App Logo

No.1 PSC Learning App

1M+ Downloads

Updated on: 24 Apr 2025

Devaswom board room boy syllabus 2025

Understanding the syllabus is key to effective preparation, as it helps candidates recognize their strengths and pinpoint areas that need improvement. This allows for better time management and a more focused study plan. Being well-acquainted with the syllabus also builds confidence and enhances the likelihood of performing well in the exam. Below is a brief breakdown of the exam Syllabus, which is divided into four sections, each detailed with its specific focus:

  1. General Knowledge & Current Affairs

  2. Simple Arithmetic and Mental Ability

  3. Regional Language Malayalam/Tamil/Kannada

  4. Temple Affairs, Hindu Culture, Customs and Traditions, Various ,Devaswom Boards

1.General Knowledge & Current Affairs

  • അന്തർദേശീയ/ദേശീയ/പ്രാദേശിക തലങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക സാമൂഹിക, ശാസ്ത്ര സാങ്കേതിക, കായിക കലാ വിനോദ, സാഹിത്യ മേഖലകളിലെ പ്രധാന ആനുകാലിക സംഭവങ്ങളും, പ്രമുഖ വ്യക്തികളും, ബഹിരാകാശ പര്യവേഷണ മേഖലയിൽ ഇന്ത്യ കൈവരിച്ച പ്രധാനനേട്ടങ്ങൾ - പ്രമുഖ ദേശീയ/അന്തർദേശീയ ബഹിരാകാശ ഗവേഷണ സ്ഥാപനങ്ങൾ, സാരഥികൾ. 

  • സാമൂഹ്യ, സാമ്പത്തിക, വ്യാവസായിക, വിവരവിനിമയ മേഖലകളിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യ കൈവരിച്ച സുപ്രധാന നേട്ടങ്ങളും, പ്രധാന വ്യക്തികളും. 

  • കായിക രംഗത്തെ ഇന്ത്യൻ കുതിപ്പ് - ഒളിമ്പിക്സ് ഉൾപ്പെടെ മറ്റ് അന്തർദേശീയ/ദേശീയ മത്സരങ്ങളിലെ മലയാളി സാന്നിദ്ധ്യം കൈവരിച്ച നേട്ടങ്ങൾ, അർജുന അവാർഡ് - ജേതാക്കൾ - പ്രധാന കായിക മത്സരങ്ങൾ, ജേതാക്കൾ. 

  • ഗതാഗതം - റോഡുകൾ, റെയിൽവേ, ജലപാതകൾ, വ്യോമയാനം - രാജ്യത്തിന്റെ അടിസ്ഥാന വികസനത്തിനും സാമൂഹ്യ പുരോഗതിയ്ക്കും അവ വഹിയ്ക്കുന്ന പങ്ക് ദേശീയ പാതകൾ, സംസ്ഥാന പാതകൾ. ഇൻഡ്യൻ റെയിൽവേ - അന്താരാഷ്ട്ര തീവണ്ടികൾ - വിവിധ റെയിൽവേ സോണുകൾ മെട്രോ റെയിലുകൾ വിമാനത്താവളങ്ങൾ. ദേശീയ ജലപാതകൾ - കപ്പൽ നിർമ്മാണ ശാലകൾ - - 

  • അന്താരാഷ്ട്ര ദേശീയ പ്രാദേശിക രംഗത്തെ പ്രമുഖ സാഹിത്യകാരൻമാർ, അവരുടെ രചനകൾ, കഥാപാത്രങ്ങൾ, തൂലികാ നാമങ്ങൾ അപരനാമങ്ങൾ - അവാർഡ് ജേതാക്കൾ - കലാ സാഹിത്യ ഭാഷാ പോഷണത്തിനായുള്ള സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, സാരഥികൾ.

  • ഇന്ത്യയിൽ വിശിഷ്യ കേരളത്തിൽ നടപ്പാക്കിയ ജനാധിപത്യ അധികാര വികേന്ദ്രീകരണം - ലക്ഷ്യവും ഗ്രാമീണ/നഗര സ്വയംഭരണ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ - മുൻസിപ്പാലിറ്റികൾ, ജില്ലാ/ഗ്രാമ പഞ്ചായത്തുകൾ, അവയുടെ ഘടന, അധികാരങ്ങൾ, ഉത്തരവാദിത്വങ്ങൾ. 

  • സംസ്ഥാന ഭരണവും ഭരണ സംവിധാനങ്ങളും - മന്ത്രിസഭ - മന്ത്രിമാർ - വകുപ്പുകൾ - ചീഫ് സെക്രട്ടറി - വിവിധ സർക്കാർ വകുപ്പുകൾ. ബോർഡുകൾ, കമ്മീഷനുകൾ, അതോറിറ്റികൾ - ഘടനയും പ്രവർത്തനലക്ഷ്യങ്ങളും. ജില്ലാഭരണം, കളക്ടർമാർ - പ്രധാന ചുമതലകൾ, അധികാരങ്ങൾ. 

  • സഹകരണ മേഖലയിൽ കേരളം കൈവരിച്ച പുരോഗതി വിദ്യാഭ്യാസ, ആരോഗ്യം സാമൂഹിക, സാമ്പത്തിക മേഖലകളിലെ പ്രമുഖ സഹകരണ സ്ഥാപനങ്ങൾ, ഉദ്ദേശ്യ ലക്ഷ്യങ്ങൾ, ഘടന, സാരഥികൾ, കൈവരിച്ച നേട്ടങ്ങൾ സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയൻ - ഉദ്ദേശ ലക്ഷ്യങ്ങൾ 

  • ഇന്ത്യയിലെ വിശിഷ്യ കേരളത്തിലെ സംരക്ഷിത പ്രദേശങ്ങൾ - ദേശീയോദ്യാനങ്ങൾ വന്യജീവി സങ്കേതങ്ങൾ - സാമൂഹിക വനവത്കരണ പദ്ധതികൾ പ്രമുഖ പരിസ്ഥിതി പരിസ്ഥിതി സംഘടനകൾ - പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ, സമ്മേളനങ്ങൾ സ്ഥാപനങ്ങൾ ഇക്കോ ടൂറിസം. -പ്രമുഖ ദേശീയ പരിസ്ഥിതി പ്രവർത്തകർ, അവരുടെ സംഭാവനകൾ.

  • ഇന്ത്യൻ ഭരണഘടന ആമുഖം - മൗലികാവകാശങ്ങൾ - മൗലിക കർത്തവ്യങ്ങൾ നിർദ്ദേശക തത്ത്വങ്ങൾ - ഭരണഘടനാ സ്ഥാപനങ്ങൾ. ദേശീയഗാനം, ദേശീയഗീതം, ദേശീയപതാക എന്നിവയെക്കുറിച്ചുളള അടിസ്ഥാന വിവരങ്ങൾ. 

  • ഐക്യരാഷ്ട്രസഭ, പിറവിയും ലക്ഷ്യങ്ങളും - ഐക്യരാഷ്ട്രസഭയുടെ നിയമപുസ്തകം അടിസ്ഥാനതത്വങ്ങൾ - അംഗരാജ്യങ്ങൾ - ഔദ്യോഗികഭാഷകൾ - പ്രധാന ഘടകങ്ങൾ അനുബന്ധ സംഘടനകൾ - പ്രവർത്തനം ആസ്ഥാനങ്ങൾ - ഐക്യരാഷ്ട്രദിനം ആഘോഷലക്ഷ്യങ്ങൾ - മറ്റ് അന്താരാഷ്ട്ര കൂട്ടായ്മകൾ - കോമൺവെൽത്ത് - ചേരിചേരാ പ്രസ്ഥാനം, സാർക്ക്, ആസിയാൻ, ബ്രിക്സ് തുടങ്ങിയവ - അംഗരാജ്യങ്ങൾ. 

  • കേന്ദ്ര/സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുകൾ, ഉത്തരവാദിത്വങ്ങൾ തെരഞ്ഞെടുപ്പുകൾ ഇലക്ഷൻ പരിഷ്കാരങ്ങൾ ഭദ്രതയും, - ഘടന, അധികാരങ്ങൾ, 

  • സാമൂഹ്യ നൻമയും, സുരക്ഷയും, സാമൂഹ്യ വികസനത്തിനായുള്ള സുപ്രധാന കേന്ദ്ര സംസ്ഥാന നിയമങ്ങൾ - സാമൂഹ്യ സുരക്ഷയ്ക്കും, സാമ്പത്തിക ഉന്നമനത്തിനും വേണ്ടിയുള്ള കേന്ദ്ര/സംസ്ഥാന പദ്ധതികൾ, സ്ഥാപനങ്ങൾ

  • . ഇന്ത്യയിലെ അഴിമതി നിരോധന നിയമങ്ങൾ - അഴിമതി നിയന്ത്രണത്തിനുള്ള ഭരണഘടനാ സ്ഥാപനങ്ങൾ, ലോക്പാൽ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ,കേന്ദ്ര സംസ്ഥാന അഴിമതി നിർമ്മാർജന സ്ഥാപനങ്ങൾ, ബ്യൂറോകൾ - അധികാരങ്ങളും, ഉത്തരവാദിത്വങ്ങളും. 

  • ആഗോളതാപനം - ഓസോൺ പാളികളുടെ ശോഷണം - കാരണങ്ങൾ - മുൻകരുതലുകൾ - കാലാവസ്ഥാ വ്യതിയാനങ്ങൾ, മറ്റ് പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ - ഗ്രീൻ ഹൗസ് ഗ്യാസസ് - ഗ്രീൻ ഹൗസ് ഇഫക്ട്. 

  • വനങ്ങൾ വനങ്ങളുടെ പ്രാധാന്യം വനങ്ങൾ - ഉഷ്ണമേഖലാവനങ്ങൾ - പ്രത്യക്ഷ പരോക്ഷ ഗണങ്ങൾ - വിവിധ തരം നിത്യഹരിത വനങ്ങൾ - ജൈവ വൈവിധ്യവും സംരക്ഷണവും - വിവിധ ജലസ്രോതസ്സുകൾ - സമുദ്രങ്ങൾ - നദികൾ, തടാകങ്ങൾ - പ്രമുഖ ജലവൈദ്യുത പദ്ധതികൾ - വനസംരക്ഷണ നിയമങ്ങൾ - ചട്ടങ്ങൾ - വനം കുറ്റകൃത്യങ്ങൾ ക്കുളള ശിക്ഷകൾ. ലംഘനങ്ങൾ 

  • റോഡ് സുരക്ഷാ നിയമങ്ങളും നടപടികളും സംബന്ധിച്ച അറിവ് - ട്രാഫിക് നിയമ ട്രാഫിക് നിയമം നടപ്പിലാക്കൽ അധികാരികൾ റോഡ് സുരക്ഷാ ദിനാചരണം, പ്രാധാന്യവും പ്രസക്തിയും.

  • കേരളത്തിന്റെ സാംസ്കാരിക വൈവിധ്യം കേരളീയ കലാ പാരമ്പര്യം - നാടൻകലകൾ, നാടൻകലാരൂപങ്ങൾ, അനുഷ്ഠാനകലകൾ,പ്രമുഖ കലാകാരന്മാർ, വിവിധ സാംസ്കാരിക സ്ഥാപനങ്ങൾ - കോട്ടകൾ, കൊട്ടാരങ്ങൾ, സ്മാരകങ്ങൾ. 

  • കേരളത്തിന്റെ ഭൂമിശാസ്ത്രം - ഭുപ്രകൃതി - കാലാവസ്ഥ, നദികൾ, കായലുകൾ, മണ്ണിനങ്ങൾ, സസ്യജന്തു ജാലങ്ങൾ, ഗതാഗതം, വാർത്താവിനിമയം, വ്യവസായം. 

  • പ്രകൃതി ദുരന്തങ്ങൾ - ദുരന്തലഘൂകരണ പ്രവർത്തനങ്ങൾ. 

  • പ്രാചീനകേരളം, മധ്യകാല കേരളം, അടിസ്ഥാന വിവരങ്ങൾ.

  •  ആധുനിക കേരളം - യൂറോപ്യൻമാരുടെ വരവ് - ബ്രിട്ടീഷ് ആധിപത്യം ബ്രിട്ടീഷുകാർക്കെതിരെ നടന്ന ചെറുത്തുനിൽപുകൾ 

  • കേരളത്തിലെ വിദ്യാഭ്യാസരംഗം, ആരോഗ്യരംഗം, സാംസ്കാരിക മേഖല, വ്യാവസായിക മേഖല - പുരോഗതിയും നേട്ടങ്ങളും. 

  • സാമൂഹ്യ പരിഷ്കർത്താക്കളും പരിഷ്കരണ പ്രസ്ഥാനങ്ങളും. 

  • ദേശീയ പ്രസ്ഥാനം കേരളത്തിൽ. 

  • ഐക്യ കേരളം - സംസ്ഥാന രൂപീകരണം. ആനുകാലിക വിഷയങ്ങൾ 

2.ലഘുഗണിതവും, മാനസികശേഷിയും, യുക്തിചിന്തയും 

  • അംശബന്ധവും അനുപാതവും 

  • രണ്ട് അളവുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധം, നേരനുപാതം, വിപരീതാനുപാതം

  • ശതമാനം 

  • ശരാശരി

  • ഭിന്നസംഖ്യകളും, ദശാംശസംഖ്യകളും ഉപയോഗിച്ചുളള ക്രിയകൾ ജ്യാമിതീയ രൂപങ്ങളുടെ പരപ്പളവും വ്യാപ്തവും - വൃത്തം, ത്രികോണം, ചതുരം 

  • സമയവും ദൂരവും - അടിസ്ഥാന ആശയങ്ങൾ 

  • ദിശാബോധം 

  • അനുക്രമങ്ങൾ - സംഖ്യാനുക്രമങ്ങൾ, അക്ഷര അനുക്രമങ്ങൾ

  • സാധ്യതകളുടെ ഗണിതം 

3.പ്രാദേശിക ഭാഷ - മലയാളം/തമിഴ്/കന്നട 

  • വാക്യത്തിന്റെ പൊരുത്തം, വ്യാകരണവ്യവസ്ഥകൾ എന്നിവ പാലിച്ചും ദോഷങ്ങൾ ഒഴിവാക്കിയും വാക്യങ്ങൾ രചിക്കാനും മെച്ചപ്പെടുത്താനുമുള്ള ശേഷി

  • ലിംഗം, പുരുഷൻ, വിഭക്തി (കാരകം)

  • വചനം - നാമപദങ്ങളുടെ സ്വരൂപം, നാമത്തോടു ചേരുന്ന പ്രത്യയങ്ങൾ, അവ മൂലം ഉണ്ടാകുന്ന അർത്ഥഭേദം എന്നിവ സംബന്ധിച്ച ധാരണ. കാലം, പ്രകാരം, അനുപ്രയോഗം ക്രിയാപദങ്ങളുടെ രൂപഭേദങ്ങൾ

  • ക്രിയയോടു ചേരുന്ന പ്രത്യയങ്ങൾ

  • വാക്യത്തിന്റെ അർത്ഥത്തിനുണ്ടാകുന്ന ഭേദങ്ങൾ എന്നിവയെക്കുറിച്ചുള്ള ധാരണ

  • വിശേഷണം - വിശേഷണപദങ്ങൾ, അവയുടെ ധർമ്മം, പ്രയോഗം തുടങ്ങിയവയിലുള്ള ധാരണ.

  • പദനിഷ്പാദനം - വിവിധ വിഭാഗത്തിൽപ്പെട്ട പദങ്ങൾ പലതരത്തിൽ കൂട്ടിച്ചേർത്തും പ്രത്യയങ്ങൾ ചേർത്തും പദനിഷ്പാദനം നടത്താനും അർത്ഥഭേദം തിരിച്ചറിയാനും ഉള്ള ശേഷി.

  • ശൈലി - ശൈലികളുടെ അർത്ഥം ഗ്രഹിക്കാനും ഉചിതസന്ദർഭങ്ങളിൽ അവ പ്രയോഗിക്കാനും ഉള്ള ശേഷി

4.ക്ഷേത്ര കാര്യങ്ങൾ - ഹൈന്ദവ സംസ്കാരം, ആചാര അനുഷ്ഠാനങ്ങൾ - വിവിധ ദേവസ്വം ബോർഡുകൾ 

  • കേരളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും വിളിച്ചോതുന്ന ക്ഷേത്രോത്സവങ്ങൾ, ആഘോഷങ്ങൾ, അവയുടെ സാമൂഹിക പ്രസക്തിയും, പ്രാധാന്യവും.

  • കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങൾ, പ്രത്യേകതകൾ, സവിശേഷ നിത്യാനുഷ്ഠാനങ്ങൾ.

  • ക്ഷേത്ര മര്യാദകൾ ക്ഷേത്രകലകൾ ക്ഷേത്ര വാദ്യങ്ങൾ - കേരളീയ ക്ഷേത്ര വാസ്തു ശൈലി - അനുഷ്ഠാനകലകൾ - അനുഷ്ഠാന വാദ്യകലകൾ. വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ, മറ്റ് പ്രമുഖ ഹൈന്ദവ മത ഗ്രന്ഥങ്ങൾ അവയുടെ സൃഷ്ടാക്കൾ, കഥാപാത്രങ്ങൾ. ഹൈന്ദവാചാര്യൻമാർ, തത്വചിന്തകർ, സാമൂഹിക പരിഷ്കർത്താക്കൾ.

  • ഭക്തി പ്രസ്ഥാനം, ആവിർഭാവം, ഭക്തിപ്രസ്ഥാന നായകർ, അവരുടെ ആദ്ധ്യാത്മിക രചനകൾ. വിവിധ ദേവസ്വം ബോർഡുകൾ - ആവിർഭാവം, നിലവിലെ ശ്രേണി ക്രമീകരണവും, ക്ഷേത്ര ഭരണവും. കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് - ആവിർഭാവം, കടമകളും ഉത്തരവാദിത്തങ്ങളും ഭരണശ്രേണി ക്രമീകരണവും.