ലെൻസിന്റെ മധ്യബിന്ദു അറിയപ്പെടുന്നത് ?
Aവക്രതാ കേന്ദ്രം
Bപ്രകാശിക കേന്ദ്രം
Cമുഖ്യ ഫോക്കസ്
Dമുഖ്യ അക്ഷം
Answer:
B. പ്രകാശിക കേന്ദ്രം
Read Explanation:
Note:
- ഒരു ലെൻസിന്റെ മധ്യബിന്ദുവാണ് പ്രകാശിക കേന്ദ്രം (P).
- ലെൻസിന്റെ വശങ്ങൾ ഭാഗങ്ങളായി വരുന്ന സാങ്കൽപ്പികഗോളങ്ങളുടെ കേന്ദ്രങ്ങളാണ് ലെൻസിന്റെ വക്രതാ കേന്ദ്രം (C).
- ഒരു ലെൻസിന്റെ രണ്ടു വക്രതാ കേന്ദ്രങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് പ്രകാശിക കേന്ദ്രത്തിൽക്കൂടി കടന്നു പോകുന്ന സാങ്കൽപ്പിക രേഖയാണ് മുഖ്യ അക്ഷം.
- കോൺവെക്സ് ലെൻസിന്റെ മുഖ്യഅക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ അപവർത്തനത്തിനു ശേഷം മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ മുഖ്യ ഫോക്കസ് എന്നു പറയുന്നു.