Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസിക്കൽ കണ്ടീഷനിങ്ങിൽ അനുബന്ധത്തിന് ശേഷം നൽകിവരുന്ന ചോദകം ?

Aസ്വാഭാവിക ചോദകം

Bകൃത്രിമ ചോദകം

Cസ്വാഭാവിക ചോദകവും കൃത്രിമ ചോദകവും ഒരുമിച്ച്

Dസ്വാഭാവിക ചോദകമോ കൃത്രിമ ചോദകമോ ഏതുമാകാം

Answer:

B. കൃത്രിമ ചോദകം

Read Explanation:

ഇവാൻ പെട്രോവിച്ച് പാവ്ലോവ് (Ivan Petrovich pavlov) (1849-1936):

  • അദ്ദേഹം ജനിച്ചത് റഷ്യയിലാണ്. 
  • ജീവശാസ്ത്ര ഗവേഷകനായിരുന്ന പാവ്ലോവ്, അപ്രതീക്ഷിതമായി മനഃശാസ്ത്രത്തിൽ എത്തപ്പെട്ടു.
  • 1890 ൽ അദ്ദേഹത്തിന് Professor of pharmacology എന്ന പ്രൊഫസർഷിപ്പ് നേടി.
  • 1904ദഹന വ്യവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നോബൽ സമ്മാനം.

പൗരാണികാനുബന്ധ സിദ്ധാന്തം (Classical Conditioning):

  • മനഃശാസ്ത്രത്തിന്റെ ചരിത്രത്തിൽ അനുബന്ധന രീതി (Conditioning), ആദ്യമായി രേഖപ്പെടുത്തിയത് പാവ്ലോവ് ആയിരുന്നു.
  • അത് കൊണ്ട് തന്നെ പാവ്ലോവിന്റെ അനുബന്ധന പ്രക്രിയയെ പൗരാണികാനുബന്ധനം (Classical Conditioning) എന്നുമറിയപ്പെടുന്നു.
  • അതിനാൽ, പൗരാണികാനുബന്ധത്തിന്റെ ഉപജ്ഞാതാവ് എന്നറിയപ്പെടുന്നത് പാവ്ലോവ് ആണ്.

അനുബന്ധനം:

  • സ്വാഭാവിക ചോദകവും (Natural stimulus), അതിന്റെ സ്വാഭാവിക പ്രതികരണവും (Natural response) തമ്മിലുള്ള ബന്ധത്തിൽ വരുന്ന പരിവർത്തനത്തെയാണ്, അനുബന്ധനം എന്ന് പറയുന്നത്.
  • സ്വഭാവിക ചോദകത്തിന് പകരം, ഒരു കൃത്രിമ ചോദകം (Artificial stimulus) സൃഷ്ടിക്കുകയും, അത് വഴി കൃത്രിമ ചോദകവും, സ്വാഭാവിക പ്രതികരണവും തമ്മിൽ ഒരു ബന്ധം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു.

 


Related Questions:

With which of the following theories of Thorndike, does the award of reward and punishment relate to?

  1. Law of repetition
  2. Law of exercise
  3. Law of effect
  4. Law of disuse
    What role does culture play in Vygotsky’s theory of cognitive development?
    നോം ചോംസ്കി മുന്നോട്ടുവെച്ച ഭാഷാപഠന സിദ്ധാന്തവുമായി ഏറ്റവും അടുത്തു നിൽക്കുന്നത് ഏത് ?
    Learning through observation and direct experience is part and parcel of:
    What is the main goal of special education?