Challenger App

No.1 PSC Learning App

1M+ Downloads
കുലശേഖര രാജാവിന്റെ കാലത്ത് പിറവികൊണ്ട ഒരു കലാരൂപമാണ് :

Aകൂടിയാട്ടം

Bചാക്യാർ കൂത്ത്

Cപടയണി

Dഓട്ടൻ തുള്ളൽ

Answer:

A. കൂടിയാട്ടം

Read Explanation:

കൂടിയാട്ടം

  • കേരളത്തിന്റെ ലോകപ്രശസ്തമായ പ്രാചീന സംസ്കൃതനാടകാഭിനയ സമ്പ്രദായം
  • യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയ ആദ്യ ഭാരതീയ നൃത്തരൂപം (2001)
  •  'മാനവസമുദായത്തിന്റെ മഹത്തായ പാരമ്പര്യകല'യായി കൂടിയാട്ടത്തെ വിശേഷിപ്പിച്ചത് - യുനെസ്‌കോ

  • ഇന്ത്യയിൽ ഇന്നു നിലവിലുള്ള അഭിനയകലകളിൽ ഏറ്റവും പൗരാണികമായ കലാരൂപം 
  • 'അഭിനയത്തിന്റെ അമ്മ' എന്നും 'കലകളുടെ മുത്തശ്ശി' എന്നും അറിയപ്പെടുന്ന കലാരൂപം

  • കൂടിയാട്ടത്തിന്റെ പ്രധാന ചമയങ്ങൾ - മുഖത്തെ തേയ്‌പ്, കിരീടം, കുപ്പായം, ഉടുത്തുകെട്ട്
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് വേണ്ടി വരുന്ന ദിവസം - 41 ദിവസം 
  • കൂടിയാട്ടം അവതരിപ്പിക്കുന്നത് - ചാക്യാർ (പുരുഷ കഥാപാത്രം), നങ്ങ്യാർ (സ്ത്രീ കഥാപാത്രം)
  •  മലയാളത്തിൽ സംസാരിക്കാനാവകാശമുള്ള കൂടിയാട്ടത്തിലെ ഏക കഥാപാത്രം - വിദൂഷകൻ
  • കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ക്ഷേത്രവളപ്പിലെ അരങ്ങ് - കൂത്തമ്പലം

  • കൂടിയാട്ടത്തിന്റെ കുലപതി എന്നറിയപ്പെടുന്നത് - അമ്മന്നൂർ മാധവചാക്യാർ
  • കൂടിയാട്ടത്തെക്കുറിച്ചുള്ള ഗുരു മണി മാധവചാക്യാരുടെ കൃതി - നാട്യകല്പദ്രുമം
  • വർഷംതോറും കൂടിയാട്ടം അവതരിപ്പിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ - കൂടൽമാണിക്യ ക്ഷേത്രം (ഇരിഞ്ഞാലക്കുട), വടക്കുംനാഥ ക്ഷേത്രം (തൃശൂർ)

  • കഥകളി, കൂടിയാട്ടം, നങ്ങ്യാർകൂത്ത് തുടങ്ങിയവ പഠിക്കാനും ഉപരിപഠനത്തിനും സൗകര്യമുള്ള സ്ഥാപനം - മാർഗി 

  • മാർഗിയുടെ ആസ്ഥാനം - തിരുവനന്തപുരം 


Related Questions:

Who were the primary practitioners of Odissi in its traditional form?
Which of the following statements about West Bengal's folk dances is true?
Which folk dance of Haryana is traditionally performed by girls during the Holi festival in the Bangar and Bagr regions?

താഴെ പറയുന്നവയിൽ കഥകളിയുമായി ബന്ധപ്പെടാത്ത പ്രസ്താവന ഏതാണ് ?

  1. മിനുക്ക്, പച്ച, കത്തി, കരി, താടി എന്നിവ കഥകളിയിലെ പ്രധാന വേഷങ്ങളാണ്.
  2. ചെണ്ട, ശുദ്ധമദ്ദളം, ചേങ്കില, ഇലത്താളം എന്നീ വാദ്യങ്ങൾ കഥകളിയിൽ ഉപയോഗിക്കും.
  3. കഥകളിക്ക് അവലംബമായിട്ടുള്ള സാഹിത്യരൂപം ആട്ടക്കഥയാണ്
  4. സംഭാഷണപ്രധാനമായ സാഹിത്യരൂപമാണ് കഥകളി
    Which of the following folk dances of Maharashtra is correctly described?