Challenger App

No.1 PSC Learning App

1M+ Downloads
ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ആര്?

Aലീനസ് പോളിങ്

Bറൂഥർഫോർഡ്

Cമേരി ക്യൂറി

Dഇവരാരുമല്ല

Answer:

A. ലീനസ് പോളിങ്

Read Explanation:

  • ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആവിഷ്കരിച്ചത് ലീനസ് പോളിങ് ആണ് .
  • ഇവയിൽ ലീനസ് പോളിങ് (Linus Pauling) എന്ന അമേരിക്കൻ ശാസ്ത്രജ്ഞൻ ആവിഷ്കരിച്ച ഇലക്ട്രോനെഗറ്റിവിറ്റി സ്കെയിൽ ആണ് ഏറ്റവും പ്രചാരത്തിലുള്ളത്
  • ഇതൊരു ആപേക്ഷിക സ്കെയിലാണ് പൂജ്യത്തിനും നാലിനും ഇടയിലുള്ള സംഖ്യകളാണ് ഇതിൽ മൂലകങ്ങളുടെ ഇലക്ട്രോ നെഗറ്റിവിറ്റി വിലകളായി നൽകിയിട്ടുള്ളത്
  • ഈ സ്കെ‌യിലിൽ ഇലക്ട്രോനെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഫ്ളൂറിൻ ആണ്
  • രസതന്ത്രത്തിനും സമാധാനത്തിനും നോബൽ സമ്മാനം ലഭിച്ച ആദ്യ വ്യക്തിയും ലീനസ് പോളിങ് ആണ്

Related Questions:

ഹൈഡ്രജൻ ക്ലോറൈഡ് (HCl) തന്മാത്രയിലെ രാസബന്ധനത്തിൽ എത്ര ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നു ?
ഉൽക്കൃഷ്ട വാതകങ്ങളെ --- എന്നും അറിയപ്പെടുന്നു.

ചുവടെ നൽകിയിരിക്കുന്ന സംയുക്തങ്ങളിൽ എതെല്ലാം സഹസംയോജക സംയുക്തങ്ങളാണ് ?

  1. കാർബൺ മോണോക്സൈഡ്
  2. സോഡിയം ക്ലോറൈഡ്
  3. മഗ്നീഷ്യം ക്ലോറൈഡ്
  4. സോഡിയം ഓക്സൈഡ്
ഇങ്ങനെ ഭാഗിക പോസിറ്റീവ് ചാർജുള്ള ഹൈഡ്രജനും, മറ്റൊരു തന്മാത്രയിലെയോ, അതേ തന്മാത്രയിലെയോ ഇലക്ട്രോനെഗറ്റീവ് ആറ്റവും തമ്മിലുള്ള വൈദ്യുതാകർഷണ ബലമാണ്, ---.
ഫ്ളൂറിൻ തന്മാത്രാ രൂപീകരണത്തിൽ ഇലക്ട്രോൺ കൈമാറ്റമാണോ പങ്കുവയ്ക്കലാണോ നടക്കുന്നത്‌ ?