താഴെ തന്നിരിക്കുന്നവയിൽ ശെരിയായത് ഏത് ?
1.മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കൂട്ടിച്ചേർത്തത് 86-ാമത് ഭേദഗതിയിലൂടെയാണ്
2. ദേശീയ പട്ടികജാതി -പട്ടികവർഗ കമ്മീഷൻ രൂപീകരിക്കുന്നതിന് വ്യവസ്ഥ ചെയ്തത് 65 ആം ഭേദഗതി,1990 ആണ്
3.ഡൽഹിക്ക് ദേശീയ തലസ്ഥാന പ്രദേശം എന്ന പദവി നൽകിയത് 52 ആം ഭേദഗതി പ്രകാരമാണ്.
മൗലികകടമകളിൽ ഉൾപ്പെടാത്തവ ഏത്?
(i) ഇന്ത്യയുടെ പരമാധികാരവും ഐക്യവും അഖണ്ഡതയും നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നു
(ii) പൊതു മുതൽ പരിരക്ഷിക്കുകയും ഹിംസ വർജ്ജിക്കുകയും ചെയ്യുക
(iii) തുല്യമായ ജോലിയ്ക്ക് സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായ വേതനം
(iv) അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക
ഭരണഘടന അനുസരിച്ച് ഒരു പൗരൻറെ മൗലിക കർത്തവ്യങ്ങളിൽ പെടാത്തത് ഏത് ?
1.രാഷ്ട്രത്തിന്റെ വികസന സ്വപ്നം സാക്ഷാത്കരിക്കുക.
2.ദേശീയ പതാകയെയും ദേശീയ ഗാനത്തെയും ആദരിക്കുക
3.തുല്യജോലിക്ക് തുല്യവേതനം ഉറപ്പാക്കുക.
4.അക്രമത്തിനെയും ഹിംസാ വൃത്തികളേയും എതിർക്കുക
ഇന്ത്യൻ ഭരണഘടനപ്രകാരം മൗലിക കർത്തവ്യങ്ങളുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏവ ?
1) 1976 -ലെ 42-ാം ഭരണഘടനാ ഭേദഗതി പ്രകാരം കൂട്ടിച്ചേർത്തു.
2) 1977 ജനുവരി മൂന്ന് മുതൽ പ്രാബല്യം.
3) ഭരണഘടനയുടെ 4 എ ഭാഗത്ത് പ്രതിപാദിക്കുന്നു.
4) നിലവിൽ 10 മൗലിക കർത്തവ്യങ്ങളാണ് ഉള്ളത്.