Challenger App

No.1 PSC Learning App

1M+ Downloads
കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മ പരാജയപ്പെടുത്തിയ ഡച്ച് കമാൻഡർ ?

Aറോബർട്ട് ക്ലൈവ്

Bവാൻ റീഡ്

Cക്യാപ്റ്റൻ ലാലി

Dഡിലനോയ്

Answer:

D. ഡിലനോയ്

Read Explanation:

തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി 1741ൽ നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി.എന്നാൽ മലയാളം ഗ്രന്ഥവരികളിൽ 9 പേരുകളേ പരാമർശിച്ചിട്ടുള്ളൂ. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധം ആയിരുന്നു ഇത്. ഈ പരാജയത്തിനു ശേഷം ക്യാപ്റ്റന്‍ ഡിലനോയ് രണ്ടുവര്‍ഷം മാര്‍ത്താണ്ഡവര്‍മ്മയെ സേവിക്കാന്‍ സന്നദ്ധനായി. അദ്ധേഹത്തെ വലിയ കപ്പിത്താന്‍ എന്നാ സ്ഥാനത്തോടെ തിരുവിതാംകൂര്‍ നാവിക സേനയില്‍ നിയോഗിക്കുകയാണ് രാജാവ് ചെയ്തത്. കുളച്ചല്‍ ഇന്ന് തമിഴ് നാട്ടിലെ കന്യാകുമാരി ജില്ലയില്‍ സ്ഥിതിചെയ്യുന്നു.


Related Questions:

തിരുവതാംകൂർ രാജവംശത്തിൻ്റെ ഔദ്യാഗിക മുദ്ര എന്തായിരുന്നു ?
1812 -ൽ തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ച ഭരണാധികാരി ?
1938 ൽ ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് സർവ്വീസ് സ്ഥാപിച്ച തിരുവിതാംകൂർ ഭരണാധികാരി ആര് ?
എല്ലാ ജാതിക്കാർക്കും പ്രൈമറി വിദ്യാഭ്യാസം നൽകാൻ ഉത്തരവിട്ട തിരുവിതാംകൂർ രാജാവ് ?

തിരുവിതാംകൂർ ദിവാനായിരുന്ന രാജാ കേശവദാസുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ദിവാൻ എന്ന സ്ഥാനപ്പേര് സ്വീകരിച്ച ആദ്യ തിരുവിതാംകൂർ ദളവ
  2. കേശവദാസത്തിന് 'രാജാ' എന്ന പദവി നൽകിയത് കേണൽ മൺറോയാണ്
  3. 'വലിയ ദിവാൻജി' എന്നറിയപെടുന്നു
  4. ചാല കമ്പോളത്തിന്റെയും ആലപ്പുഴ നഗരത്തിന്റെയും ശിൽപ്പി