പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം :
Aആനമല
Bപുരളിമല
Cപളനിമല
Dഇവയൊന്നുമല്ല
Answer:
B. പുരളിമല
Read Explanation:
പഴശ്ശി വിപ്ലവം:
- പഴശ്ശി യുദ്ധങ്ങളുടെ കാലഘട്ടം : 1793 മുതൽ 1805 വരെ
- ദക്ഷിണേന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന യുദ്ധങ്ങളിൽ ഏറ്റവും ശക്തമായതാണ് പഴശ്ശിയുദ്ധം
- മലബാറിൽ ബ്രിട്ടീഷുകാർ നേരിട്ട ശക്തമായ സമരങ്ങളിൽ ഒന്ന് : പഴശ്ശി വിപ്ലവങ്ങൾ
- പഴശ്ശി വിപ്ലവത്തിന് നേതൃത്വം നൽകിയ രാജാവാണ് : കോട്ടയം കേരള വർമ്മ പഴശ്ശിരാജ
- പഴശ്ശി രാജയുടെ രാജവംശം : കോട്ടയം രാജവംശം
- (കോട്ടയം രാജവംശം സ്ഥാപിച്ചത് : ഹരിശ്ചന്ദ്ര പെരുമാൾ ആണ്)
- പഴശ്ശി വിപ്ലവങ്ങൾക്ക് കാരണമായ ഘടകം : ബ്രിട്ടീഷുകാർ നടപ്പിലാക്കിയ നികുതി പരിഷ്കരണങ്ങൾ
- പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം : പുരളിമല
- ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ ആവിഷ്കരിച്ച യുദ്ധതന്ത്രമാണ് : ഗറില്ലാ യുദ്ധം (ഒളിപ്പോര്)
ബ്രിട്ടീഷുകാർക്കെതിരെ പഴശ്ശിരാജ, ജനങ്ങളെ സംഘടിപ്പിച്ച് തിരിക്കാനുള്ള കാരണം:
- കോട്ടയം പ്രദേശത്തെ നികുതി പിരിക്കാനുള്ള അധികാരം നൽകാത്തത്
- വയനാടിനു മേൽ അവകാശവാദവും ഉന്നയിച്ചത്