App Logo

No.1 PSC Learning App

1M+ Downloads
തുടർച്ചയായി ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി ?

Aനേർധാര വൈദ്യുതി

Bപ്രത്യാവർത്തിധാരാ വൈദ്യുതി

Cപ്രേരിത വൈദ്യുതി

Dഇതൊന്നുമല്ല

Answer:

A. നേർധാര വൈദ്യുതി

Read Explanation:

നേര്‍ധാരാ വൈദ്യുതി 

  • തുടര്‍ച്ചയായി ഒരേ ദിശയില്‍ പ്രവഹിക്കുന്ന വൈദ്യുതിയാണ്‌ നേര്‍ധാരാ വൈദ്യുതി അഥവാ Direct Current (DC)

പ്രത്യാവര്‍ത്തിധാരാ വൈദ്യുതി

  • ക്രമമായ ഇടവേളകളില്‍ തുടര്‍ച്ചയായി ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ്‌ പ്രത്യാവര്‍ത്തിധാരാ വൈദ്യുതി അഥവാ Alternate Current (AC).

പ്രേരിത വൈദ്യുതി 

  • ഒരു ചാലകവുമായി ബന്ധപ്പെട്ട കാന്തികബലരേഖകള്‍ക്ക് വ്യതിയാനം സംഭവിക്കുമ്പോള്‍ ചാലകത്തില്‍ വൈദ്യുതി പ്രേരണം ചെയ്യപ്പെടുന്ന പ്രതിഭാസമാണ്‌ വൈദ്യുതകാന്തികപ്രേരണം (Electromagnetic induction).
  • ഇങ്ങനെയുണ്ടാകുന്ന വിദ്യുത്ചാലകബലത്തെ പ്രേരിതവിദ്യുത്ചാലകബലം എന്നും വൈദ്യുതിയെ പ്രേരിത വൈദ്യുതി എന്നും പറയുന്നു.

Related Questions:

ക്രമമായ ഇടവേളകളിൽ തുടർച്ചയായി ദിശമാറിക്കൊണ്ടിരിക്കുന്ന വൈദ്യുതിയാണ് ?
ഇലക്ട്രോണിക് സർക്യൂട്ടിൽ വൈദ്യുത പ്രവാഹത്തിനുണ്ടാകുന്ന മാറ്റങ്ങളെ എതിർക്കുവാൻ കഴിവുള്ള കമ്പിച്ചുരുൾ ?
വൈദ്യുതിയുടെ പിതാവ് ?
കാന്തശക്തി ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കാമെന്ന് കണ്ടെത്തിയ വ്യക്തി ?
കാന്തിക മണ്ഡലത്തിൽ ഒരു കമ്പിവച്ച് അതിലൂടെ വൈദ്യുതി പ്രവഹിച്ചാൽ കമ്പി ചലിക്കുമെന്ന് കണ്ടെത്തിയത്?