App Logo

No.1 PSC Learning App

1M+ Downloads
'മോട്ടിവേഷൻ ആൻഡ് പേഴ്സണാലിറ്റി' എന്ന ഗ്രന്ഥം ആരുടേതാണ് ?

Aഎറിക്സൺ

Bഎബ്രഹാം മാസ്ലോവ്

Cകർട്ട് ലെവിൻ

Dഡാനിയൽ ഗോൾമാൻ

Answer:

B. എബ്രഹാം മാസ്ലോവ്

Read Explanation:

അബ്രഹാം മാസ്ലോയുടെ മാനവികതാ വാദം (Abraham Maslows Humanistic Approach):

  • മാനവികതാ വാദം’ എന്ന മനശ്ശാസ്ത്ര ചിന്താധാരയുടെ വക്താവാണ് അബ്രഹാം മാസ്ലോ.
  • ഓരോ വ്യക്തിയും, അയാളുടെ കഴിവും, അഭിരുചിയുമനുസരിച്ച് ആത്മസാക്ഷാത്ക്കാരം (സ്വത്വ സാക്ഷാത്കാരം) നേടണമെന്ന് അഭിപ്രായപ്പെട്ടത്, അബ്രഹാം മാസ്ലോ ആണ്.

മാസ്ലോയുടെ ആവശ്യങ്ങളുടെ ശ്രേണി (Maslow’s Heirarchy of Needs):

 

                  മാസ്ലോയുടെ ഏറ്റവും പ്രസിദ്ധമായ സിദ്ധാന്തമാണ്, ആവശ്യങ്ങളുടെ ശ്രേണി (Heirarchy of Needs). മനുഷ്യന്റെ വികാസപരമായ ആവശ്യങ്ങളെ, ശ്രേണിയായി ചിത്രീകരിച്ചത്, അബ്രഹാം മാസ്ലോ ആണ്.

 

സമായോജനത്തിലേക്ക് നയിക്കുന്ന മനുഷ്യന്റെ ആവശ്യങ്ങൾ:

  1. ശാരീരികം (Physiological)
  2. സുരക്ഷിതത്വം (Safety)
  3. സ്നേഹ സംബന്ധമായവ (Belonging and Love)
  4. ആദരം (Self Esteem)
  5. ആത്മയാഥാർത്ഥ്യവൽക്കരണം (Self-Actualisation)

Related Questions:

സൂപ്പർ ഈഗോയുടെ ഉപവ്യവസ്ഥകൾ ഏതൊക്കെയാണ് ?
ഫ്രോയിഡിന്റെ അഭിപ്രായത്തിൽ എല്ലാവിധ മാനസിക ഊർജ്ജങ്ങളുടെയും സഹജവാസനകളുടെയും ഉറവിടമാണ്?
സിഗ്മണ്ട് ഫ്രോയ്ഡ്ൻ്റെ അഭിപ്രായത്തിൽ മനുഷ്യനിലെ അപരിഷ്കൃത വാസന ഏതാണ് ?
ഫ്രോയ്ഡിൻറെ അഭിപ്രായത്തിൽ സുഖതത്വത്തിന് അടിസ്ഥാനമായ വ്യക്തിത്വഘടന ഏത്?
മാസ്‌ലോവിന്റെ അഭിപ്രേരണ ക്രമത്തിൽ പെടാത്തവയാണ്