App Logo

No.1 PSC Learning App

1M+ Downloads
കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവച്ച് അതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തിയത്?

Aമൈക്കൽ ഫാരഡെ

Bഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്

Cബെഞ്ചമിൻ ഫ്രാങ്ക്ളിൻ

Dഇവരാരുമല്ല

Answer:

B. ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്

Read Explanation:

ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്:

  • വൈദ്യുതിയും കാന്തികതയും തമ്മിൽ അഭേദ്യമായ ഒരു ബന്ധം ഉണ്ടെന്ന് കണ്ടെത്തിയ ശസ്ത്രജ്ഞൻ :  ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
  • വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തിന് അടുത്തിരിക്കുന്ന കാന്ത സൂചിക്ക് വിഭ്രംശം ഉണ്ടാകുന്നുവെന്ന് (1820 ൽ) കണ്ടെത്തിയ ശസ്ത്രജ്ഞൻ :  ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
  • കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവച്ച് അതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തിയത് : ഹാൻസ് ക്രിസ്റ്റ്യൻ ഈസ്റ്റഡ്
  • കാന്തിക മണ്ഡലത്തിന്റെ CGS യൂണിറ്റിന് ഈസ്റ്റഡ് (Oersted) എന്ന പേര് നല്കിയത് അദ്ദെഹത്തിന്റെ ബഹുമാന സൂചകമായാണ്. 

ജെയിംസ് ക്ലാർക്ക് മാക്സ്‌വെല്ലിന്റെ വലതു കൈ പെരുവിരൽ നിയമം:

  • തള്ളവിരൽ വൈദ്യുത പ്രവാഹ ദിശയിൽ വരത്തക്ക രീതിയിൽ ചാലകത്തെ വലതു കൈകൊണ്ട് പിടിക്കുന്നതായി സങ്കൽപ്പിച്ചാൽ, ചാലകത്തെ ചുറ്റിപ്പിടിച്ച മറ്റു വിരലുകൾ, കാന്തിക മണ്ഡലത്തിന്റെ ദിശയിലായിരിക്കും. 
  • ഈ നിയമം 'മാക്സ്‌വെല്ലിന്റെ വലംപിരി സ്‌ക്രൂ നിയമം' എന്നും അറിയപ്പെടുന്നു 
  • ഒരു വലംപിരി സ്ക്രൂ തിരിച്ചു മുറുക്കുമ്പോൾ, സ്ക്രൂ നീങ്ങുന്ന ദിശ, വൈദ്യുത പ്രവാഹ ദിശയായി പരിഗണിച്ചാൽ, സ്ക്രൂ തിരിയുന്ന ദിശ കാന്തിക മണ്ഡലത്തിന്റെ ദിശയെ സൂചിപ്പിക്കും. 
  • കമ്പി ചുറ്റുകളിലെ വൈദ്യുത പ്രവാഹം പ്രദക്ഷിണ ദിശയിലാണെങ്കിൽ, കാന്തിക മണ്ഡല രേഖകളുടെ ദിശ പുറത്തു നിന്ന്, ചുറ്റിനുള്ളിലേക്ക് ആയിരിക്കും. 

Related Questions:

ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പിച്ചുരുൾ ?
വൈദ്യുത കാന്തിക പ്രേരണം വഴി ഉണ്ടാകുന്ന വൈദ്യുതി അറിയപ്പെടുന്നത് ?
വൈദ്യുതിയുടെ പിതാവ് ?
ഫ്ളെമിങ്ങിൻ്റെ വലതുകൈ നിയമത്തിൽ തള്ള വിരൽ എതു ദിശയെ സൂചിപ്പിക്കുന്നു ?
തുടർച്ചയായി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി ?