App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ ഭാവി നിർണയിക്കുന്നത് ക്ലാസ് മുറികളിലാണ് എന്നഭിപ്രായപ്പെട്ട വിദ്യാഭ്യാസ കമ്മിഷൻ?

Aകോത്താരി കമ്മിഷൻ

Bമുഡിമാൻ കമ്മിഷൻ

Cഎസ് എസ് എ

Dമുതലിയർ കമ്മിഷൻ

Answer:

A. കോത്താരി കമ്മിഷൻ

Read Explanation:

കോത്താരി കമ്മീഷൻ

  • 1964 ജൂലൈ 14നാണ് കോത്താരി കമ്മീഷൻ രൂപീകരിച്ചത്.
  • ദൗലത് സിംഗ് കോത്താരിയുടെ അധ്യക്ഷതയിലാണ് ഇത് രൂപീകരിച്ചത്
  • ഇന്ത്യൻ എഡ്യുകേഷൻ കമ്മീഷൻ എന്നുമറിയപ്പെടുന്നു.
  • 1966-ൽ കോത്താരി കമ്മീഷൻ അതിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു, 

കോത്താരി കമ്മീഷൻ മുന്നോട്ടുവെച്ച ചില പ്രധാന ശുപാർശകളിൽ ഇവ ഉൾപ്പെടുന്നു:

  • 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം
  • എല്ലാ തലങ്ങളിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതിന്റെ ആവശ്യകത
  • സെക്കൻഡറി തലത്തിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം , വിദ്യാഭ്യാസ സമ്പ്രദായത്തിൽ തൊഴിൽ പരിശീലന പരിപാടികൾ സംയോജിപ്പിക്കാൻ ശുപാർശ ചെയ്തു 
  • വിദ്യാഭ്യാസരംഗത്ത് പൊതുനിക്ഷേപം വർധിപ്പിക്കുക, ദേശീയ വിദ്യാഭ്യാസ ഫണ്ട് സ്ഥാപിക്കുക 
  • ഗണിതവും ശാസ്ത്രവും വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാക്കുക
  • ധാർമ്മിക വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുക

Related Questions:

സിബിഎസ്ഇ സിലബസിൽ 3, 5, 8 ക്ലാസുകളിലെ പഠനനിലവാരം വിലയിരുത്തുന്നതിനായി ആരംഭിച്ച മൂല്യനിർണയ സംവിധാനം?

യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനുമായി ബന്ധപ്പെട്ട് ശേരിയായവ തെരഞ്ഞെടുക്കുക 

1.UGC നിയമത്തിലെ സെക്ഷൻ - 12-ൽ കമ്മീഷന്റെ പ്രവർത്തനങ്ങൾ പരാമർശിച്ചിരിക്കുന്നു
 
2. ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കുവേണ്ടി, ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി കൂടിയാലോചന നടത്തുന്നത് കമ്മീഷന്റെ പൊതുകടമയാണ്.

3. സർവ്വകലാശാലകളിലെ അദ്ധ്യാപനം, പരീക്ഷ, ഗവേഷണം എന്നിവയുടെ മാനദണ്ഡങ്ങൾ നിർണ്ണയിക്കുന്നതും  പരിപാലിക്കുന്നതും കമ്മീഷന്റെ പ്രവർത്തനങ്ങളാണ് .

10 വയസ്സു വരെ(അഞ്ചാം ക്ലാസ് വരെ) ഏതു ഭാഷയിൽ അധ്യാപനം നടത്തണമെന്നാണ് ദേശീയ വിദ്യാഭ്യാസ നയം 2020 നിർദ്ദേശിക്കുന്നത്?
2023 ഫെബ്രുവരിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം ഇന്ത്യയിലെ ആകെയുള്ള 1113 സർവ്വകലാശാലകളിൽ നാഷണൽ അസസ്‌മെന്റ് ആൻഡ് അക്രഡിറ്റേഷന്റെ അംഗീകാരമുള്ള സർവ്വകലാശാലകളുടെ എണ്ണം എത്ര ?
ഇന്ത്യയിലെ ആദ്യത്തെ സ്ത്രീ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു ?