Aദത്താവകാശ നിരോധന നിയമം
Bപ്രാദേശിക ഭാഷാ പത്രനിയമം
Cറൌലറ്റ് ആക്ട്
Dഇതൊന്നുമല്ല
Answer:
C. റൌലറ്റ് ആക്ട്
Read Explanation:
റൗലറ്റ് നിയമം
രാഷ്ട്രീയ വിയോജിപ്പുകളും പ്രതിഷേധങ്ങളും അടിച്ചമർത്താൻ ബ്രിട്ടീഷ് ഗവൺമെന്റിന് കൂടുതൽ അധികാരം നൽകുക എന്ന ലക്ഷ്യത്തോടെ പാസാക്കിയ നിയമം
1919 മാർച്ച് 18ന് റൗലറ്റ് നിയമം പാസാക്കപ്പെട്ടു.
ഈ നിയമപ്രകാരം വിചാരണ കൂടാതെ ആരെയും തടങ്കലിൽ വയ്ക്കാനും വാറന്റില്ലാതെ രണ്ടു വർഷം വരെ തടവിലാക്കാനും ബ്രിട്ടീഷ് സർക്കാരിനെ അനുവദിച്ചു
ബ്രിട്ടീഷ് ജഡ്ജിയും ഇന്ത്യൻ സിവിൽ സർവീസ് അംഗവുമായിരുന്ന സർ സിഡ്‌നി റൗലറ്റ് അദ്ധ്യക്ഷനായിരുന്ന കമ്മിറ്റിയാണ് ഈ നിയമത്തിന് ശുപാർശ നൽകിയത്
റൗലറ്റ് നിയമം ഇന്ത്യയിലുടനീളമുള്ള പ്രതിഷേധങ്ങൾക്കും പണിമുടക്കുകൾക്കും കാരണമായി.
ഗാന്ധിജിയുടെ നേതൃത്വത്തിൽ 1919 ഏപ്രിൽ 6-ന് ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു
1919 ഏപ്രിൽ 10-ന് കോൺഗ്രസിന്റെ രണ്ടു പ്രമുഖ നേതാക്കളായിരുന്ന ഡോ. സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ചലു എന്നിവർ അറസ്റ്റിലായി.
1919 ഏപ്രിൽ 13-ന് അമൃത്‌സറിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചു,
അവിടെ ബ്രിട്ടീഷ് സൈന്യം നിരായുധരായ പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർക്കുകയും നൂറുകണക്കിന് ആളുകളെ കൊല്ലുകയും ചെയ്തു.