പ്രകാശം ഒരു സെക്കന്റിൽ ഗ്ലാസിൽ സഞ്ചരിക്കുന്ന വേഗത ?
A3 ലക്ഷം കിലോമീറ്റർ
B2 ലക്ഷം കിലോമീറ്റർ
C1.5 ലക്ഷം കിലോമീറ്റർ
D3.5 ലക്ഷം കിലോമീറ്റർ
Answer:
B. 2 ലക്ഷം കിലോമീറ്റർ
Read Explanation:
പ്രകാശത്തിന്റെ വേഗത ശൂന്യതയിലൂടെ:
ശൂന്യതയിലൂടെ സഞ്ചരിക്കുന്ന പ്രകാശത്തിന്റെ വേഗത സെക്കന്റിൽ കൃത്യമായി 299,792,458 മീറ്റർ ആണ്.
പ്രകാശത്തിന്റെ വേഗത മാധ്യമത്തിലൂടെ:
വായുവിലൂടെ സഞ്ചരിക്കുന്ന പ്രകാശം, ഗ്ലാസ് അല്ലെങ്കിൽ വെള്ളം പോലുള്ള മറ്റൊരു മാധ്യമത്തിലേക്ക് പ്രവേശിക്കുമ്പോൾ, പ്രകാശത്തിന്റെ വേഗതയും, തരംഗ ദൈർഘ്യവും കുറയുന്നു. എന്നാൽ, ആവൃത്തിയിൽ മാറ്റമില്ല.
പ്രകാശത്തിന്റെ വേഗത - ചില വസ്തുതകൾ:
- ശൂന്യതയിൽ പ്രകാശം സെക്കൻഡിൽ ഏകദേശം 3,00,000 കിലോമീറ്റർ (3 x 108 m/s) സഞ്ചരിക്കുന്നു.
- വെള്ളത്തിൽ ഇത് സെക്കൻഡിൽ 2,25,000 കിലോമീറ്ററായി (2.2 x 108 m/s) മന്ദീഭവിക്കുന്നു.
- ഗ്ലാസ്സിൽ, ഇത് സെക്കൻഡിൽ 2,00,000 കിലോമീറ്ററായി (2 x 108 m/s) മന്ദീഭവിക്കുന്നു.
- വജ്രത്തിൽ, ഉയർന്ന റിഫ്രാക്റ്റീവ് സൂചിക ഉള്ളതിനാൽ, പ്രകാശത്തിന്റെ വേഗത, സെക്കൻഡിൽ 125,000 കിലോമീറ്റർ (1.2 x 108 m/s) ആയി കുറയുന്നു.