തുടര്‍ച്ചയായി ഒരേ ദിശയില്‍ പ്രവഹിക്കുന്ന വൈദ്യുതിയാണ് നേര്‍ധാരാ വൈദ്യുതി അഥവാ Direct Current (DC)
പ്രത്യാവര്‍ത്തിധാരാ വൈദ്യുതി
ക്രമമായ ഇടവേളകളില്‍ തുടര്‍ച്ചയായി ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ് പ്രത്യാവര്‍ത്തിധാരാ വൈദ്യുതി അഥവാ Alternate Current (AC).
പ്രേരിത വൈദ്യുതി
ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകള്‍ക്ക് വ്യതിയാനം സംഭവിക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ് വൈദ്യുതകാന്തികപ്രേരണം (Electromagnetic induction).
ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ പ്രേരിതവിദ്യുത്ചാലകബലം എന്നും വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്നും പറയുന്നു.