Challenger App

No.1 PSC Learning App

1M+ Downloads
ബംഗാൾ ഉൾക്കടലിൽ പതിക്കാത്ത നദി ഏതാണ്?

Aഗോദാവരി

Bമഹാനദി

Cകൃഷ്ണ

Dനർമ്മദ

Answer:

D. നർമ്മദ

Read Explanation:

നർമ്മദ

  • മധ്യപ്രദേശിലെ അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ 1057 മീറ്റർ ഉയരത്തിൽ നിന്ന് ഉദ്ഭവിക്കുന്നു.
  • മൈക്കലാ പർവ്വത നിരകളാണ് കൃത്യമായി ഇവയുടെ ഉത്ഭവസ്ഥാനം.
  • അറബിക്കടലാണ് നർമ്മദയുടെ പതനസ്ഥാനം.
  • 'സന്തോഷം നൽകുന്നവൾ' എന്നാണ് നർമ്മദ എന്ന വാക്കിനർത്ഥം
  • 1312 കിലോമീറ്റർ നീളമുള്ള നദിയാണ് നർമ്മദ
  • പടിഞ്ഞാറോട്ട് ഒഴുകുന്ന ഉപദ്വീപിയൻ നദികളിലെ ഏറ്റവും വലിയ നദി.
  • പ്രാചീനകാലത്ത് 'രേവ' എന്നാണ് നർമ്മദ അറിയപ്പെട്ടിരുന്നത്.
  • ഭ്രംശ താഴ്വരയിലൂടെ ഒഴുകുന്ന ഏറ്റവും വലിയ നദി.
  • വിന്ധ്യ സത്പുര നിരകളിലൂടെ ഒഴുകുന്ന ഉപദ്വീപിയ നദി.
  • ഇന്ത്യയെ തെക്കേ ഇന്ത്യയെന്നും വടക്കേ ഇന്ത്യ എന്നും വിഭജിക്കുന്ന നദി.
  • 'ഗുജറാത്തിന്റെയും മധ്യപ്രദേശത്തിന്റെയും ജീവരേഖ' എന്നറിയപ്പെടുന്ന നദി
  • ജബൽപൂരിനടുത്ത് നർമ്മദാ നദി സൃഷ്ടിക്കുന്ന വെള്ളച്ചാട്ടമാണ് 'ധുവാന്തർ'.
  • നർമ്മദാനദിയിൽ സ്ഥിതി ചെയ്യുന്ന അതിപ്രശസ്തമായ ഡാം ആണ് 'സർദാർ സരോവർ ഡാം'.

നർമ്മദ നദി ഒഴുകുന്ന പ്രധാന സംസ്ഥാനങ്ങൾ:

  1. മധ്യപ്രദേശ്
  2. ഗുജറാത്ത്
  3. മഹാരാഷ്ട്ര

നർമ്മദയുടെ പ്രധാന പോഷകനദികൾ :

  1. താവ (ഏറ്റവും നീളം കൂടിയ പോഷകനദി)
  2. ബൻജാർ
  3. ഷേർ
  4. ഹിരൺ




Related Questions:

അമർകണ്ഡക് പീഠഭൂമിയുടെ പടിഞ്ഞാറൻ ചരിവിൽ എത്ര മീറ്റർ ഉയരത്തിൽനിന്നുമാണ് നർമദ നദി ഉത്ഭവിക്കുന്നത് ?
ശിവസമുദ്രം വെള്ളച്ചാട്ടം ഏതു നദിയിലാണ്?
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഈയിടെ ഇന്ത്യയിൽ നിർമ്മിക്കുന്നത് താഴെ പറയുന്ന ഏത് നദിയുടെ മുകളിലാണ് ?

Consider the following statements:

  1. The Brahmaputra River is more flood-prone in Tibet than in Assam.

  2. Silt deposition by Brahmaputra is responsible for its braided channels.

  3. The river valley in India experiences intense sedimentation due to high rainfall.

ഗായമുഖ് ഏത് നദിയുമായി ബന്ധപ്പെട്ടിരിക്കുന്നു?