ഖാരിഫ് വിളകളുടെ വിത്തിറക്കുന്ന സമയമേത് ?
Aനവംബർ മധ്യത്തിൽ (ശൈത്യകാലാരംഭം)
Bമാർച്ച് (വേനലിൻറെ ആരംഭം)
Cജൂൺ (മൺസൂണിൻറെ ആരംഭം)
Dഡിസംബർ
Answer:
C. ജൂൺ (മൺസൂണിൻറെ ആരംഭം)
Read Explanation:
ഖാരീഫ് വിളകൾ
- മഴക്കാലത്ത് കൃഷിചെയ്യുന്ന സസ്യങ്ങളെയാണ് ഖാരീഫ് വിളകൾ അഥവാ മൺസൂൺ വിളകൾ എന്നുപറയുന്നത്.
- തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ ആരംഭത്തിൽ(ജൂൺ) ഇവയ്ക്കു വിത്ത് വിതയ്ക്കുകയും മൺസൂണിന്റെ അവസാനത്തോടെ(നവംബർ ആദ്യവാരം) വിളവെടുക്കുകയും ചെയ്യുന്നു.
- നെല്ല്, പരുത്തി, എള്ള്, കരിമ്പ്, സോയാബീൻ, ചണം എന്നിവ ഖരീഫ് വിളകൾക്ക് ഉദാഹരണങ്ങളാണ്.
റാബി വിളകൾ
- ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്ത് വിളവിറക്കുകയും വേനൽക്കാലത്ത് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെ റാബി വിളകൾ എന്നുപറയുന്നു.
- സാധാരണയായി നവംബർ മധ്യത്തിൽ ശൈത്യകാല ആരംഭത്തിലാണ് ഇവയുടെ വിളയിറക്കൽ കാലം.
- മാർച്ച് മാസത്തിൽ വേനലിൻ്റെ ആരംഭത്തോടെ ഇവയുടെ വിളവെടുപ്പുകാലം വരുന്നു.
- ഗോതമ്പ് ,പുകയില, കടല ,പയർ വർഗങ്ങൾ എന്നിവ ഉദാഹരണം.
സായിദ് വിളകൾ
- വേനൽക്കാലത്ത് വിളവിറക്കുകയും മഴക്കാലത്തിനു മുമ്പ് വിളവെടുക്കുകയും ചെയ്യുന്ന സസ്യങ്ങളെയാണ് സായിദ് വിളകൾ എന്നുപറയുന്നത്
- മാർച്ച് മാസത്തോടെ സെയ്ദ് കൃഷി ആരംഭിക്കുകയും ജൂൺ മാസത്തോടെ വിളവെടുപ്പ് നടത്തുകയും ചെയ്യുന്നു.
- മൺസൂണിനെ ആശ്രയിച്ചുള്ള ഖാരിഫ് കൃഷിക്കും മഞ്ഞിനെ ആശ്രയിച്ചുള്ള റാബി കൃഷിക്കും മധ്യേയുള്ള കാലയളവിലാണ് സയ്ദ് വിളകൾ കൃഷിചെയ്യുന്നത്.
- പഴങ്ങളും പച്ചക്കറികളും സായിദ് വിളകൾക്ക് ഉദാഹരണങ്ങളാണ്.