Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് ?

Aസൈബർ ക്രൈം

Bസൈബർ പൗരൻ

Cസൈബർ ടോർട്സ്

Dഇവയൊന്നുമല്ല

Answer:

C. സൈബർ ടോർട്സ്

Read Explanation:

സൈബർ ലോകം 

  • കമ്പ്യൂട്ടറുകളും ആധുനിക വിവര-വിനിമയ സാധ്യതകളും തുറന്നു തരുന്ന ലോകമാണ് - സൈബർ ലോകം 

 

  • സൈബർ ലോകത്ത് അംഗമായിരിക്കുന്ന ഏതൊരു വ്യക്തിയും അറിയപ്പെടുന്നത് - സൈബർ പൗരൻ (Cyber citizen)

 

  • കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ പോലുള്ള ഏതെങ്കിലും ഇലക്ട്രോണിക് ഉപകരണങ്ങൾ ലക്ഷ്യമാക്കി കൊണ്ടോ അവ ഉപയോഗിച്ചു കൊണ്ടോ നടത്തുന്ന കുറ്റകൃത്യം - സൈബർ കുറ്റകൃത്യം 

 

  • സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനായി ഓരോ രാജ്യത്തും സൈബർ സുരക്ഷാ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.

 

  • ഒരു സമൂഹത്തെയോ രാജ്യത്തെയോ കമ്പ്യൂട്ടർ ശൃംഖലയെയോ ബാധിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ക്രൈം (Cyber Crime)

 

  • ഒരു വ്യക്തിയുടെ സ്വകാര്യ അവകാശങ്ങളെ ഹനിക്കുന്ന കുറ്റകൃത്യങ്ങൾ അറിയപ്പെടുന്നത് - സൈബർ ടോർട്സ് (Cyber torts) 

Related Questions:

ഇസ്രയേലി സൈബർ ആയുധ കമ്പനിയായ NSO ഗ്രൂപ്പ് വികസിപ്പിച്ച ഫോൺ ചോർത്തൽ ചാരവൃത്തി സോഫ്റ്റ്‌വെയർ (Spyware) :
കമ്പ്യൂട്ടർ വൈറസുമായി ബന്ധപ്പെട്ട 2000- ലെ വിവരസാങ്കേതിക നിയമത്തിന്റെ വ്യവസ്ഥ :
2022 സെപ്റ്റംബറിൽ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം ( CERT IN ) റിപ്പോർട്ട് ചെയ്ത ബാങ്കിംഗ് ട്രോജൻ വൈറസ് ഏതാണ് ?

ഒരു വ്യക്തിയുടെ യൂസേർനാമ൦ പാസ്സ്‌വേർഡുകളും ക്രെഡിറ്റ് വിവരങ്ങളു൦ വ്യാജ വെബ്സൈറ്റ് മുഖേന മോഷിടിച്ചെടുക്കുന്ന രീതിക് പറയുന്ന പേര്

  1. ഹാക്കിങ്
  2. സ്പാമം
  3. ഫിഷിങ്
  4. വൈറസ്

    ഹാക്കിംഗ് മായി ബന്ധപ്പെട്ട താഴെ നൽകിയിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ച് തെറ്റായതിനെ കണ്ടെത്തുക:

    1. അനധികൃതമായി മറ്റൊരാളുടെ സിസ്റ്റത്തിൽ പ്രവേശിച്ച് പ്രോഗ്രാം, ഡേറ്റ എന്നിവ നശിപ്പിക്കുക അല്ലെങ്കിൽ മാറ്റം വരുത്തുക എന്നതാണ് ഹാക്കിംഗ്
    2. .ഹാക്കിങ്ങിന് ഇരയായ വ്യക്തിയെ ഹാക്കർ എന്ന് വിളിക്കുന്നു.