App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഭരണഘടനയിലെ 'സമത്വം' എന്ന ആശയം ഏതു രാജ്യത്തെ ഭരണഘടനയിൽനിന്നും സ്വീകരിച്ചതാണ്?

Aഫ്രാൻസ്

Bഅയർലണ്ട്

Cകാനഡ

Dയു.എസ്.എ

Answer:

A. ഫ്രാൻസ്

Read Explanation:

  • ഇന്ത്യൻ ഭരണഘടനയിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്വങ്ങൾ ഫ്രഞ്ച് ഭരണഘടനയിൽ നിന്ന് കടമെടുത്തതാണ്.
  • അമേരിക്കയിൽ നിന്ന് മൗലികാവകാശങ്ങളും ജുഡീഷ്യൽ അവലോകനവും കടമെടുത്തിട്ടുണ്ട്.
  • രാജ്യസഭയിലേക്കുള്ള അംഗങ്ങളുടെ നാമനിർദ്ദേശം, പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പിന്റെ രീതി ,നിർദേശക തത്വങ്ങൾ  എന്നിവ അയർലണ്ടിൽ നിന്നാണ് ഇന്ത്യൻ ഭരണഘടന കൈക്കൊണ്ടത്.
  • ശക്തമായ കേന്ദ്രം(Federation with a strong Centre), കേന്ദ്രത്തിന് അവശിഷ്ട അധികാരങ്ങൾ നൽകൽ, സംസ്ഥാന ഗവർണർമാരുടെ നിയമനം, സുപ്രീം കോടതിയുടെ ഉപദേശക അധികാരപരിധി എന്നിവ കാനഡയിൽ നിന്നും കടം കൊണ്ടിട്ടുണ്ട്.

Related Questions:

ഭരണഘടനയിലെ ആർട്ടിക്കിൾ 29 - 30 വരെ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മൗലികാവകാശങ്ങൾ ഉൾപ്പെടുന്ന അനുച്ഛേദം ?
Which part is described as the Magnacarta of Indian Constitution ?
Which articles deals with Right to Equality?
മൗലികകടമകളിൽ ആറുവയസ്സിനും പതിനാലു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാൻ രക്ഷിതാക്കൾക്കുള്ള ചുമതല കുട്ടിച്ചേർത്തത് എത്രാമത്തെ ഭേദഗതിയിലൂടെയാണ് ?