App Logo

No.1 PSC Learning App

1M+ Downloads
ഒരു ബസ്സിൽ റിയർ വ്യൂ മിറർ ആയി ഉപയോഗിച്ചിരിക്കുന്ന കോൺവെക്സ് ദർപ്പണത്തിന്റെ ഫോക്കസ് ദൂരം 0.5 മീറ്ററാണ്. ഇതിന്റെ വക്രത ആരം നിർണ്ണയിക്കുക ?

A1 മീറ്റർ

B0.5 മീറ്റർ

C1.2 മീറ്റർ

D0.6 മീറ്റർ

Answer:

A. 1 മീറ്റർ

Read Explanation:

  • ഒരു ദർപ്പണം ഏതു ഗോളത്തിന്റെ ഭാഗമാണോ ,ആ ഗോളത്തിന്റെ ആരമാണ് ദർപ്പണത്തിന്റെ വക്രതാ ആരം ( R )
  • ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യ ഫോക്കസിലേക്കുള്ള അകലമാണ് ഫോക്കസ് ദൂരം (f )
  • ഒരു ഗോളീയ ദർപ്പണത്തിന്റെ ഫോക്കസ് ദൂരം ആ ദർപ്പണത്തിന്റെ വക്രതാ ആരത്തിന്റെ പകുതിയായിരിക്കും 
  • f =R/2 
  • R=f ×2 
  • ഇവിടെ f =0.5 മീറ്റർ 
  • വക്രതാ ആരം ,R = 0.5 ×2 =1 മീറ്റർ 

Related Questions:

കോൺകേവ് ലെൻസിന്റെ പവർ ?
വസ്തുവിന്റെ ഉയരത്തെ അപേക്ഷിച്ച് പ്രതിബിംബത്തിന്റെ ഉയരം എത്ര മടങ്ങാണ് എന്ന് സൂചിപ്പിക്കുന്നത് ?
പ്രകാശ രെശ്മി പ്രകാശിക സാന്ദ്രത കൂടിയ മാധ്യമത്തിൽ നിന്ന് പ്രകാശിക സാന്ദ്രത കുറഞ്ഞ മാധ്യമത്തിലേക്കു കടക്കുമ്പോൾ അപവർത്തന കോൺ 90⁰ ആവുന്ന സന്ദർഭത്തിലെ പതന കോൺ അറിയപ്പെടുന്നത് ?
പതന കോണിന്റെയും അപവർത്തന കോണിന്റെയും sine വിലകൾ തമ്മിലുള്ള അനുപാതവില (sin i / sin r) അറിയപ്പെടുന്നത് ?
അന്തർദേശീയ പ്രകാശ വർഷമായി കണക്കാക്കിയ വർഷമേത് ?