ക്രമസമാധാനപാലനം ഇന്ത്യൻ ഭരണഘടനയുടെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്നു ?

' സ്‌പീക്കറുടെ സ്ഥാപനവും അവരുടെ പങ്കും ' ഇന്ത്യൻ ഭരണഘടന കടമെടുത്തിരിക്കുന്നത് എവിടെനിന്നാണ് ?

ഇന്ത്യയിൽ വോട്ടർ പട്ടിക തയ്യാറാക്കുന്നതിനും തിരഞ്ഞെടുപ്പിന്റെ നടത്തിപ്പിൽ മേൽനോട്ടം വഹിക്കുന്നതിനും നിർദേശം നൽകുന്നതിനും നിയന്ത്രണങ്ങൾ ഉറപ്പു വരുത്തുന്നതിനും ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ഉണ്ടെന്ന് പറയുന്ന ഭരണഘടന വകുപ്പ് ഏതാണ് ?

താഴെ പറയുന്ന പ്രസ്താവനകളിൽ കൂറുമാറ്റത്തിന് കാരണമാകുന്നത് ? 

  1. നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് സഭയിൽ ഹാജരാകാതിരിക്കുമ്പോൾ 
  2. പാർട്ടി നിർദേശങ്ങൾക്കെതിരെ വോട്ട് ചെയ്യുമ്പോൾ 
  3. പാർട്ടി അംഗത്വം രാജി വെക്കുമ്പോൾ 

കാലഗണനാ ക്രമത്തിലെഴുതുക :

  1. ഭരണഘടനാ നിർമ്മാണ സഭയുടെ ആദ്യ സമ്മേളനം നടന്നു
  2. കേബിനറ്റ് മിഷൻ ഒരു ഭരണഘടനാ നിർമ്മാണസഭ രൂപീകരിക്കാമെന്ന് നിർദ്ദേശിക്കുന്നു.
  3. ഭരണഘടനയുടെ കരടുരൂപം തയ്യാറാക്കുന്നതിനുവേണ്ടി ഡോ: അംബേദ്കർ ചെയർമാനായി ഒരു ഡ്രാഫ്റ്റിംഗ് കമ്മിറ്റി രൂപീകരിക്കപ്പെടുന്നു
  4. ഡോ. സച്ചിദാനന്ദ സിൻഹ താൽക്കാലിക അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നു.

താഴെ പറയുന്നതിൽ ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ? 

  1. കാര്യനിർവ്വഹണ വിഭാഗത്തിന് നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥരല്ലാത്ത വിഭാഗത്തെ രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗം എന്ന് വിളിക്കുന്നു 
  2. രാഷ്ട്രീയ കാര്യനിർവ്വഹണ വിഭാഗത്തെ സഹായിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥിരം കാര്യനിർവ്വഹണ വിഭാഗം എന്ന് വിളിക്കുന്നു 
  3. സ്ഥിരം കാര്യനിർവ്വഹണ വിഭാഗത്തെ മത്സര പരീക്ഷകളിൽ കൂടിയാണ് കണ്ടെത്തുന്നത് 
  4. സ്ഥിരം കാര്യനിർവ്വഹണ വിഭാഗം പെൻഷൻ പ്രായം എത്തുന്നത് വരെ അധികാരത്തിൽ തുടരുന്നു 

ഇന്ത്യൻ രാഷ്ട്രപതിയുമായി ബന്ധപ്പെട്ട ഭരണഘടന ആർട്ടിക്കിളുകൾ .

  1. ആർട്ടിക്കിൾ 52 - രാഷ്ട്രപതിയുടെ പദവിയെക്കുറിച്ച് പറയുന്നു 
  2. ആർട്ടിക്കിൾ 54 -  പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് രീതികൾ   
  3. ആർട്ടിക്കിൾ 55 - രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് വിശദീകരിക്കുന്നു  
  4. ആർട്ടിക്കിൾ 58 - പ്രസിഡന്റ്‌ ആകാൻ വേണ്ട യോഗ്യതകൾ

ശരിയല്ലാത്ത ജോഡി ഏതൊക്കെയാണ് ? 

താഴെ പറയുന്നതിൽ പ്രസിഡൻഷ്യൽ സമ്പ്രദായത്തിന്റെ പ്രത്യേകത അല്ലാത്തത് ഏതാണ് ?  

  1. അധികാര വിഭജനമാണ് അതിന്റെ അടിസ്ഥാനം 
  2. മന്ത്രിമാർ പ്രസിഡന്റിന്റെ ഉദ്യോഗസ്ഥന്മാരാണ് 
  3. നിയമനിർമ്മാണ സഭ പിരിച്ചുവിടുവാൻ പ്രസിഡന്റിന് അധികാരമില്ല 
  4. പ്രസിഡന്റിന് നിയമനിർമ്മാണ സഭയോട് ഉത്തരവാദിത്വം ഉണ്ട് 

താഴെ പറയുന്ന പ്രസ്താവനകളിൽ നിർദേശകതത്വങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ? 

  1. ഭരണഘടനയുടെ ഭാഗം 4 ൽ 36 മുതൽ 51 വരെയുള്ള വകുപ്പുകളിലായാണ് നിർദേശകതത്വങ്ങൾ പറഞ്ഞിരിക്കുന്നത്  
  2. നിർദേശകതത്വങ്ങൾ നീതിനിഷ്ഠമാണ്  
  3. ഐറിഷ് ഭരണഘടനയിൽ നിന്നാണ് നിർദേശകതത്വങ്ങൾ എന്ന ആശയം കടമെടുത്തിരിക്കുന്നത്  

താഴെ പറയുന്നതിൽ അഖിലേന്ത്യാ സർവ്വീസുകൾ ഏതൊക്കെയാണ് ? 

  1. അഖിലേന്ത്യാ ജുഡീഷ്യൽ സർവ്വീസ്   
  2. ഇന്ത്യൻ എഞ്ചിനീയറിംഗ് സർവ്വീസ്  
  3. ഇന്ത്യൻ മെഡിക്കൽ ആൻഡ് ഹെൽത്ത് സർവ്വീസ്  
  4. ഇന്ത്യൻ ഇക്കണോമിക് സർവ്വീസ് 

താഴെ പറയുന്ന പ്രസ്താവനകളിൽ കേന്ദ്ര ഇലക്ഷൻ കമ്മീഷനെക്കുറിച്ച് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ? 

  1. ഭരണഘടനയുടെ ആർട്ടിക്കിൾ 324 ആണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഘടനയും അധികാരവും പ്രതിപാദിക്കുന്നത് 
  2. ഇന്ത്യൻ പാർലമെന്റ് , സംസ്ഥാന നിയമസഭാ , രാഷ്ട്രപതി , ഉപരാഷ്ട്രപതി എന്നി തിരഞ്ഞെടുപ്പുകൾ നടത്തുന്നത് കേന്ദ്ര ഇലക്ഷൻ കമ്മീഷനാണ് 
  3. രാഷ്ട്രപതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് 
  4. 1950 മുതൽ 1989 വരെ കേന്ദ്ര ഇലക്ഷൻ കമ്മീഷൻ ഏകാംഗ കമ്മീഷൻ ആയിരുന്നു 
  5. ഇപ്പൊൾ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും മൂന്ന് കമ്മീഷണർമാരും അടങ്ങുന്നതാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ   
  1.   UPSC യുമായി കൂടിയാലോചിച്ചതിന് ശേഷം ഇന്ത്യൻ പ്രസിഡന്റിന് മാത്രമേ അഖിലേന്ത്യാ സർവ്വീസിൽപെട്ട ഉദ്യോഗസ്ഥന്മാർക്കെതിരെ അച്ചടക്ക നടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളു   
  2. രാജ്യസഭയിലെ ഹാജരായി വോട്ട് ചെയ്യുന്ന അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭുരിപക്ഷത്തോടുകൂടി പാസ്സാക്കുന്ന പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഒരു പുതിയ അഖിലേന്ത്യാ സർവ്വീസ് രൂപികരിക്കാം   
  3. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്തിരുന്ന അഖിലേന്ത്യാ സർവീസുകളുടെ എണ്ണം - 3 

ശരിയല്ലാത്ത പ്രസ്താവന ഏതാണ് ? 

ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. രണ്ടു തരത്തിലുള്ള ഗവൺമെൻ്റുകളെ ഉൾകൊള്ളുന്ന രാഷ്ട്രീയ സംവിധാനമാണ് ഫെഡറലിസം

  2. ഈ രണ്ടു ഗവൺമെൻ്റുകളുടെയും വിശദാംശങ്ങൾ എഴുതപ്പെട്ട ഒരു ഭരണഘടനയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു

  3. ഒരു ഫെഡറൽ രാഷ്ട്രവ്യവസ്ഥ ആദ്യം രൂപം കൊണ്ടത് അമേരിക്കയിലാണ്

സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം ?

സൈബർ നിയമങ്ങൾ എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?

ഇന്ത്യൻ ഭരണഘടന നിർമ്മാണ സഭയുമായി ബന്ധപ്പെട്ട താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവയേവ :

  1. ഓരോ പ്രവിശ്യക്കും ജനസംഖ്യാനുപാതികമായി 1: 1,00,000 ആനുപാതത്തിലാണ് സീറ്റുകളുടെ അനുവദിച്ചത്.
  2. ബ്രിട്ടീഷ് ക്യാബിനറ്റ് കമ്മിറ്റി നിർദ്ദേശിച്ച രൂപരേഖ അടിസ്ഥാനമാക്കിയാണ് ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കപ്പെട്ടത്
  3. വിഭജന ശേഷം നിർമ്മാണ സഭയിലെ അംഗ സംഖ്യ 289 ആയി കുറഞ്ഞു.
  4. ഓരോ പ്രവിശ്യയിലെയും സീറ്റുകൾ മുസ്ലീങ്ങൾ, സിക്കുകാർ, പൊതുവിഭാഗം എന്നിങ്ങനെ സമുദായങ്ങൾക്ക് അവരുടെ ജനസംഖ്യാനുപാതിക പ്രകാരം വീതിച്ചു നൽകി