App Logo

No.1 PSC Learning App

1M+ Downloads
ആനന്ദമഠം രചിക്കാനുള്ള കാരണം എന്തായിരുന്നു ?

Aസന്യാസിമാരുടെ കലാപം

Bഒന്നാം സ്വാതന്ത്ര്യസമരം

Cഒന്നാം ലോകമഹായുദ്ധം

Dഉപ്പു സത്യാഗ്രഹം

Answer:

A. സന്യാസിമാരുടെ കലാപം

Read Explanation:

സന്യാസി ലഹള

  • 1770 - ലെ ബംഗാൾ ക്ഷാമം ഉൽപാദനത്തിൽ കുറവുണ്ടാക്കുകയും പല ജമീന്ദാർമാർക്ക് നികുതി അടയ്ക്കാൻ കഴിയാതെ വരികയും ചെയ്തു
  • അതുകൊണ്ട് ജമീന്ദാർമാരിൽ പലരുടെയും ഭൂമി കണ്ടുകെട്ടുകയും ചെയ്തു .
  • കൂടാതെ സന്യാസിമാരെയും ഫക്കീർമാരെയും ബ്രിട്ടീഷുകാർ കൊള്ളക്കാരായി കണക്കാക്കി നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
  • ഇത് 18-ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ആരംഭിച്ച് അരനൂറ്റാണ്ടോളം തുടർന്ന കലാപത്തിന് കാരണമായി .
  • ഭബാനി പഥക് , ദേവി ചൗധുറാണി എന്നിവരായിരുന്നു കലാപം നയിച്ചത്. 
  • ബങ്കിം ചന്ദ്ര ചാറ്റർജി ' ആനന്ദമഠം ' എന്ന കൃതി രചിച്ചത് സന്യാസി ലഹളയെ അടിസ്ഥാനമാക്കിയാണ് 
  • ബംഗാൾ , ബിഹാർ , ഒഡീഷ എന്നി പ്രദേശങ്ങളിലായാണ് ലഹള നടന്നത് 

Related Questions:

ഒന്നാം സ്വതന്ത്ര സമരത്തിന് ലഖ്‌നൗവിൽ നേതൃത്വം കൊടുത്തിരുന്നത് ആരായിരുന്നു ?
ദേശീയസമരകാലത്തെ പ്രധാനപത്രങ്ങളായിരുന്ന 'യങ് ഇന്ത്യ, ഹരിജൻ' എന്നീ പത്രങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
പഴശ്ശി കലാപം അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥൻ ആരാണ് ?
ദേശീയസമരകാലത്തെ പ്രധാനപത്രമായിരുന്ന 'വോയ്‌സ് ഓഫ് ഇന്ത്യ' എന്ന പത്രത്തിന് നേതൃത്വം നൽകിയിരുന്നത് ആരായിരുന്നു ?
ഒരു അന്താരാഷ്ട്ര വേദിയിൽ ആദ്യമായി ഇന്ത്യൻ ത്രിവർണ പതാക ഉയർത്തിയതാര് ?