App Logo

No.1 PSC Learning App

1M+ Downloads
കേരള കർഷക കടാശ്വാസ കമ്മീഷൻ നിലവിൽ വന്ന വർഷം ?

A2001

B2002

C2004

D2007

Answer:

D. 2007

Read Explanation:

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍

  • കടബാദ്ധ്യതമൂലം ദുരിതത്തിലാണ്ട കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനുവേണ്ടിയും, ന്യായനിര്‍ണ്ണയം നടത്തി ഉചിതമായ നടപടികള്‍ക്ക് ശുപാര്‍ശ നല്‍കുന്നതിനുവേണ്ടിയും സംസ്ഥാന ഗവണ്‍മെന്റ് രൂപീകരിച്ച കമ്മീഷൻ.
  • 2007ൽ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ നിലവിൽ വന്നു.
  • 2007ലെ കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ആക്റ്റ് പ്രകാരമാണ് കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍.
  • തിരുവനന്തപുരമാണ് കമ്മീഷന്റെ ആസ്ഥാനം.

കമ്മീഷന്റെ ഘടന :

  • ചെയർമാൻ ഉൾപ്പെടെ 7 അംഗങ്ങളാണ് കമ്മീഷനിൽ ഉണ്ടാവുക.
  • ചെയർമാന്റെ യോഗ്യത : ഹൈക്കോടതി ജഡ്ജായി വിരമിച്ച വ്യക്തി ആയിരിക്കണം.
  • ചെയർമാന്റെ കാലാവധി : 3 വർഷം.

Related Questions:

കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് വിഭജനത്തിനും അതിർത്തി നിർണ്ണയത്തിനും വേണ്ടി 2024 ജൂണിൽ രൂപീകരിച്ച ഡീലിമിറ്റേഷൻ കമ്മീഷൻ്റെ അധ്യക്ഷൻ ആര് ?

സംസ്ഥാന കമ്മീഷനെക്കുറിച്ച് പ്രതിപാദിക്കുന്ന ധനകാര്യ താഴെത്തന്നിരിക്കുന്നവയിൽ നിന്ന് കണ്ടെത്തുക. നിയമങ്ങൾ

i) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്‌ഷൻ 186

ii) 1994 - ലെ കേരള മുനിസിപ്പാലിറ്റി നിയമം - സെക്ഷൻ 205

iii) 1994 - ലെ കേരള പഞ്ചായത്ത് രാജ് നിയമം - സെക്‌ഷൻ 183

ഭരണതലത്തിലും ഉദ്യോഗതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള അഴിമതി തടയുന്നതിനായി സംസ്ഥാന തലത്തിൽ രൂപം നൽകിയിട്ടുള്ളതാണ് ലോകായുക്ത - നിലവിൽ സംസ്ഥാനത്തെ ലോകായുക്ത :
ഒന്നാം കേരള സംസ്ഥാന രാഷ്ട്രീയ സമ്മേളനത്തിൽ അധ്യക്ഷൻ ആയിരുന്നത് ?
പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള സംരംഭകരുടെ ആവശ്യങ്ങൾക്കും അഭിലാഷങ്ങൾക്കും യോജിക്കുന്ന തരത്തിലുള്ള ക്ഷേമ പരിപാടികളും വിവിധ വരുമാനദായകമായ പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സ്ഥാപനം?