App Logo

No.1 PSC Learning App

1M+ Downloads

പുന്നപ്ര-വയലാർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

1.സ്വതന്ത്ര തിരുവിതാംകൂർ വാദത്തിനും, അമേരിക്കൻ മോഡൽ ഭരണപരിഷ്കരണത്തിനുമെതിരെ തിരുവിതാംകൂറിൽ നടന്ന പ്രക്ഷോഭം.

2.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം.

3.1949ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്.

A1,2

B1,3

C1,2,3

D2,3

Answer:

A. 1,2

Read Explanation:

സ്വതന്ത്ര തിരുവിതാംകൂർവാദവും അതെ തുടർന്ന് ദിവാൻ സി.പി രാമസ്വാമി അയ്യരുടെ അമേരിക്കൻ മോഡൽ ഭരണസംവിധാനത്തിന്റെ പ്രഖ്യാപനവും പുന്നപ്ര-വയലാർ സമരത്തിലാണു കലാശിച്ചത്. 1946ൽ ആലപ്പുഴ ജില്ലയിലാണ് പുന്നപ്ര വയലാർ പ്രക്ഷോഭം അരങ്ങേറിയത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രക്ഷോഭം ആയ പുന്നപ്ര-വയലാർ സമരം ഒടുവിൽ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങൾക്കു ശേഷം 1998-ൽ ഭാരതസർക്കാർ പുന്നപ്ര-വയലാർ സമരത്തെ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി അംഗീകരിച്ചു


Related Questions:

താഴെപ്പറയുന്നവയിൽ ശരിയായ കാലഗണന ക്രമത്തിലുള്ളത് കണ്ടെത്തുക
പഴശ്ശി യുദ്ധങ്ങളുടെ പ്രധാന കേന്ദ്രം :
കുറിച്യർ കലാപത്തിന്റെ മുദ്രാവാക്യം ?
The battle of Colachel happened on?
Samyukhta Rashtriya Samithi was organised in connection with