App Logo

No.1 PSC Learning App

1M+ Downloads

ഔദ്യോഗിക ഭാഷകൾ പ്രതിപാദിക്കുന്ന ഭരണഘടനയുടെ പട്ടികയേത് ?

സെന്റ് കിറ്റ്സ് അഴിമതി കേസ് ഏത് പ്രധാനമന്ത്രിയുടെ കാലത്തായിരുന്നു?

1977 അശോക് മേത്ത കമ്മിറ്റിയെ നിയോഗിച്ച പ്രധാനമന്ത്രി?

നിലവിൽ സ്റ്റേറ്റ് ലിസ്റ്റിൽ എത്ര വിഷയങ്ങളാണ് പ്രതിപാദിച്ചിരിക്കുന്നത് ?

പൊതുജനങ്ങളുടെ ആരോഗ്യകാര്യങ്ങളിലുള്ള പുരോഗതി , പോഷക നിലവാരം , ജീവിതനിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങൾ പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏതാണ് ?

സുപ്രീം കോടതി ജഡ്ജിയായതിനു ശേഷം ലോക്‌സഭാ സ്പീക്കർ ആയ ആദ്യ വ്യക്തി ?

കേരള ഹൈക്കോടതിയുടെ കവാടത്തിൽ ആലേഖനം ചെയ്തിരിക്കുന്ന ആപ്ത വാക്യം എന്താണ് ?

സാധാരണയായി പാർലമെൻ്റിലെ ബജറ്റ് സമ്മേളനം നടക്കുന്നത് ഏത് മാസങ്ങളിലാണ് ?

ചുവടെ കൊടുത്തവയിൽ ഇന്ദിര സാഹ്നി V/s യൂണിയൻ ഓഫ് ഇന്ത്യ കേസിൽ 1992, നവംബർ 16നു നടത്തിയ സുപ്രീം കോടതിയുടെ സുപ്രധാന വിധി എന്തായിരുന്നു ?

1964 ൽ കൃഷ്ണമേനോൻ കമ്മിറ്റിയുടെ നിർദേശ പ്രകാരം രൂപവൽക്കരിച്ച പാർലമെൻ്ററി ധനകാര്യ കമ്മിറ്റി ഏത് ?

ഏറ്റവും കൂടുതൽ അവിശ്വാസ പ്രമേയങ്ങളെ നേരിട്ട പ്രധാനമന്ത്രി ആര് ?

2021-ൽ പശ്ചിമ ബംഗാളിൽ വീണ്ടും അധികാരത്തിൽ വന്ന രാഷ്ട്രീയ പാർട്ടി ?

ഹൈക്കോടതികളിലെയും ജില്ലാ കോടതികളിലെയും കേസുകളുടെ വിവരങ്ങൾ ലഭ്യമാക്കുന്ന ആപ്പ് ?

2021ലെ ജി7 ഉച്ചകോടിയിൽ ' വൺ എർത്ത്, വൺ ഹെൽത്ത്‌ ' എന്ന സന്ദേശം പങ്കുവെച്ചത് ?

കോടതി നടപടികൾ തൽസമയം സംപ്രേഷണം ചെയ്യുന്ന ഇന്ത്യയിലെ ആദ്യ കോടതി ?

In the Eight Schedule which languages were added by 92nd Constitutional Amendment Act, 2003?

1975 ൽ അടിയന്തിരാവസ്ഥ പുറപ്പെടുവിച്ചതിനേക്കുറിച്ച് താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. ഭരണഘടനയുടെ 352-ാം വകുപ്പ് പ്രകാരമാണ് ഇത് ചുമത്തിയത്. 

  2. അടിയന്തിരാവസ്ഥയുടെ പ്രഖ്യാപനം ഭരണഘടനയുടെ മൗലികാവകാശങ്ങളും, ഫെഡറൽ വ്യവസ്ഥകളും, പൗരാവകാശങ്ങളും താത്ക്കാലികമായി നിർത്തിവച്ചു.

  3. ഉത്തരവുകളുടേയും, നിയമങ്ങളുടേയും ഭരണഘടനാ ഭേദഗതികളുടേയും പരമ്പരകൾ എക്സി ക്യൂട്ടീവിന്റെ പ്രവർത്തനം പരിശോധിക്കാനുള്ള ജുഡീഷ്യറിയുടെ അധികാരം കുറച്ചു.

സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക ? 

i) അനുച്ഛേദം 124 (1) - ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം എന്നനുശാസിക്കുന്നു 

ii) അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ 

iii അനുച്ഛേദം 125 - സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 

താഴെ പറയുന്നതിൽ രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യപ്പെടാത്ത മലയാളി ആരൊക്കെയാണ് ? 

i) ജി രാമചന്ദ്രൻ 

ii) എൻ ആർ മാധവ മേനോൻ 

iii) ജോൺ മത്തായി 

iv) കെ ആർ നാരായണൻ 

 താഴെ പറയുന്നതിൽ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യത എന്താണ് ? 

i) ഇന്ത്യൻ പൗരൻ ആയിരിക്കണം 

ii) ഹൈക്കോടതി ജഡ്ജിയായി 7 വർഷത്തെ പരിചയം 

iii) ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം 

iv) പ്രസിഡന്റിന്റെ അഭിപ്രായത്തിൽ പ്രഗൽഭനായ ഒരു നിയമജ്ഞൻ ആയിരിക്കണം 

താഴെ പറയുന്നതിൽ ലെജിസ്ലേറ്റീവ് കൗൺസിൽ ഇല്ലാത്ത സംസ്ഥാനം ഏതാണ് ? 

i) പശ്ചിമബംഗാൾ 

ii) തെലങ്കാന 

iii) കർണാടക

iv) രാജസ്ഥാൻ 

ഇന്ത്യയിൽ നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം?

The Attorney – General of India is appointed by :

നാൽപ്പത്തിരണ്ടാം ഭേദഗതിയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?

  1. ലോക സഭയുടെയും സംസ്ഥാന അസ്സംബിളികളുടെയും കാലാവധി അഞ്ചു വർഷത്തിൽ നിന്ന് ആറു വർഷമായി ഉയർത്തി

  2. മിനി കോൺസ്റ്റിറ്റ്യൂഷൻ (ചെറു ഭരണഘടന )എന്നറിയപ്പെടുന്നു.

  3. 10 മൗലികകടമകൾ കൂട്ടിച്ചേർത്തു

  4. ഭരണഘടനയുടെ ആമുഖത്തിൽ ഭേദഗതി വരുത്തി

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഭരണഘടന ഭേദഗതികളെക്കുറിച്ച് പ്രതിപാദിക്കുന്നത് ആർട്ടിക്കിൾ 368-ൽ ആണ്.

  2. ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്യാന്‍ അധികാരമുള്ളത് സുപ്രീംകോടതിക്ക് ആണ്.

  3. ഇന്ത്യന്‍ ഭരണഘടനയില്‍ ഭേദഗതി എന്ന ആശയം കടമെടുത്തിരിക്കുന്നത് അമേരിക്കയിൽ നിന്നാണ് 

താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക ?

  1. ഭരണഘടന നിലവിൽ വരുന്ന സമയത്ത് 7 മൗലികാവകാശങ്ങൾ ഉണ്ടായിരുന്നു

  2. .സ്ത്രീയ്ക്കും പുരുഷനും തുല്യത ഉറപ്പുവരുത്തുന്നത് ഭരണഘടനയിലെ അനുച്ഛേദം 16 -ൽ ആണ്

  3. പൊതു നിയമനങ്ങളിൽ അവസരസമത്വം ഉറപ്പുനൽകുന്നത് അനുച്ഛേദം 16 -ൽ ആണ്.

  4. ആർട്ടിക്കിൾ 19 ൽ 5 തരം സ്വാതന്ത്ര്യങ്ങൾ ഉൾപ്പെടുന്നു.

ജവഹർ ലാൽ നെഹ്രുവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതാണ് ?  

  1. ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്  
  2. സാമൂഹ്യ പ്രവർത്തനത്തിനായി ' സേവദൾ ' എന്ന പ്രസ്ഥാനം രൂപീകരിച്ചു  
  3. കോൺഗ്രസ്സിന്റെ അന്തിമമായ ലക്‌ഷ്യം പൂർണ്ണസ്വാതന്ത്രം ആണെന്ന് പ്രഖ്യാപിച്ച 1929 ലെ കോൺഗ്രസ്സ് സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു  
  4. 1930 ലെ നിയമലംഘന പ്രസ്ഥാനത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു   

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നീലം സഞ്ജീവ റെഡ്ഢിയുമായി ബന്ധപ്പെട്ട ശരിയായത് ഏത് ? 1) 2) 3) 4)

  1. ആദ്യത്തെ ആക്റ്റിംഗ് പ്രസിഡണ്ട്

  2. എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക പ്രസിഡണ്ട്

  3. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യൻ പ്രസിഡണ്ടായ വ്യക്തി

  4. ലോക്‌സഭാ സ്പീക്കറായ ശേഷം പ്രസിഡണ്ടായ ഏക വ്യക്തി

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

  1. ഹൈക്കോടതിയുടെ റിട്ട് അധികാരം ആണ്സുപ്രീംകോടതിയുടെ റിട്ട്അധികാരത്തെക്കാൾ വലുത്.

  2. ഹൈക്കോടതിയ്ക്ക് ഒരു പൗരൻറെ മൗലിക അവകാശത്തെയും നിയമപരമായ അവകാശങ്ങളെയും റിട്ട് ഉപയോഗിച്ച് സംരക്ഷിക്കാൻ കഴിയും. 

ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്സണെ താഴെ പറയുന്ന ഏതു സാഹചര്യങ്ങളിലാണ് കേന്ദ്ര സർക്കാറിന് നീക്കം ചെയ്യുവാൻ സാധിക്കുക ?

  1. ചുമതലകൾ നിർവ്വഹിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യങ്ങളിൽ

  2. ചുമതലകൾ നിർവ്വഹിക്കുവാൻ പ്രാപ്തിയില്ലാത്ത സാഹചര്യങ്ങളിൽ

  3. അവിമുക്ത നിർദ്ധനനാകുന്ന സാഹചര്യങ്ങളിൽ

  4. കമ്മീഷന്റെ ഏതെങ്കിലും യോഗങ്ങളിൽ പങ്കെടുക്കാതെയിരുന്നാൽ

1) രാജിവെച്ച ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി 

2) മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി 

3) ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി

4) ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ പ്രധാനമന്ത്രി.

മുകളിൽ തന്നിരിക്കുന്ന പ്രസ്താവനകളിൽ പ്രതിപാദിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി ആര് ?

ചുവടെ കൊടുത്തിരിക്കുന്നതിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. 1978 ൽ 44 ആം ഭരണഘടന ഭേദഗതിയിലൂടെ സ്വത്തവകാശം മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്തു. 

  2. ഇപ്പോൾ സ്വത്തവകാശം ഒരു നിയമപരമായ അവകാശം മാത്രമാണ്. 

  3. സ്വത്തവകാശത്തെ മൗലികാവകാശങ്ങളുടെ പട്ടികയിൽ നിന്നും നീക്കം ചെയ്ത സമയത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ആയിരുന്നു.

താഴെ പറയുന്നവയിൽ അഖിലേന്ത്യ സർവ്വീസിന് ഉദാഹരണം അല്ലാത്തത് ഏത് ?

  1. ഇന്ത്യൻ ഫോറസ്റ്റ് സർവീസ്

  2. ഇന്ത്യൻ പോലീസ് സർവീസ്

  3. ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ്

  4. ഇന്ത്യൻ ഫോറിൻ സർവീസ് 

1976-ലെ നാല്പത്തി രണ്ടാം ഭരണഘടനാ ഭേദഗതി പ്രകാരം നിർദേശക തത്വങ്ങളിൽ കൂട്ടിച്ചേർത്ത ആർട്ടിക്കിളുകൾ ഏതെല്ലാം ?

  1. അനുച്ഛേദം 39

  2. അനുച്ഛേദം 39 A

  3. അനുച്ഛേദം 43 A

  4. അനുച്ഛേദം 48 A

മാർഗനിർദേശക തത്വങ്ങളിലെ ഗാന്ധിയൻ ആശയങ്ങൾ ഏതെല്ലാം ?

  1. ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

  2. കുടിൽ വ്യവസായത്തിൽ പ്രോത്സാഹനം

  3. ഏകീകൃത സിവിൽ നിയമം

  4. കൃഷിയും മൃഗസംരക്ഷണവും

1973 ലെ കേശവാനന്ദ ഭാരതി കേസുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

  1. ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് ഭംഗം വരുത്താത്ത രീതിയിൽ ഏതു ഭാഗവും ഭേദഗതി ചെയ്യാനുള്ള അധികാരം പാർലമെന്റിനു ഉണ്ടെന്ന് പ്രതിപാദിക്കുന്ന കേസ് ആണിത്.  

  2. മൗലികാവകാശങ്ങളും നിർദേശകതത്വങ്ങളും തമ്മിൽ എന്തെങ്കിലും പ്രശ്നം വരികയാണെങ്കിൽ മൗലിക അവകാശത്തിന് മുൻഗണന നൽകണമെന്ന് വിധിച്ച കേസ് ആണിത്.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. അടിയന്തരാവസ്ഥ ഭരണഘടനയുടെ ഭാഗം- XVIII-ൽ ഉള്‍പ്പെട്ടിരിക്കുന്നു

  2. 1935ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിൽ നിന്നാണ് അടിയന്തരാവസ്ഥ കടമെടുത്തിരിക്കുന്നത്.  

  3. അടിയന്തരാവസ്ഥ സമയത്ത് മൗലികാവകാശങ്ങൾ റദ്ദാക്കുന്ന ആശയം ഇന്ത്യ കടമെടുത്തിരിക്കുന്നത് ബ്രിട്ടൻ ഭരണഘടനയിൽ നിന്നാണ്.  

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.1957-ലാണ് ബൽവന്ത്റായി കമ്മീഷൻ  നിലവിൽ വന്നത് 

2.പഞ്ചായത്തീരാജ്ന്റെ പിതാവ് എന്നറിയപ്പെടുന്നത് ബൽവന്ത് റായി മേത്ത ആണ്.

3.മണ്ഡൽ പഞ്ചായത്ത് എന്ന ആശയം അവതരിപ്പിച്ചത് ബൽവന്ത് റായി കമ്മീഷൻ ആണ് 

കേരളത്തിൽ തദ്ദേശ സ്വയംഭരണ ദിനമായി ആചരിക്കുന്നത് എന്ന് ?

കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി മൂന്നു വനിതകൾ അടങ്ങിയ ഫുൾ ബെഞ്ച് സിറ്റിങ് നടത്തിയത് എന്നായിരുന്നു ?

ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്കു ഭരണഘടന പരിധി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) ഗവൺമെൻ്റിന്  അധികാരങ്ങൾ നൽകുന്നതോടൊപ്പം ഭരണഘടന അതിൻ്റെ  പരിധിയും നിർണയിക്കുന്നു. ഒരു ജനാധിപത്യ ഭരണഘടന ഒരിക്കലും ഗവൺമെൻ്റിന് അനിയന്ത്രിതമായ അധികാരങ്ങൾ നൽകില്ല.

2) ഗവൺമെൻ്റിൻ്റെ അധികാരങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ അതു സേച്ഛാധിപത്യപരമായും ജനവിരുദ്ധമായും പ്രവർത്തിക്കും. 

3) അഭിപ്രായസ്വാതന്ത്യം, മനസ്സാക്ഷിക്കനുസരിച്ചു പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടനാസ്വാതന്ത്ര്യം, വ്യാപാരസ്വാത്രന്ത്ര്യം തുടങ്ങിയ ചില അടിസ്ഥാന സ്വാതന്ത്ര്യങ്ങൾ ഭരണഘടന പൗരന്മാർക്കു നൽകിയിട്ടുണ്ട്. ഗവൺമെൻ്റിൻ്റെ അധികാരങ്ങൾക്ക് കടിഞ്ഞാണിടുകയാണ് ഇതിൻ്റെ ലക്ഷ്യം.

4) ദേശീയ അടിയന്തരാവസ്ഥക്കാലത്ത് ഈ അവകാശങ്ങളെ പരിമിതപ്പെടുത്താനും പിൻവലിക്കാനുമുള്ള അധികാരം ഗവൺമെൻ്റിനുണ്ട്. എങ്കിലും ഈ അവകാശങ്ങൾ പിൻവലിക്കേണ്ട സാഹചര്യങ്ങൾ ഏതൊക്കെയാണെന്നു ഭരണഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഇക്കൂട്ടത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രത്യേകതകൾ ഏതെല്ലാം ?

  1. ഇന്ത്യൻ ഭരണഘടന ഒരു സജീവ പ്രമാണമാണ്

  2. ബുദ്ധിപൂർവം രൂപപ്പെടുത്തിയ നിയന്ത്രണങ്ങളും സന്തുലനവുമാണ് ഇന്ത്യൻ ഭരണഘടനയുടെ വിജയത്തെ സുഖമമാക്കിയത്

  3. ഇന്ത്യൻ ഭരണഘടന അധികാരത്തെ നിയമനിർമാണസഭ, എക്സിക്യൂട്ടീവ്, ജുഡീഷ്യറി, തിരഞ്ഞെടുപ്പു കമ്മിഷൻ തുടങ്ങിയ സ്ഥാപനങ്ങൾക്കിടയിൽ വിഭജിക്കുന്നു. ഏതെങ്കിലും ഒരു സ്ഥാപനത്തിൻ്റെ  നിലപാടുകളെ മറ്റു സ്ഥാപനങ്ങൾ അനുകൂലിക്കുന്നു

  4. വ്യവസ്ഥകൾക്കു മാറ്റം വരുത്താനുള്ള സാധ്യതയും അത്തരത്തിലുള്ള മാറ്റങ്ങൾക്കുള്ള പരിധിയും തമ്മിൽ വലിയ അന്തരം നിലനിർത്തുന്നു. അങ്ങനെ ജനങ്ങൾ ആദരിക്കുന്ന പ്രമാണമായി എന്നുമെന്നും നിലനിൽക്കുമെന്ന് ഉറപ്പുവരുത്താൻ ഇന്ത്യൻ ഭരണഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്

ഇക്കൂട്ടത്തിൽ, ലക്ഷ്യപ്രമേയത്തിലെ പ്രധാന ഇനങ്ങളിൽ ഉൾപ്പെടുന്നവ ഏതൊക്കെ ?

1) ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കാണ്.

2) മുൻ ബ്രിട്ടിഷ് ഇന്ത്യൻ പ്രദേശങ്ങൾ, നാട്ടുരാജ്യങ്ങൾ, ഇന്ത്യയിൽ ചേരാൻ ആഗ്രഹിക്കുന്ന മറ്റു പ്രദേശങ്ങൾ എന്നിവയുടെ ഒരു യുണിയനായിരിക്കും ഇന്ത്യ

3) ഇന്ത്യൻ യൂണിയനിൽപ്പെട്ട പ്രദേശങ്ങൾ സ്വയംഭരണാധികാരമുള്ളവയായിരിക്കും. യൂണിയനിൽ നിക്ഷിപ്തമായ വിഷയങ്ങളടക്കം എല്ലാ കാര്യങ്ങളിലും ഈ പ്രദേശങ്ങൾക്ക് അധികാരമുണ്ടായിരിക്കും.

4) സ്വതന്ത്ര പരമാധികാര ഇന്ത്യയുടെയും അതിൻ്റെ ഭരണഘടനയുടെയും സർവ അധികാരങ്ങളും നീതിന്യായ വ്യവസ്ഥയിൽനിന്നാണു സിദ്ധിക്കുക.

കോ വാറന്‍റോ റിട്ടുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ തിരഞ്ഞെടുക്കുക:

  1. ഒരാളെ അയാൾക്ക് അർഹതയില്ലാത്ത ഉദ്യോഗം വഹിക്കുന്നതിൽനിന്നു തടഞ്ഞുകൊണ്ടു ഹൈക്കോടതിയോ  സുപ്രീംകോടതിയോ പുറപ്പെടുവിക്കുന്ന ഉത്ത രവാണ് കോ വാറന്‍റോ

  2. കോ വാറന്‍റോ റിട്ട് സ്വകാര്യവ്യക്തികൾക്കും പൊതുസ്ഥാപനങ്ങൾക്കും ബാധകമാണ്. 

കരുതൽ തടങ്കലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

1) ഒരു വ്യക്തിയെ ആറു മാസത്തിൽ കൂടുതൽ കരുതൽ തടങ്കലിൽ പാർപ്പിക്കാൻ പാടില്ല. ആറു മാസത്തിനു ശേഷം ആ കേസ് പുനഃപരിശോധനയ്ക്കായി ഒരു ഉപദേശക സമിതിയുടെ മുൻപിൽ കൊണ്ടുവരണം.

2) ഒരു വ്യക്തി രാഷ്ട്രത്തിൻ്റെ സുരക്ഷയ്ക്കോ ക്രമസമാധാനത്തിനോ ഭീഷണി ഉയർത്തുമെന്നു ഗവൺമെൻ്റിനു തോന്നുകയാണെങ്കിൽ അയാളെ അറസ്റ്റ് ചെയ്യാനും വിചാരണയില്ലാതെ തടങ്കലിൽ വയ്ക്കാനും ഗവൺമെൻ്റിനു അധികാരമുണ്ട്. 

3) കരുതൽ തടങ്കലിൽ പാർപ്പിക്കുന്നതിനു മുൻപായി വ്യക്തിയെ അതിനുള്ള കാരണവും അയാളിൽ ചുമത്തിയിരിക്കുന്ന കുറ്റവും അറിയിച്ചിരിക്കണം. 

4) കരുതൽ തടങ്കലിൽ പാർപ്പിച്ചിരിക്കുന്ന വ്യക്തിക്ക് അതിനെതിരെ ബന്ധപ്പെട്ടവർക്കു നിവേദനം നൽകാനുള്ള സ്വാതന്ത്ര്യമുണ്ട്.

ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശവുമായി ബന്ധപ്പെട്ട ഈ പ്രസ്താവനകളിൽ ശരിയായവ ഏതെല്ലാം ?

  1. നിയമപരമായ നടപടി മുഖേനയല്ലാതെ ഒരാൾക്ക് അയാളുടെ ജീവനോ വ്യക്തി സ്വാതന്ത്യമോ നിഷേധിക്കാൻ പാടില്ലെന്ന് ഈ അവകാശം അനുശാസിക്കുന്നു. 

  2. ജീവനും വ്യക്തിസ്വാതന്ത്യത്തിനുമുള്ള അവകാശം 'മൗലികാവകാശങ്ങളുടെ അടിത്തറ' എന്നറിയപ്പെടുന്നു.

  3. ഒരു പൗരനും വ്യക്തിസ്വാതന്ത്യം നിഷേധിക്കാൻ പാടില്ല. ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും തോന്നിയ മട്ടിൽ ഒരാളെ അറസ്റ്റ് ചെയ്യാനോ ജയിലിലടക്കാനോ ശിക്ഷിക്കാനോ അവകാശമില്ല.

  4. അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്ക് അറസ്റ്റിൻ്റെ കാരണം അറിയാനുള്ള അവകാശമുണ്ട്.

  5. ജീവിക്കാനുള്ള അവകാശത്തിൽ പാർപ്പിടവും ഉപജീവനത്തിനുമുള്ള അവകാശം ഉൾപ്പെടുന്നില്ല. 

വിവിധ രാജ്യങ്ങളിൽ നിലനിൽക്കുന്ന ഭരണ രീതികൾ വിലയിരുത്തി ശരിയായവ യോജിപ്പിക്കുക

പ്രസിഡൻഷ്യൽ ഭരണം റഷ്യ
അർധ പ്രസിഡൻഷ്യൽ സമ്പ്രദായം ജപ്പാൻ
പാർലമെൻ്ററി വ്യവസ്ഥ അമരിക്ക
ഭരണഘടനാപരമായ രാജവാഴ്ച്ച ബിട്ടൻ

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. ഇന്ത്യയുടെ കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടുന്ന തുകകൾ സംസ്ഥാനങ്ങൾക്ക് ധനസഹായം അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നത് ധനകാര്യ കമ്മീഷനാണ്.

  2. കേന്ദ്ര ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് രാഷ്‌ട്രപതിയാണ്.

  3. സംസ്ഥാന ധനകാര്യ കമ്മീഷനെ നിയമിക്കുന്നത് ഗവർണ്ണറാണ്.

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

  1. ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ

  2. കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് ധനകാര്യ കമ്മീഷന്റെ പ്രധാന കർത്തവ്യം. 

  3. കെ സി നിയോഗിയുടെ അധ്യക്ഷതയിൽ ആദ്യ ധനകാര്യ കമ്മീഷൻ 1951 ൽ നിലവിൽ വന്നു

അന്തർസംസ്ഥാന കൗൺസിൽ (Inter-state council) ചെയർമാൻ ?