അഡ്രിനാലിനുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഭ്രൂണത്തിന് ആവശ്യമായ ഓക്സിജനും പോഷക ഘടകങ്ങളും ലഭിക്കുന്നത് പ്ലാസന്റയിലൂടെയാണ്.
2.ഹ്യൂമൻ കോറിയോണിക് ഗോണഡോട്രോപിൻ,ഹ്യൂമൻ പ്ലാസന്റൽ ലാക്ടോജൻ.എന്നിവ പ്ലാസൻറ ഉൽപാദിപ്പിക്കുന്ന ഹോർമോണുകളാണ്.
3.ഹോർമോണുകൾ ഉൽപാദിപ്പിക്കുന്നതുകൊണ്ട് പ്ലാസന്റയെ താത്കാലിക എൻഡോക്രൈൻ ഗ്രന്ഥി എന്നറിയപ്പെടുന്നു.
അഡ്രിനൽ കോർട്ടക്സ് ഉൽപാദിപ്പിക്കുന്ന ഹോർമോണുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായവ തെരഞ്ഞെടുക്കുക.
(i) വൃക്കയിൽ പ്രവർത്തിച്ച് ശരീരത്തിലെ ലവണ്-ജല സംതുലനാവസ്ഥ നിലനിർത്തുന്നു.
(ii) കാൽസ്യത്തിന്റെ അളവ് ക്രമീകരിക്കുന്നു.
(iii) ലൈംഗിക വളർച്ചയേയും ധർമ്മങ്ങളേയും നിയന്ത്രിക്കുന്നു.
(iv) ദൈനംദിന പ്രവർത്തനങ്ങളുടെ താളക്രമം പാലിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.ഹോർമോണുകളെ സംശ്ലേഷണം ചെയ്ത് രക്തത്തിലേക്ക് സ്രവിപ്പിക്കുന്ന ഗ്രന്ഥികളെ അന്തഃസ്രാവികൾ എന്നു പറയുന്നു.
2.അന്തസ്രാവി ഗ്രന്ഥികളെയും ഹോർമോണുകളെയും അവയുമായി ബന്ധപ്പെട്ട രോഗങ്ങളെയും കുറിച്ചുള്ള പഠനശാഖയാണ് എൻഡോക്രൈനോളജി.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.രക്തസമ്മർദ്ദം, ഹൃദയസ്പന്ദന നിരക്ക്, ശ്വസന നിരക്ക് എന്നിവ അഡ്രിനാലിൻ വർദ്ധിപ്പിക്കുന്നു.
2.കോർട്ടിസോൾ മാംസ്യം, കൊഴുപ്പ് എന്നിവയിൽനിന്നുള്ള ഗ്ലൂക്കോസ് നിർമ്മാണത്തിന് സഹായിക്കുന്നു.
വളർച്ചഹോർമോണും ആയി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്നവയിൽ നിന്ന് തെറ്റായ പ്രസ്താവന കണ്ടെത്തുക:
1.പ്രായപൂർത്തി എത്തിക്കഴിഞ്ഞതിനു ശേഷം വളർച്ചാ ഹോർമോണിന്റെ ഉല്പാദനം കൂടുതലായാൽ അത് അക്രോമെഗലി എന്ന രോഗത്തിനു കാരണമാകുന്നു.
2.മുഖാസ്ഥികൾ അമിതമായി വളർന്ന് വലുതായി മുഖം വികൃതമാകുന്നതാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം.
ഇവയിൽ തെറ്റായ ജോഡി ഏത്?
1.വാസോപ്രസിൻ - ഗർഭാശയ സങ്കോചം
2.ഓക്സിട്ടോസിൻ - ജലപുനരാഗിരണം നിയന്ത്രിക്കുന്നു.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.വാസോപ്രസിൻ ആൻറി ഡൈ യുറട്ടിക് ഹോർമോൺ എന്നും അറിയപ്പെടുന്നു.
2.വാസോപ്രസിൻ ഉല്പാദനം കുറയുന്ന അവസ്ഥ ഡയബറ്റിക് ഇൻസിപിടസ് എന്ന അവസ്ഥയ്ക്കു കാരണമാകുന്നു
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.പാരാതൈറോയ്ഡ് ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഹോർമോൺ ആണ് പാരാതൈറോയ്ഡ് ഹോർമോൺ
2.പാരാതോർമോൺ, പാരാതൈറിൻ എന്നീ പേരുകളിലും ഇതറിയപ്പെടുന്നു.
3.രക്തത്തിലെ കാൽസ്യം അയോണുകളുടെ തോത് താഴുമ്പോഴാണ് പാരാതോർമോൺ ഉൽപാദനത്തിനുള്ള ഉത്തേജനമുണ്ടാവുന്നത്.
4.പാരാതോർമോൺ ഹോർമോണിൻ്റെ പ്രവർത്തനഫലമായി അസ്ഥിമജ്ജയിൽ നിന്ന് കാൽസ്യം അയോണുകൾ
രക്തത്തിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഇവയിൽ തെറ്റായ പ്രസ്താവന ഏത്?
1.ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടാത്ത ഗ്രന്ഥികൾ ബഹിർസ്രാവി ഗ്രന്ഥികൾ എന്നറിയപ്പെടുന്നു.
2.ബഹിർസ്രാവി ഗ്രന്ഥികളിൽ നാളികളുടെ സാന്നിധ്യം കാണപ്പെടുന്നു
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1.കരളിലും പേശികളിലും വച്ച് ഗ്ലൂക്കോസിനെ ഗ്ലൈക്കോജൻ ആക്കി മാറ്റുന്ന ഹോർമോൺ -ഇൻസുലിൻ ആണ്.
2.കരളിൽ സംഭരിച്ചിരിക്കുന്ന ഗ്ലൈക്കോജനെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ ഗ്ലുക്കഗോൺ ആണ്.
ഇവയിൽ ഏതെല്ലാമാണ് ഹൈപ്പോതലാമസ് ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ
1.ഓക്സിടോസിൻ
2.വാസോപ്രസിൻ
3.കോർട്ടിക്കോട്രോപ്പിൻ റിലീസിംഗ് ഹോർമോൺ
4.ഗ്രോത്ത് ഹോർമോൺ റിലീസിംഗ് ഹോർമോൺ
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.വേനൽക്കാലത്ത് വാസോപ്രസിൻറെ ഉൽപാദനം കുറയുന്നു.
2 മഴക്കാലത്തും, തണുപ്പുകാലത്തും ഉൽപാദനം വാസോപ്രസിൻറെ ഉൽപാദനം കൂടുന്നു.
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
1.ഹൃദയം ഉത്പാദിപ്പിക്കുന്ന ഹോർമോൺ ആണ്,ഏട്രിയൽ നാട്രി യൂററ്റിക് ഫാക്ടർ അഥവാ എ എൻ എഫ്.
2.രക്തസമ്മർദ്ദം നിയന്ത്രിക്കാൻ വേണ്ടിയാണ് ഹൃദയം ഈ ഹോർമോൺ ഉല്പാദിപ്പിക്കുന്നത്.
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1.ഇൻസുലിൻ, ഗ്ലൂക്കഗോൺ, ഗ്രോത്ത് ഹോർമോൺ, പ്രൊലാക്ടിൻ തുടങ്ങിയവ സ്റ്റിറോയ്ഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.
2.ഓക്സിടോസിൻ, വാസോപ്രസിൻ എന്നിവ പെപ്റ്റൈഡ് ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്.