Updated on: 23 Dec 2024
കേരള PSC LP/UP അസ്സിസ്റ്റൻറ് 2024 പരീക്ഷയുടെ ഓരോ ജില്ലയിലെയും ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ വിശദംശങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ ലേഖനം.PSC പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ ഉദ്യോഗാർത്ഥിയും ചിന്തിക്കുന്ന ഒരു കാര്യമാണ് എത്രയായിരിക്കും ഈ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക്, എന്നത് .ഉദ്യോഗാർത്ഥികൾക്ക് ആഗ്രഹിക്കുന്ന പോസ്റ്റിൽ പ്രവേശനം നേടുന്നതിന് വേണ്ടി നമ്മൾക്കു റാങ്ക് ലിസ്റ്റിൽ ഇടം നേടണമെങ്കിൽ ലഭിക്കേണ്ട ഏറ്റവും കുറഞ്ഞ മാർക്കായി നമുക്ക് കട്ട് ഓഫ് മാർക്കിനെ കണക്കാക്കാം. ഓരോ ജില്ലയുടെയും കട്ട് ഓഫ് മാർക്ക് എളുപ്പത്തിൽ മനസിലാക്കാൻ പട്ടിക രൂപത്തിൽ നൽകിയിട്ടുണ്ട്.
തിരുവനന്തപുരം
2024 ഡിസംബർ 13-ന് ഷോർട്ട്‌ലിസ്‌റ്റ് പുറത്തിറങ്ങി . ലിസ്റ്റിൽ ആകെ 1,122 ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്നു. മെയിൻ ലിസ്റ്റിലെ 555 ഉദ്യോഗാർത്ഥികൾ കട്ട് ഓഫ് മാർക്കായ 62.33 നേടി.
പത്തനംതിട്ട
2024 ഡിസംബർ 13-ന് തന്നെയാണ് പത്തനംതിട്ട ജില്ലയിൽ ഷോർട്ട് ലിസ്റ്റ് പുറത്തിറങ്ങിയത്. മിനിമം മാർക്കിന് മുകളിൽ സ്കോർ ചെയ്ത ഉദ്യോഗാർത്ഥികളുടെ ഷോർട്ട് ലിസ്റ്റിൽ മെയിൻ ലിസ്റ്റ്, സപ്ലിമെൻ്ററി ലിസ്റ്റ്, ഭിന്നശേഷിയുള്ളവരുടെ പട്ടിക എന്നിവ ഉൾപ്പെടുന്നു. പത്തനംതിട്ടയുടെ കട്ട് ഓഫ് മാർക്ക് 55.33 ആണ്
കോട്ടയം
2024 ഡിസംബർ 13-ന് പ്രസിദ്ധീകരിച്ച കോട്ടയം ജില്ലയിലെ യുപി സ്കൂൾ ടീച്ചർ ഷോർട്ട്‌ലിസ്റ്റ് പ്രകാരം മെയിൻ ലിസ്റ്റിൽ 104 ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്നു. ഈ ജില്ലയിലെ കട്ട് ഓഫ് മാർക്ക് 59 ആണ്.
ആലപ്പുഴ
ഈ ജില്ലയിലെ മെയിൻ ലിസ്റ്റിൽ 264 പേരും സപ്ലിമെൻ്ററി ലിസ്റ്റിൽ 245 പേരും ഭിന്നശേഷിക്കാരുടെ പട്ടികയിൽ 12 പേരും ഉൾപ്പെട്ടിട്ടുണ്ട്. പരീക്ഷയുടെ കട്ട് ഓഫ് മാർക്ക് 42.33 ആണ്.
എറണാകുളം
കാറ്റഗറി നമ്പർ 709/2024 പ്രകാരം പുറത്തിറങ്ങിയ ഷോർട്ട്‌ലിസ്റ്റിൽ 39.67 എന്ന മിനിമം മാർക്കിന് മുകളിൽ സ്കോർ ചെയ്ത 279 ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്നു. എറണാകുളം ജില്ലയിലെ ഷോർട്ട് ലിസ്റ്റിലെ സപ്ലിമെൻ്ററി ലിസ്റ്റിൽ 253 പേരും ഭിന്നശേഷിക്കാരുടെ പട്ടികയിൽ 5 പേരും ഉൾപ്പെടുന്നു.
തൃശൂർ
തൃശൂർ ജില്ലയിലെ LPSA ഷോർട്ട് ലിസ്റ്റ് 2024 ഡിസംബർ 12-ന് പ്രസിദ്ധീകരിച്ചു. ഷോർട്ട്‌ലിസ്റ്റിലെ ആകെ ഉദ്യോഗാർത്ഥികൾ 967 ആണ്, ഇതിൽ പ്രധാന ലിസ്റ്റിലെ 503 ഉദ്യോഗാർത്ഥികൾ ഈ ജില്ലയിലെ കട്ട് ഓഫ് മാർക്കായ 42 നേടി.
പാലക്കാട്
കാറ്റഗറി നമ്പർ 707/2023 പ്രകാരം പാലക്കാട് ജില്ലയിലെ ഷോർട്ട് ലിസ്റ്റ് പുറത്തിറങ്ങി. 694 ഉദ്യോഗാർത്ഥികളെ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ 336 പേർ മെയിൻ ലിസ്റ്റിലും 346 പേർ സപ്ലിമെൻ്ററി ലിസ്റ്റിലും 12 പേർ ഭിന്നശേഷിക്കാരുടെ പട്ടികയിലുമാണ്.
മലപ്പുറം
മലപ്പുറം ജില്ലയിലേക്കുള്ള യുപി സ്കൂൾ അധ്യാപകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഷോർട്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കുറഞ്ഞത് 66.33 മാർക്ക് നേടിയ ഉദ്യോഗാർത്ഥികൾ ഉൾപ്പെടുന്നതാണ് പ്രധാന പട്ടിക. 1330 ഉദ്യോഗാർത്ഥികളാണ് ലിസ്റ്റിൽ ഇടം നേടിയത്
കോഴിക്കോട്
കോഴിക്കോട് ജില്ലയിലെ മെയിൻലിസ്റ്റ് ഉദ്യോഗാർത്ഥികളുടെ കട്ട് ഓഫ് 66.33 ആണ്. 1,082 ഉദ്യോഗാർത്ഥികളിൽ 526 പേർ മെയിൻ ലിസ്റ്റിലും 538 പേർ സപ്ലിമെൻ്ററി ലിസ്റ്റിലും 18 പേർ ഭിന്നശേഷിക്കാരുടെ പട്ടികയിലുമാണ്.
കണ്ണൂർ
കാറ്റഗറി നമ്പർ 707/2023 പ്രകാരം കണ്ണൂർ ജില്ലയിലെ യുപി സ്കൂൾ അധ്യാപകനെ തിരഞ്ഞെടുക്കുന്നതിനുള്ള short list ൽ 65 മാർക്കിനു മുകളിൽ നേടിയ 269 ഉദ്യോഗാർഥികളാണ് ഉൾപ്പെട്ടത് . സപ്ലിമെൻ്ററി ലിസ്റ്റിൽ 278 പേരും ഭിന്നശേഷിക്കാരുടെ പട്ടികയിൽ 12 പേരും ഉൾപ്പെടുന്നു.
കാസർഗോഡ്
കാസർഗോഡ് ജില്ലയിലെ ഷോർട്ട് ലിസ്റ്റ് 2024 ഡിസംബർ 10ന് പ്രസിദ്ധീകരിച്ചു. 2024 ജൂലൈ 06ന് നടത്തിയ ഒഎംആർ പരീക്ഷയുടെ മെയിൻ ലിസ്റ്റിൽ കട്ട് ഓഫ് മാർക്ക് ആയ 62 നേടിയ 558 പേർ ഉൾപ്പെടുന്നു.
ഓരോ ജില്ലയുടെയും CUT OFF താഴെ നൽകുന്നു.ഇത് വിശദമായി വിശകലനം ചെയ്യാം
Sl No | District | Cut-off Score 2024 |
1 | Thiruvananthapuram | 62.33 |
2 | Kollam | Yet to Release. |
3 | Pathanamthitta | 55.33 |
4 | Alapuzha | 61.33 |
5 | Kottayam | 59 |
6 | Idukki | Yet to Release. |
7 | Ernakulam | 61.67 |
8 | Thrissur | 62.67 |
9 | Palakkad | 64.33 |
10 | Wayanad | Yet to Release. |
11 | Malappuram | 66.33 |
12 | Kozhikode | Yet to Release. |
13 | Kannur | 65 |
14 | Kasargod | 62 |