Challenger App

No.1 PSC Learning App

1M+ Downloads

വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട പ്രസ്‌താവനകളിൽ ശരിയായത് ഏതൊക്കെയാണ്?

  1. സഞ്ചാര സ്വാതന്ത്ര്യത്തിനായി കേരളത്തിൽ നടന്ന ആദ്യ പ്രക്ഷോഭം..
  2. ടി.കെ. മാധവൻ നേതൃത്വം നൽകി.
  3. എ.കെ. ഗോപാലൻ വളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു.
  4. മന്നത്തു പത്മനാഭൻ സവർണജാഥ നയിച്ചു.

    കാലഗണനയനുസരിച്ച് ക്രമപ്പെടുത്തുക :
    (1) കുണ്ടറ വിളംബരം
    (ii) നിവർത്തന പ്രക്ഷോഭം
    (iii) മലയാളി മെമ്മോറിയൽ
    (iv) ഗുരുവായൂർ സത്യാഗ്രഹം

    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതൊക്കെയാണ് മലബാർ കലാപവുമായി ബന്ധപ്പെട്ട പ്രസ്‌താവനകൾ?

    1. മാപ്പിള കലാപങ്ങൾ എന്നറിയപ്പെടുന്നു
    2. മലബാർ സ്പെഷ്യൽ പോലീസ് എന്ന ഒരു പ്രത്യേക വിഭാഗം പോലീസ് സേനയെ കലാപങ്ങൾ അടിച്ചമർത്താൻ രൂപീകരിച്ചു.
    3. കലാപങ്ങളെക്കുറിച്ച് പഠിക്കാൻ വില്യം ലോഗൻ കമ്മിഷനെ നിയമിച്ചു.
    4. ബ്രിട്ടിഷുകാരുടെ തെറ്റായ നികുതി നയമാണ് കലാപത്തിൻ്റെ കാരണം.
      'കുറിച്യരുടെ ജീവിതവും സംസ്കാരവും' എന്ന പുസ്തകം രചിച്ചത് ?

      കുറിച്യർ കലാപവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

      1. ബ്രിട്ടീഷ് ആധിപത്യത്തിന് എതിരായി മലബാറിൽ പൊട്ടിപ്പുറപ്പെട്ട ആദ്യകാല കലാപങ്ങളിൽ ഏറ്റവും ഒടുവിലത്തേത് എന്ന് പറയാവുന്ന കലാപമാണ് കുറിച്യർ കലാപം
      2. 1812 മാർച്ച് 25ന്, മല്ലൂർ എന്ന സ്ഥലത്ത് വെച്ച് കുറിച്യരും കുറുമ്പരും ഒരു സമ്മേളനം കൂടി
      3. പ്ലാക്ക ചന്തു, ആയിരം വീട്ടിൽ കൊന്തപ്പൻ, രാമൻ നമ്പി തുടങ്ങിയവർ ഏറ്റുമുട്ടലിൽ വധിക്കപ്പെടുകയും, മറ്റൊരു പ്രമുഖ നേതാവായ വെൺകലോൺ കേളുവിനേ തൂക്കിലേറ്റുകയും ചെയ്തു.
        കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം ?

        വേണാട് ഉടമ്പടിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

        1. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടിയാണ് വേണാട് ഉടമ്പടി.
        2. മാർത്താണ്ഡ വർമ്മയും അലക്സാണ്ടർ ഓമും തമ്മിൽ വേണാട് ഉടമ്പടി ഒപ്പു വെച്ചത് : 1723 ലാണ്
        3. ഈയൊരു ഉടമ്പടി പ്രകാരം തിരുവതാംകൂറിലെ കുളച്ചലിൽ ഒരു കോട്ട നിർമിക്കാനുള്ള അനുമതി ബ്രിട്ടീഷുകാർക്ക് ലഭിച്ചു.
        4. കുരുമുളക് പോലുള്ള സുഗന്ധ വ്യജ്ഞനങ്ങളുടെ കുത്തക അവകാശം ബ്രിട്ടീഷുകാർക്ക് നൽകി.
        5. കലാപത്തിൽ മരണമടഞ്ഞ ബ്രിട്ടീഷുകാരുടെ വിധവയായ ഭാര്യമാർക്കും കുട്ടികൾക്കും ആറ്റിങ്ങൽ ഭരണകൂടം സംരക്ഷണം നൽകി കൊള്ളാമെന്നും ധാരണയായി.
          വേണാട് ഉടമ്പടി നെയ്യാറ്റിൻകരയുടെ രാജകുമാരൻ എന്ന പേരിൽ ഒപ്പു വച്ച ഭരണാധികാരി ?
          വേണാട് ഉടമ്പടി ഒപ്പുവെച്ച വർഷം ?
          ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഒരു ഭാരതീയ രാജാവുമായി ആദ്യമായി ഒപ്പു വെക്കുന്ന ഉടമ്പടി :
          ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട പ്രധാന ബ്രിട്ടീഷ് ഉദ്യോഗസ്ഥനാണ് ?
          അഞ്ചുതെങ്ങ് സ്ഥിതി ചെയ്യുന്ന ജില്ല :
          പഴശ്ശിരാജാവ്, ടിപ്പുസുൽത്താൻ, നെപ്പോളിയൻ എന്നിവരെ പരാജയപ്പെടുത്തിയ ബ്രിട്ടീഷുകാരൻ :
          പഴശ്ശി ഡാം സ്ഥിതിചെയ്യുന്നത് ?

          ശരിയായ ജോഡി തിരഞ്ഞെടുക്കുക

          പഴശ്ശി സ്മാരകം ഈസ്റ്റ് ഹിൽ
          പഴശ്ശി മ്യൂസിയം മട്ടന്നൂർ
          പഴശ്ശി സ്മൃതി മന്ദിരം മലപ്പുറം
          പഴശ്ശി ഗുഹ മാനന്തവാടി
          'പഴശ്ശിരാജ ചമയങ്ങളില്ലാതെ' എന്ന പുസ്തകം രചിച്ചത് :

          ശരിയായ ജോഡി തിരഞ്ഞെടുക്കുക :

          പുള്ളിമാനും പഴശ്ശിയും മുണ്ടക്കയം ഗോപി
          പറങ്കി പടയാളികൾ സർദാർ കെ എം പണിക്കർ
          പഴശ്ശി സമരങ്ങൾ പി കുഞ്ഞിരാമൻ നായർ
          പഴശ്ശിരാജ ചമയങ്ങളില്ലാതെ കെ കെ എൻ കുറുപ്പ്
          'പുള്ളിമാനും പഴശ്ശിയും' എന്ന കൃതി രചിച്ചത് :
          'പറങ്കി പടയാളികൾ' എന്ന കൃതി രചിച്ചത് :
          'പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് :
          'പഴശ്ശിരാജ' എന്ന ചിത്രത്തിൽ പഴശ്ശിരാജാ ആയിട്ട് വേഷമിട്ടത് :
          'കേരളവർമ്മ പഴശ്ശിരാജാ' എന്ന ചിത്രത്തിൽ പഴശ്ശിരാജാവായി വേഷമിട്ടത് :
          'കേരളവർമ്മ പഴശ്ശിരാജ' എന്ന സിനിമ സംവിധാനം ചെയ്തത് :
          'അസാധാരണനും അതുല്യവുമായ ഒരു വിശിഷ്ട വ്യക്തി' എന്ന് പഴശ്ശിരാജയെ വിശേഷിപ്പിച്ച വ്യക്തി ?
          'കലാപകാരി ആണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറ പ്രകാരം ഉള്ള നാടുവാഴിയാണ്. ഒരു പരാജിത ശത്രു എന്നതിനേക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ നോക്കികാണുന്നത്.' - പഴശ്ശിരാജയെക്കുറിച്ച് അഭിപ്രായപ്പെട്ടത് ?
          പഴശ്ശി വിപ്ലവത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ :
          "ചതിയാ അടുത്ത് വരരുത്, എന്നെ തൊട്ട് അശുദ്ധമാക്കരുത്" - എന്ന് വെടിയേറ്റു വീഴുമ്പോൾ പറഞ്ഞത് ?
          പഴശ്ശിരാജ ക്കെതിരെ യുദ്ധം ചെയ്യാൻ ആതർ വെല്ലസ്ലീ നിയമിച്ച കോൾകാർ സേനയുടെ എണ്ണം ?
          തലയ്ക്കൽ ചന്തു സ്മാരകം സ്ഥിതി ചെയ്യുന്നത് :
          പഴശ്ശി രാജാവിന്റെ സർവ്വസൈന്യാധിപൻ ആയിരുന്നു :
          ഏത് മൈസൂർ യുദ്ധത്തിന്റെ അനന്തരഫലമാണ് രണ്ടാം പഴശ്ശി യുദ്ധം ?
          പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം :
          ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രം :
          പുരളി ശെമ്മൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് :
          പഴശ്ശി രാജയുടെ രാജവംശം സ്ഥാപിച്ചത് :
          പഴശ്ശി രാജയുടെ രാജവംശം :
          പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം :
          കല്ലുമലാ സമരത്തിലോ അല്ലെങ്കിൽ പെരിനാട് കലാപത്തിലോ ഉൾപ്പെട്ട കേരളത്തിലെ സാമൂഹിക പരിഷ്കർത്താവ്?
          വയനാട്ടിലെ കാടുകളിൽ 1812-ലെ കൊളോണിയൽ വിരുദ്ധ ആദിവാസി കലാപത്തിന് നേതൃത്വം നൽകിയത്?

          താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക

          1. ശ്രീനാരായണഗുരു - ആത്മോപദേശശതകം
          2. ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
          3. വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
          4. വാഗ്ഭടാനന്ദൻ - അഭിനവ കേരളം

            അനുയോജ്യമായവ കണ്ടെത്തുക.

            വൈകുണ്ഠ സ്വാമി സമത്വ സമാജം
            ശ്രീനാരായണ ഗുരു ശ്രീ നാരായണ ധർമ്മ പരിപാലന യോഗം
            വി.ടി. ഭട്ടിത്തിരിപ്പാട് ആത്മവിദ്യാസംഘം
            വാഗ്ഭടാനന്ദൻ യോഗക്ഷേമസഭ

            ഇനിപ്പറയുന്ന സംഭവങ്ങളുടെ ശരിയായ കാലഗണന കണ്ടെത്തി എഴുതുക.

            1. വൈക്കം സത്യാഗ്രഹം
            2. കുറിചിയ  കലാപം
            3. ചാനാർ കലാപം
            4. പട്ടിണി ജാഥ 
            ശങ്കരാചാര്യരുടെ മനീഷപഞ്ചകം എന്ന കൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്?
            2024 ൽ ചട്ടമ്പി സ്വാമികളുടെ സമാധിയുടെ ശതാബ്‌ദി ദിനാചരണത്തോട് അനുബന്ധിച്ച് അദ്ദേഹത്തിൻറെ പൂർണകായ പ്രതിമ സ്ഥാപിക്കുന്നത് എവിടെ ?
            ചട്ടമ്പി സ്വാമി സമാധിയായതിൻറെ ശതാബ്‌ദി വാർഷികം ആചരിച്ചത് എന്ന് ?
            താഴെപ്പറയുന്നവയിൽ ഫ്രഞ്ച് താവളങ്ങളിൽ പെടാത്തത് ഏത്?
            കേരളാരാമം എന്നറിയപ്പെട്ടിരുന്ന ഗ്രന്ഥം?
            കുഞ്ഞാലി മരക്കാരുടെ സ്മരണാർത്ഥം സ്റ്റാമ്പ് പുറത്തിറക്കിയ വർഷം
            നീതിപരിപാലനം കർശനമാക്കിയ പോർച്ചുഗീസ് വൈസ്രോയി
            വാസ്കോഡഗാമക്ക് ഡോം എന്ന പദവി നൽകിയത് ആര്