കെ .എ റഹ്മാനാണ് ചാലിയാർ സമരത്തിന് നേതൃത്വം നൽകിയത്.

3.ചാലിയാറിൻ്റെ മലിനീകരണത്തിന് കാരണമായ ഫാക്ടറിയാണ് മാവൂർ ഗ്വാളിയോർ റയോൺസ്

ഭവാനി നദി ഒഴുകുന്ന കേരളത്തിലെ ജില്ല എത് ?

പാമ്പാറുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.ചിന്നാർ വന്യജീവി സങ്കേതത്തിലൂടെ ഒഴുകുന്ന നദി.

2.കാവേരി നദിയാണ്  പതനസ്ഥാനം.

3. ഇരവികുളം, മറയൂർ എന്നിവ പാമ്പാർ നദി തീരപട്ടണങ്ങൾ ആണ്.

ചാലിയാർ അറബിക്കടലിനോട് ചേരുന്ന സ്ഥലം ഏത് ?

താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ ഏത് നദിയെക്കുറിച്ചുള്ളതാണ് ?

1.ദേവികുളത്തെ ബെൻമൂർ ടീ എസ്റ്റേറ്റിൽ നിന്ന് ഉദ്ഭവിച്ച് കേരളത്തിലൂടെ ഒഴുകിയശേഷം, തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്ന നദി .

2.'തലയാർ' എന്നും അറിയപ്പെട്ടിരുന്ന നദി.

3.കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികളിൽ ഏറ്റവും ചെറിയ നദി.

4.തൂവാനം വെള്ളച്ചാട്ടം, കുംബകാരി വെള്ളച്ചാട്ടം എന്നിവ സ്ഥിതിചെയ്യുന്ന നദി

ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു ?

Payaswini puzha is the tributary of

മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരം?

മൂന്നാറിൽ സംഗമിക്കുന്ന നദികൾ ?

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദിയേത്?

Which Kerala river is mentioned as churni in chanakya's Arthashastra ?

കക്കയം ഡാം സ്ഥിതി ചെയ്യുന്ന പുഴ ഏതാണ് ?

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയേത് ?

The place of origin of the river Valapattanam is :

Which of the following river was called as 'Churni'

The southern most river in Kerala :

ചൂർണ്ണി എന്നറിയപ്പെട്ടിരുന്ന നദിയുടെ ഇന്നത്തെ പേര് ?

കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?

On the banks of which river, Kalady, the birth place of Sankaracharya is situated ?

ഏത് നദിയിലാണ് കേരളത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായ കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്നത് ?

ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ജലസംഭരണിയിൽ ഏതു നദിയിലെ ജലമാണ് സംഭരിക്കപ്പെടുന്നത് ?

കേരളത്തിലേറ്റവും നീളം കൂടിയ നദിയേതാണ്?

ബാരിസ് എന്നറിയപ്പെടുന്ന കേരളത്തിലെ നദി ?